l o a d i n g

ഗൾഫ്

ആകാശത്ത് വച്ച് വിമാനം തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച 'നിഗൂഢ പൈലറ്റുമാര്‍' ആര്?

Thumbnail

ഫ്‌ലൈദുബായ് വിമാന ദുരന്തം ഒഴിവാക്കാന്‍ ഇടപെട്ട യാനിവ് ഹയോന്‍, ഓര്‍ ഫ്രാദിലൊവ്, ഡോ. ഷോട്ട മുസായെവ്, ഭാര്യ സിഗാലിത് എന്നിവ നെതന്യാഹുവിനൊപ്പം.

Publisher By     Staff Reporter
October 4, 2026

ജെറുസലേം: 182 യാത്രക്കാരുമായി ഇസ്രായേലിലേക്ക് പുറപ്പെട്ട ഫ്‌ലൈദുബായ് വിമാനം വലിയൊരു ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിന് പിന്നില്‍ പ്രവര്‍ത്തിച്ച ആ രണ്ട് പൈലറ്റുമാര്‍ ആരാണെന്നുള്ള ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ ഡാനിയല്‍ ശ്ലിക്ടര്‍ അസോസിയേറ്റഡ് പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് സംഭവത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്.

യാത്രയ്ക്കിടയില്‍ കോക്പിറ്റില്‍ വെച്ച് കോപൈലറ്റ് ക്യാപ്റ്റനെ ആക്രമിക്കുകയും വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയും ചെയ്തിരുന്നു. ഈ നിര്‍ണായക ഘട്ടത്തിലാണ് യാത്രക്കാരായി വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാര്‍ കോക്പിറ്റിലേക്ക് കുതിച്ചെത്തി വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്.

ടെല്‍ അവിവില്‍ നിന്ന് ദുബായിലേക്ക് വിമാനം തിരികെ കൊണ്ടുപോകാന്‍ നിയോഗിക്കപ്പെട്ട രണ്ട് അധിക പൈലറ്റുമാര്‍ യാദൃശ്ചികമായി ഈ വിമാനത്തിലുണ്ടായിരുന്നു എന്നത് വലിയൊരു ഭാഗ്യമായി മാറി എന്ന് യാത്രക്കാരനായ ശ്ലിക്ടര്‍ പറഞ്ഞു. കോപൈലറ്റിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റന്‍ കഷ്ടപ്പെട്ട് കോക്പിറ്റ് വാതില്‍ തുറന്നപ്പോള്‍, യാത്രക്കാര്‍ ചേര്‍ന്ന് അക്രമിയായ കോപൈലറ്റിെന കീഴടക്കുകയായിരുന്നു.

അക്രമികളെ കീഴടക്കാന്‍ ശ്രമിക്കുന്നതിനിടയിലൂടെ ചാടിക്കടന്ന് ഒരു പൈലറ്റ് കോക്പിറ്റിലേക്ക് പ്രവേശിക്കുകയും രണ്ടാമത്തെയാള്‍ ഒപ്പം ചേരുകയും ചെയ്ത് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. വാതിലടച്ച് സുരക്ഷിതമാക്കിയ ശേഷം ഏകദേശം പത്ത് മിനിറ്റിലധികം പരിശ്രമിച്ചാണ് വിമാനം പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കിയത്.

ഡാനിയല്‍ ശ്ലിക്ടര്‍
ഡാനിയല്‍ ശ്ലിക്ടര്‍

വിമാനം നിയന്ത്രണത്തിലാക്കിയെങ്കിലും പൈലറ്റുമാര്‍ യാത്രക്കാരുമായി ആശയവിനിമയം നടത്താത്തത് തുടക്കത്തില്‍ ആശങ്ക പരത്തിയിരുന്നു. വിമാനം ഹൈജാക്ക് ചെയ്യപ്പെടുമോ എന്ന് യാത്രാക്കാര്‍ ഭയന്നു. എന്നാല്‍ 45 മിനിറ്റിന് ശേഷം സൗദി അറേബ്യയിലെ തബൂക്കില്‍ സുരക്ഷിതമായി ഇറക്കുമെന്ന് പൈലറ്റുമാര്‍ പ്രഖ്യാപിച്ചതോടെയാണ് യാത്രക്കാര്‍ക്ക് ആശ്വാസമായത്.

സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഈ പൈലറ്റുമാരുടെ ഔദ്യോഗിക വിവരങ്ങള്‍ ഫ്‌ലൈദുബായ് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. എങ്കിലും നൂറുകണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ച ഈ അജ്ഞാതരായ പൈലറ്റുമാര്‍ ഇപ്പോള്‍ ലോകത്തിന്റെ മുഴുവന്‍ ആദരവുമേറ്റു വാങ്ങുകയാണ്.

സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യവും തീവ്രവാദ ബന്ധങ്ങളും കണ്ടെത്താന്‍ യു.എ.ഇ, സൗദി അറേബ്യ, ഇസ്രായേല്‍, അമേരിക്ക എന്നീ രാജ്യങ്ങളുടെ നിയമപാലകരും അന്വേഷണ ഏജന്‍സികളും സംയുക്തമായി അന്വേഷണം നടത്തിവരികയാണ്.
-കടപ്പാട്: അറബ് ന്യൂസ്

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026