l o a d i n g

ഗൾഫ്

മലപ്പുറം ജില്ലയെ അവഹേളിച്ച മുന്‍ എം.എല്‍.എയുടെ പ്രസ്താവനയില്‍ ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി പ്രതിഷേധിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 3, 2026

ജിദ്ദ: മലപ്പുറം ജില്ലയെയും ജില്ലയിലെ ജനങ്ങളെയും അവഹേളിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ നന്ദകുമാറിന്റെ നിലപാട് അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലകളില്‍ മാതൃകാപരമായ സംഭാവനകള്‍ നല്‍കിയ ജില്ലയാണ് മലപ്പുറം. മതസൗഹാര്‍ദ്ദത്തിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന മലപ്പുറത്തുകാരെ അപമാനിക്കുന്നത് കേരളത്തിന്റെ മതേതര മനസ്സിനെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.

രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഒരു ജില്ലയെ മുഴുവന്‍ താറടിച്ചു കാണിക്കുന്നത് ഒരു മുന്‍ ജനപ്രതിനിധിക്ക് ഭൂഷണമല്ല. പ്രസ്താവന ഉടന്‍ പിന്‍വലിച്ച് മലപ്പുറം ജനതയോട് പരസ്യമായി മാപ്പു പറയാന്‍ അദ്ദേഹം തയാറാകണമെന്ന് ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി ആവശ്യപ്പെടുന്നു.

മലപ്പുറത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കാന്‍ പ്രവാസ ലോകത്തും ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികളായ പ്രസിഡന്റ് സി.എം. ഇസ്മായില്‍ മുണ്ടുപറമ്പും ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ കോട്ടക്കലും അറിയിച്ചു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026