l o a d i n g

ഗൾഫ്

ഗാന്ധിസ്മരണയില്‍ റിയാദ് ഒ.ഐ.സി.സി.; അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു

Thumbnail
Publisher By     Staff Reporter
October 4, 2026

റിയാദ്: മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഒ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ നേതാക്കളും പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ ജീവിതവും സന്ദേശവും അനുസ്മരിച്ചു.

സത്യവും അഹിംസയും സഹിഷ്ണുതയും ഉയര്‍ത്തിപ്പിടിച്ച ഗാന്ധിജിയുടെ ആശയങ്ങള്‍ ഇന്നും പ്രസക്തമാണെന്ന് പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനും സമൂഹത്തില്‍ സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്താനും ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പ്രചോദനമാകണമെന്നും അവര്‍ പറഞ്ഞു.

ഒ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി ആമുഖ പ്രസംഗം നടത്തി. ജോയിന്റ് ട്രഷറര്‍ അബ്ദുല്‍ കരീം കൊടുവള്ളി അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് പ്രസിഡന്റ് നവാസ് വെള്ളിമാടുകുന്ന് ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി. രക്ഷാധികാരി കുഞ്ഞി കുമ്പള മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ജില്ലാ സെക്രട്ടറി റിയാസ് ആസാദ് ഗാന്ധിജയന്തി സന്ദേശം നല്‍കി.

രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദലി മണ്ണാര്‍ക്കാട്, യഹിയ കൊടുങ്ങല്ലൂര്‍, നൗഫല്‍ പാലക്കാടന്‍, മാള മുഹിയുദ്ദീന്‍, അബ്ദുള്ള വല്ലാഞ്ചിറ, സക്കീര്‍ ദാനത്ത്, അഷ്‌റഫ് മേച്ചേരി, നാസര്‍ വലപ്പാട് എന്നിവര്‍ സംസാരിച്ചു. ഹരീന്ദ്രന്‍ കണ്ണൂര്‍ സ്വാഗതവും ഹക്കീം പട്ടാമ്പി നന്ദിയും പറഞ്ഞു. അമീര്‍ പട്ടണത്ത് പ്രാര്‍ത്ഥനാ സദസ്സിന് നേതൃത്വം നല്‍കി.

സന്തോഷ് കണ്ണൂര്‍, ഉമര്‍ ഷരീഫ് കോഴിക്കോട്, ഷിഹാബ് കരിമ്പാറ, ബാബുകുട്ടി, നസീര്‍ ഹനീഫ, ജംഷി തുവ്വൂര്‍, അന്‍സായി ഷൗക്കത്ത്, സൈനുസീന്‍ വല്ലപ്പുഴ, മൊയ്തീന്‍ മണ്ണാര്‍ക്കാട്, അലക്‌സ് കൊട്ടാരക്കര, ബിനോയ് മത്തായി, ജംഷി ചെറുവണ്ണൂര്‍, സുജിത്ത് കണ്ണൂര്‍, റഫീഖ് പട്ടാമ്പി, ഷംസീര്‍ പാലക്കാട്, പ്രജീഷ് കണ്ണൂര്‍, സഹീര്‍ പാലക്കാട്, ജോണ്‍ കക്കയം, ഡേവിഡ് തൃശൂര്‍, ജോയ് ഔസേപ്പ്, സിദ്ദീഖ് പന്നിയങ്കര, അഫ്‌സല്‍ പട്ടാമ്പി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

പ്രവാസി സമൂഹത്തിനിടയില്‍ സാമൂഹിക ഉത്തരവാദിത്വവും മാനവിക മൂല്യങ്ങളും വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ഒ.ഐ.സി.സി. ഭാരവാഹികള്‍ അറിയിച്ചു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026