l o a d i n g

ഗൾഫ്

മക്കക്കു സമീപം വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യന്‍ നഴ്സുമാരും ഒരു സ്വദേശിയും മരിച്ചു

Thumbnail
Publisher By     Staff Reporter
October 3, 2026

ജിദ്ദ: മക്ക പ്രവിശ്യയിലുണ്ടായ വാഹനാപകടത്തില്‍ നഴ്‌സുമാരായ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. കോട്ടയം സ്വദേശികളായ രണ്ട് നഴ്സുമാരും തമിഴ്നാട് സ്വദേശികളായ രണ്ട് നഴ്സുമാരും ഒരു സൗദി പൗരനുമാണ് അപകടത്തില്‍ മരണപ്പെട്ടത്.

കോട്ടയം, പാല സ്വദേശിനി ജെയ്സിമോള്‍ മാത്യു (46), കോട്ടയം, കുരുമുള്ളൂര്‍ ആനച്ചേരി അഞ്ചക്കുന്നേല്‍ ജോബിന ജോണ്‍ (26), തമിഴ്നാട്, തിരുച്ചിറപ്പിള്ളി സ്വദേശിനി ദേവമ്മ ഹെപ്സിബ (33), തമിഴ്നാട്, ചെന്നൈ സ്വദേശി വിജയലക്ഷ്മി എന്നിവരാണ് മരിച്ചത്. ഒപ്പം വാഹനമോടിച്ചിരുന്ന സൗദി പൗരനും അപകടത്തില്‍ ജീവന്‍ നഷ്ടമായി.

മക്കയിലെ അല്‍ഗഫയിലുള്ള സൗദി സര്‍ക്കാര്‍ ഡിസ്പന്‍സറികളില്‍ നഴ്സുമാരായി ജോലി ചെയ്യുന്നവരാണ് അപതടത്തില്‍പ്പെട്ട നഴ്‌സുമാര്‍. അവധി ദിനമായതിനാല്‍ ആവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി റാനിയയിലേക്ക് പോയതായിരുന്നു സംഘം. ഇതിനിടയില്‍ ഇവര്‍ സഞ്ചരിച്ച വാഹനം മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകം.

നിലവില്‍ സൗദിയിലുള്ള ബന്ധുക്കള്‍ സംഭവസ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മരിച്ച ഇന്ത്യന്‍ പൗരന്മാരുടെ ഭൗതികശ്രരീരങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ഔദ്യോഗിക നടപടികളും ശ്രമങ്ങളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

വ്യാഴാഴ്ച തായിഫ് - റിയാദ് ഹൈവേയില്‍ ഉണ്ടായ റോഡപകടത്തില്‍ അഞ്ച് സ്‌കൂള്‍ അധ്യാപികമാരും അവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറും മരിച്ചിരുന്നു. മക്ക മേഖലയിലെ അല്‍ മുവൈഹ് ഗവര്‍ണറേറ്റിന് വടക്കുപടിഞ്ഞാറുള്ള ഹൈലാന്‍ എലിമെന്ററി ആന്‍ഡ് ഇന്റര്‍മീഡിയറ്റ് സ്‌കൂളിലേക്ക് യാത്ര ചെയ്യുക യായിരുന്ന അധ്യാപികമാരുടെ വാഹനമാണ് റദ്വാന്‍ എന്ന സ്ഥലത്ത് വെച്ച് നിയന്ത്രണം വിട്ട് മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ സംഭവ സ്ഥലത്തു വെച്ചും മറ്റുള്ളവര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. മരിച്ചവരില്‍ ഒരു അധ്യാപിക ഗര്‍ഭിണിയായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. അപകടത്തില്‍ പ്പെട്ട രണ്ടാമത്തെ വാഹനത്തിലെ ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026