സബിയ: പ്രവാസജീവിതത്തിനു വിരാമമിട്ട് നാട്ടിലേക്ക് തിരിക്കുന്ന കെ.എം.സി.സി. സബിയ ഏരിയ വൈസ് പ്രസിഡന്റ് ഷാഫി മണ്ണാര്‍ക്കാടിനും എക്‌സിക്യൂട്ടീവ് അംഗം ശിഹാബ് കുന്നുംപുറത്തിനും സഹപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ യാത്രയയപ്പ് നല്‍കി. സബിയ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സെന്‍ട്രല്‍ കെ.എം.സി.സി. പ്രസിഡന്റ് ഷംസു പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു.
സബിയ ഏരിയ പ്രസിഡന്റ് സാദിഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ ഫറോക്ക് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ ഷാഫിക്കും ശിഹാബിനും കമ്മിറ്റിയുടെ ഉപഹാരങ്ങള്‍ നേതാക്കള്‍ കൈമാറി.
ഡോ. മന്‍സൂര്‍ നാലകത്ത്, സമീര്‍ അമ്പലപ്പാറ, ആരിഫ് ഒതുക്കുങ്ങല്‍, കുഞ്ഞിമുഹമ്മദ് (പീച്ചി), സാന്‍ഫര്‍ കാവന്നൂര്‍, സാലിം നെച്ചിയില്‍, അഫ്‌സല്‍ കാട്ടേക്കാടന്‍, ഷബീര്‍ താന്നിക്കല്‍, അലി അക്ബര്‍, ഷാഫി വി.ടി. മണ്ണാര്‍ക്കാട്, ശിഹാബ് കുന്നുംപുറം എന്നിവര്‍ സംസാരിച്ചു.
Related News