l o a d i n g

ഗൾഫ്

സി.എച്ച്. സാമൂഹിക പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നേതാവ്: റിയാദ് കെ.എം.സി.സി

Thumbnail
Publisher By     Staff Reporter
October 4, 2026

റിയാദ്: കേരളത്തില്‍ സാമൂഹിക പരിവര്‍ത്തനത്തിന് ധീരമായി നേതൃത്വം നല്‍കുകയും അതിനുവേണ്ടി പോരാടുകയും ചെയ്ത നേതാവായിരുന്നു സി.എച്ച്. മുഹമ്മദ് കോയയെന്ന് റിയാദ് കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച്. സ്മരണാ സംഗമം അഭിപ്രായപ്പെട്ടു. 'പ്രതിഭാധനനായ സി.എച്ച്.' എന്ന പേരില്‍ ബത്ഹ കെ.എം.സി.സി. ഓഫീസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ റിയാദ് കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. സാധാരണക്കാരനായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി സാധാരണക്കാരനായി പൊതുജീവിതം അവസാനിപ്പിക്കുകയും ചെയ്ത അപൂര്‍വ്വ നേതാവായിരുന്നു സി.എച്ച്. എന്ന് സി.പി. മുസ്തഫ പറഞ്ഞു. ഗ്രേസ് എജ്യുക്കേഷണല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സയ്യിദ് അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി പരിപാടി ഉദ്ഘാടനം ചെയ്തു.

മുസ്ലിം സമുദായത്തിന്റെ ആന്തരിക കെട്ടുറപ്പിന് കരുത്തുപകരാന്‍ മുന്നില്‍നിന്ന് നയിച്ച നേതാവായിരുന്നു സി.എച്ച്. എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അവകാശങ്ങള്‍ നേടിയെടുക്കാന്‍ അദ്ദേഹം കാണിച്ചിട്ടുള്ള വൈഭവം അനുകരണീയമാണ്. രാജ്യത്തിന്റെ മതേതര സംവിധാനത്തിന് കോട്ടം തട്ടാതെ മുസ്ലിം സമുദായത്തിന്റെ മുന്നേറ്റത്തിന് സി.എച്ച്. നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. വിശ്വാസികളോട് മതപണ്ഡിതന്മാര്‍ മതചട്ടങ്ങള്‍ പറയുമ്പോഴും സ്വന്തം സമുദായത്തിലെ പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട് ഗുണകാംക്ഷാപരമായ പരാമര്‍ശങ്ങള്‍ നടത്തുമ്പോഴും ലിബറല്‍ സമൂഹത്തോടൊപ്പം ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കുന്ന രീതി ശരിയല്ല. എത്ര ജനാധിപത്യ വിജയങ്ങള്‍ നേടിയാലും ഇതെല്ലാം മുസ്ലിം സമുദായത്തിന്റെ ആന്തരിക അനാരോഗ്യത്തെ വെളിവാക്കുന്നതാണെന്നും അഷ്‌റഫ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ പൊതുവായ വിദ്യാഭ്യാസ മുന്നേറ്റത്തിന് സി.എച്ച്. നടത്തിയ പരിശ്രമങ്ങള്‍ ചരിത്രമാണെന്ന് സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ യു.പി. മുസ്തഫ അഭിപ്രായപ്പെട്ടു. കോഴിക്കോട് സര്‍വ്വകലാശാല ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സമുച്ചയങ്ങള്‍ കൊണ്ടുവരുന്നതില്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്ന സി.എച്ചിന്റെ ജീവിതം അവിസ്മരണീയവും മാതൃകാപരവുമാണ്. ദീര്‍ഘവീക്ഷണവും ഉള്‍ക്കഴ്ചയും ഇച്ഛാശക്തിയും സമ്മേളിച്ച ഭരണാധികാരിയാകുമ്പോള്‍തന്നെ, സര്‍ഗപ്രതിഭയായി മാറാനും സി.എച്ച്. മുഹമ്മദ് കോയയ്ക്ക് സാധ്യമായിരുന്നെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി സത്താര്‍ താമരത്ത് പറഞ്ഞു.

കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അഷ്‌റഫ് വെള്ളേപ്പാടം, ഭാരവാഹികളായ നജീബ് നല്ലാംകണ്ടി, നാസര്‍ മാങ്കാവ്, ജലീല്‍ തിരൂര്‍, സിറാജ് മേടപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ആക്ടിങ് ജനറല്‍ സെക്രട്ടറി ഷാഫി തുവ്വൂര്‍ സ്വാഗതവും റഫീഖ് മഞ്ചേരി നന്ദിയും പറഞ്ഞു. സിദ്ദീഖ് വാഫി പട്ടാമ്പി ഖിറാഅത്ത് നിര്‍വഹിച്ചു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026