ടെല്‍ അവീവ്: കോപൈലറ്റിന്റെ ആക്രമണത്തിനിരയായ ഫ്‌ലൈദുബായ് വിമാനത്തെ അതീവ പൗരുഷത്തോടെയും വിദഗ്ധമായും സുരക്ഷിതമായി താഴെയിറക്കിയ ഇന്ത്യന്‍ പൈലറ്റിനെ ഇസ്രായേലിലേക്ക് അതിഥിയായി ക്ഷണിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
വരുന്ന മെയ് മാസത്തില്‍ നടക്കുന്ന ഇസ്രായേല്‍ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍, ദേശീയ പതാക ഉയര്‍ത്തുന്ന ചടങ്ങില്‍ മുഖ്യാതിഥികളായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പൈലറ്റ് സ്മിത് മച്ചാറും പങ്കെടുക്കണമെന്ന് നെതന്യാഹു അഭ്യര്‍ത്ഥിച്ചു. സാധാരണയായി ഇസ്രായേല്‍ പൗരന്മാര്‍ക്ക് മാത്രം നല്‍കിവരുന്ന അപൂര്‍വ്വ ബഹുമതിയാണ് ഇപ്പോള്‍ ഈ ഇന്ത്യന്‍ പൈലറ്റിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്.
'നിങ്ങള്‍ ഇന്ത്യയുടെയും ഇസ്രായേലിന്റെയും ധീരരായ ജനങ്ങളുടെ യഥാര്‍ത്ഥ നായകനാണ്, ലോകത്തിന്റെ മുഴുവന്‍ അഭിമാനവുമാണ്,' പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പൈലറ്റുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിനിടെ നെതന്യാഹു പറഞ്ഞു. ഈ സംഭാഷണത്തിന്റെ വീഡിയോ അദ്ദേഹത്തിന്റെ ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്.
ഇസ്രായേലിന്റെ പ്രധാന അന്താരാഷ്ട്ര പങ്കാളികളിലൊരാളായ നരേന്ദ്ര മോദിയും ക്യാപ്റ്റന്‍ സ്മിത് മച്ചാറും ഈ ചടങ്ങില്‍ ഒരുമിച്ചു പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്തില്‍ വെച്ചുണ്ടായ അപ്രതീക്ഷിത ആക്രമണത്തെയും അത് അതിജീവിച്ച സാഹസിക നിമിഷങ്ങളെയും കുറിച്ച് പൈലറ്റ് വിവരിച്ചതിന് പിന്നാലെയാണ് നെതന്യാഹു അദ്ദേഹത്തെ അഭിനന്ദിക്കാനും ആദരിക്കാനും മുന്നോട്ടുവന്നത്.
Related News