l o a d i n g

ഗൾഫ്

ദുബായ്-ടെല്‍ അവീവ് ഫ്ളൈദുബായ് വിമാനത്തിലെ അനിഷ്ട സംഭവം: വിദഗ്ധര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിന് യു.എ.ഇ ഉത്തരവ്

Thumbnail
Publisher By     Staff Reporter
October 1, 2026

ദുബായ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പുറപ്പെടുകയും ഫ്‌ലൈറ്റ് ഡെക്കിലെ തര്‍ക്കത്തെ തുടര്‍ന്ന് സൗദി അറേബ്യയിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്ത ഫ്ളൈദുബായ് വിമാനത്തിലെ സംഭവത്തില്‍ യു.എ.ഇ ജുഡീഷ്യല്‍ അധികൃതര്‍ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ചയാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ടെല്‍ അവീവിലേക്ക് പുറപ്പെട്ട എഫ്.സെഡ് 1073) നമ്പര്‍ വിമാനമാണ് ഫ്‌ലൈറ്റ് ഡെക്കിലുണ്ടായ അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയത്. സംഭവത്തിന്റെ സാഹചര്യങ്ങളും കാരണങ്ങളും സമഗ്രമായി അന്വേഷിക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷനിലെ പ്രത്യേക വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തെ രൂപീകരിക്കാന്‍ യു.എ.ഇ അറ്റോര്‍ണി ജനറല്‍ കൗണ്‍സിലര്‍ ഡോ. ഹമദ് അല്‍ ഷംസി ഉത്തരവിട്ടു.

വിമാനത്തിന്റെ കോക്ക്പിറ്റില്‍ വാക്കേറ്റമുണ്ടായതായും, തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന ക്രൂ അംഗങ്ങള്‍ ഇടപെട്ട് സാഹചര്യം നിയന്ത്രണവിധേയമാക്കി വിമാനം സുരക്ഷിതമാക്കിയതായും ഫ്ളൈദുബായ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണ പ്രഖ്യാപനം.

വിമാനം യു.എ.ഇയില്‍ രജിസ്റ്റര്‍ ചെയ്തതും രാജ്യത്തിന്റെ പതാക വഹിക്കുന്നതുമായതിനാല്‍, ബാധകമായ നിയമപ്രകാരം ഇത്തരം സംഭവങ്ങളില്‍ അന്വേഷണം നടത്താന്‍ യു.എ.ഇ ജുഡീഷ്യല്‍ അധികാരികള്‍ക്ക് അധികാരമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിമാനം യു.എ.ഇ അതിര്‍ത്തിക്ക് പുറത്താണെങ്കിലും അതില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് രാജ്യത്തെ നിയമമാണ് ബാധകമാകുന്നത്.

സംഭവത്തിന് പിന്നിലെ സാഹചര്യങ്ങളും ഉദ്ദേശ്യങ്ങളും മന്ത്രാലയം സൂക്ഷ്മമായി പരിശോധിക്കും. ഏതെങ്കിലും തരത്തിലുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളുമായോ ഉദ്ദേശ്യങ്ങളുമായോ ബന്ധമുണ്ടോയെന്നും, ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണോയെന്നും അന്വേഷണത്തില്‍ പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ സമയോചിതമായി ഇടപെടുകയും പൂര്‍ണ്ണ സഹകരണം നല്‍കുകയും ചെയ്ത സൗദി അധികൃതര്‍ക്ക് യു.എ.ഇ നന്ദി രേഖപ്പെടുത്തി. അന്വേഷണം പൂര്‍ത്തിയായി ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവരുന്നതുവരെ പൊതുജനങ്ങള്‍ അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത വാര്‍ത്തകളും പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

Latest News

റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026