l o a d i n g

ഗൾഫ്

വിഷന്‍ 2030 ലക്ഷ്യങ്ങളില്‍ 93% പൂര്‍ത്തിയായതായി സൗദി കിരീടാവകാശ്, ഗള്‍ഫ് സുരക്ഷയിലും പ്രാദേശിക സ്ഥിരതയിലും ഉറച്ച നിലപാട്

Thumbnail
Publisher By     Staff Reporter
October 1, 2026

ിയാദ്- വിഷന്‍ 2030 വികസ പദ്ധതി 93% ലക്ഷ്യം കൈവരിച്ചതായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചു. ശൂറ കൗണ്‍സിലിന്റെ ഒന്‍പതാം ഘട്ടത്തിലെ മൂന്നാം വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനു വേണ്ടി നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വരാനിരിക്കുന്ന സ്ഥാപക ദിനത്തില്‍ സൗദി അറേബ്യ രൂപം കൊണ്ടിട്ട് 300 വര്‍ഷം തികയുമെന്നും രാജ്യം ഖുര്‍ആനിലും സുന്നത്തിലും അധിഷ്ഠിതമായ നീതിയുടെയും പാരമ്പര്യത്തിന്റെയും പാതയില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക മേഖലയില്‍ രാജ്യം കൈവരിച്ച വന്‍ മുന്നേറ്റങ്ങളെ പ്രസംഗത്തില്‍ കിരീടാവകാശി എടുത്തുപറഞ്ഞു. 2016-നെ അപേക്ഷിച്ച് എണ്ണയിതര കയറ്റുമതിയില്‍ 155% വളര്‍ച്ചയുണ്ടായി. രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് സ്വകാര്യ മേഖലയുടെ സംഭാവന 51% ആയി ഉയരുകയും ഗതാഗത-ലോജിസ്റ്റിക്സ് സംവിധാനം വിതരണ ശൃംഖലയിലെ മാറ്റങ്ങളെ വിജയകരമായി നേരിടുകയും ചെയ്തു. കൂടാതെ ഡിജിറ്റല്‍ റെഡിനസ്, കമ്മ്യൂണിക്കേഷന്‍സ് & ടെക്നോളജി, സൈബര്‍ സെക്യൂരിറ്റി സൂചികകളില്‍ സൗദി അറേബ്യ ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്തെത്തി. കൃത്രിമബുദ്ധി (എഐ) മേഖലയില്‍ സൗദിയെ ആഗോള നേതാവാക്കുക എന്ന ലക്ഷ്യത്തോടെ 2026-നെ 'എഐ വര്‍ഷമായി' നാമകരണം ചെയ്തതായും കിരീടാവകാശി ഓര്‍മ്മിപ്പിച്ചു.

പ്രാദേശികവും അന്തര്‍ദേശീയവുമായ സുരക്ഷാ വിഷയങ്ങളില്‍ രാജ്യത്തിന്റെ വ്യക്തമായ നിലപാടുകള്‍ കിരീടാവകാശി വ്യക്തമാക്കി. ജിസിസി രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ ഗള്‍ഫ് മേഖലയുടെ സുരക്ഷയും സ്ഥിരതയും വിഭജിക്കാനാവാത്തതാണെന്ന് തെളിയിക്കുന്നു. മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി സൗദി അറേബ്യ, തുര്‍ക്കി, പാകിസ്ഥാന്‍ എന്നിവര്‍ ചേര്‍ന്ന് 'മക്ക ഡിഫന്‍സ് അലയന്‍സ്' രൂപീകരിച്ചിട്ടുണ്ട്. കൂടാതെ, സാര്‍വദേശീയ സമുദ്രപാതകളുടെ സംരക്ഷണത്തിനായി 'മള്‍ട്ടിനാഷണല്‍ മാരിടൈം ഡിഫന്‍സ് അലയന്‍സ്' രൂപീകരിക്കാന്‍ രാജ്യം മുന്‍കൈ എടുത്തു. നയതന്ത്ര പരിഹാരങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ കുറയ്ക്കുന്നതിനും രാജ്യം ശ്രമിക്കുമ്പോള്‍ തന്നെ, സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്ന് അദ്ദേഹം താക്കീത് നല്‍കി.

മേഖലയിലെ മറ്റ് പ്രധാന രാഷ്ട്രീയ സംഭവവികാസങ്ങളിലും സൗദി അറേബ്യയുടെ നിലപാട് രാജകീയ പ്രസംഗത്തില്‍ വ്യക്തമാക്കി. ഗാസയില്‍ ഫലസ്തീന്‍ ജനതക്ക് നേരെ ഉണ്ടാകുന്ന ക്രൂരമായ ആക്രമണങ്ങളെയും അല്‍-അഖ്സ പള്ളിക്കെതിരെയുള്ള ലംഘനങ്ങളെയും രാജ്യം ശക്തമായി അപലപിച്ചു. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കൊപ്പമുള്ള സൗദിയുടെ പിന്തുണ തുടരും. യമനില്‍ സര്‍ക്കാറിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച കിരീടാവകാശി, ഹൂതി മിലിഷ്യകളുടെ ഭീകരപ്രവര്‍ത്തനങ്ങളെ അപലപിക്കുകയും ചെയ്തു. സുഡാന്റെ ഏകീകരണവും സ്ഥിരതയും നിലനിര്‍ത്തുന്നതിനും രാജ്യം പിന്തുണ അറിയിച്ചു.

വിദ്യാഭ്യാസം, ആരോഗ്യം, ഭവന നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ പൗരന്മാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ ശക്തമായി മുന്നോട്ട് പോകുമെന്ന് കിരീടാവകാശി ഉറപ്പുനല്‍കി. തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിനും തദ്ദേശീയ പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിനുമുള്ള ശ്രമങ്ങള്‍ തുടരും. ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ശൈഖ് ഡോ. അബ്ദുള്ള ബിന്‍ മുഹമ്മദ് ബിന്‍ ഇബ്രാഹിം അല്‍ ശൈഖ്, റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ്, മറ്റ് പ്രമുഖ രാജകുടുംബാംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടന്നത്. കഴിഞ്ഞ വര്‍ഷം കൗണ്‍സില്‍ 46 സമ്മേളനങ്ങള്‍ നടത്തുകയും 555 തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തതായി ശൂറ കൗണ്‍സില്‍ സ്പീക്കര്‍ സ്വാഗത പ്രസംഗത്തില്‍ വ്യക്തമാക്കി.

Latest News

റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026