l o a d i n g

ഗൾഫ്

'ഇവ'യുടെ സാലഡ് മേക്കിംഗ് മത്സരം കുട്ടികളുടെ സര്‍ഗാത്മകതയ്ക്ക് വേദിയായി; ലാഹിസ് ഫൈസലിന് ഒന്നാം സ്ഥാനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 4, 2026

ജിദ്ദ: കുട്ടികളുടെ പാചക വൈദഗ്ധ്യവും സര്‍ഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനായി എംപവറിങ് വിമന്‍സ് അലയന്‍സ് ('ഇവ') സംഘടിപ്പിച്ച 'പ്രിപ്പ് & പ്ലേറ്റ്' സാലഡ് മേക്കിംഗ് മത്സരം ബഗ്ദാദിയയിലെ ഹൈപ്പര്‍ അല്‍വഫയില്‍ ആവേശകരമായി നടന്നു. 6 മുതല്‍ 10 വയസ്സുവരെയുള്ള കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും പരിപാടിയില്‍ സജീവമായി സാന്നിധ്യമറിയിച്ചു. വ്യത്യസ്ത രീതികളില്‍ സാലഡ് തയ്യാറാക്കി കുട്ടികള്‍ തങ്ങളുടെ പാചകശേഷിയും സര്‍ഗാത്മകതയും മത്സരവേദിയില്‍ അവതരിപ്പിച്ചു.

'ഇവ' ചീഫ് കോര്‍ഡിനേറ്റര്‍ സോഫിയ സുനിലിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. സബീന റാഫി, ജ്യോതി ബാബുകുമാര്‍, ഷറീന റഷീദ്, നീമ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു. ജിന്നി ജോര്‍ജും അഫ്ര സബീന്‍ റാഫിയും പരിപാടിയുടെ അവതാരകരായി.

സാലഡ് മേക്കിംഗ് മത്സരത്തില്‍ ലാഹിസ് ഫൈസല്‍ ഒന്നാം സ്ഥാനവും അസില്‍ യസ്ദാന്‍ രണ്ടാം സ്ഥാനവും ഷസ്മിന്‍ നൗഷാദ് മൂന്നാം സ്ഥാനവും നേടി. ബേബി ഷക്കീലയും ഷഫീദയും മത്സരത്തിന്റെ വിധികര്‍ത്താക്കളായിരുന്നു.

മത്സരത്തിന് പുറമെ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. കുട്ടികള്‍ അവതരിപ്പിച്ച ഗാനങ്ങളും നൃത്തങ്ങളും പരിപാടിക്ക് കൂടുതല്‍ ആവേശം പകര്‍ന്നു. മത്സരത്തിലെ വിജയികള്‍ക്ക് അല്‍വഫ നല്‍കിയ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ക്യാമറയും സോഷ്യല്‍ മീഡിയയും യഥാക്രമം ലക്ഷ്മി ഹരിയും സഫ റഷീദും കൈകാര്യം ചെയ്തു. കുട്ടികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബങ്ങളുടെ പങ്കാളിത്തത്തോടെ സൗഹൃദപരമായ അന്തരീക്ഷം ഒരുക്കുന്നതിനും പരിപാടിക്ക് സാധിച്ചു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026