l o a d i n g

ഗൾഫ്

അറബ് ഇശല്‍ നൈറ്റ്-2026: വിവിധ മത്സരങ്ങളും സംഗീതവിരുന്നും കൊണ്ട് ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 27, 2026

ജിദ്ദ: സൗദി ദേശീയദിനത്തോടനുബന്ധിച്ച് ഇശല്‍ കലാവേദി ജിദ്ദയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'അറബ് ഇശല്‍ നൈറ്റ് 2026' വൈവിധ്യമാര്‍ന്ന മത്സരങ്ങളും സംഗീത-നൃത്ത പരിപാടികളുമായി ബഗ്ദാദിയയിലെ ഹൈപ്പര്‍ അല്‍ വഫയില്‍ അരങ്ങേറി. പ്രവാസി മലയാളി സമൂഹത്തിലെ സംഗീത-കലാ ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി മാറിയ പരിപാടിയില്‍ പ്രമുഖ ഗായകരും നര്‍ത്തകരും അണിനിരന്നു.

ബോളിവുഡ് ഗായകന്‍ ബസ്സാം, ഷബീര്‍ കൊട്ടപ്പുറം, ഫര്‍സാന യാസിര്‍, റാഫി ആലുവ, മുഹമ്മദ് കുട്ടി അരിമ്പ്ര, ഹസീന അഷ്‌റഫ്, മന്‍സൂര്‍ നിലമ്പൂര്‍, നസീര്‍ പരിയാപുര്‍, ഷറീന റഷീദ്, നാസര്‍ മോങ്ങം, ആയിഷ നാസര്‍, അഫ്ര സബിന്‍ റാഫി, ഇലിയാന, റിന്‍ഷ റഫീഖ്, ഷിഹാബ് ഒഴുകൂര്‍, സിനി സാഗര്‍, ദിയാന ഫാത്തിമ, മുസ്തഫ കണ്ണമംഗലം, ഹബീബ്, ഹസ്സന്‍ ആനക്കയം എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

സ്ത്രീകള്‍ക്കായി ഒരുക്കിയ മെഹന്ദി മത്സരത്തില്‍ ആയിഷ റിഫ ഒന്നാം സമ്മാനവും, ഷഹ്ല ഉമ്മര്‍കുട്ടി രണ്ടാം സമ്മാനവും, ഫൗസുല്‍ നഈമ മൂന്നാം സമ്മാനവും നേടി. രണ്ടു വിഭാഗങ്ങളായി തിരിച്ച കളറിംഗ് മത്സരങ്ങളില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഫാത്തിമ ഹയ ഒന്നാം സ്ഥാനവും, നുഹയ്യ നജീബ് രണ്ടാം സ്ഥാനവും, മുഹമ്മദ് ഹൈസന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയര്‍ വിഭാഗത്തില്‍ നിസ, ഹന ഷംസുദ്ദീന്‍, ഹിബ ഷംസുദ്ദീന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

സംഗീതപരിപാടികള്‍ക്കൊപ്പം കുട്ടികളുടെ വൈവിധ്യമാര്‍ന്ന നൃത്താവിഷ്‌കാരങ്ങളും വേദിയിലെത്തി. ഫൈസ ഗഫൂര്‍ ഒരുക്കിയ ഒപ്പനയും സിനിമാറ്റിക് ഡാന്‍സും ശ്രദ്ധേയമായി. ഫസീല നൗഷാദ് സംവിധാനം ചെയ്ത അറബിക് ഡാന്‍സും അല്‍ അനൂദ് ഫാത്തിമ അവതരിപ്പിച്ച സോളോ ഡാന്‍സും പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളായി. ഇശലിന്റെ കുട്ടികള്‍ സംഘനൃത്തങ്ങളിലും പങ്കാളികളായി.

പ്രസിഡന്റ് ഇബ്രാഹിം ഇരിങ്ങല്ലൂര്‍, സെക്രട്ടറി ഷാജഹാന്‍ ഗുഡല്ലൂര്‍, ചെയര്‍മാന്‍ ഷിഹാബ് പുളിക്കല്‍, രക്ഷാധികാരി ജലാല്‍ തേഞ്ഞിപ്പലം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. കെഎംസിസി ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര, എന്‍കംഫര്‍ട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ്, ഹസ്സന്‍ കൊണ്ടോട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സബീനാ റാഫി, ഷബീന ജാഫര്‍, ബേബി ഷക്കീല മന്‍സൂര്‍, സാബിറ റഫീഖ്, സാഹിറ ജലാല്‍, ഷമീന ടി.പി., സാബിറ സാഗര്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.

നൗഷാദ്, സാഗര്‍ റസാഖ്, ഷംസുദ്ദീന്‍, റഫീഖ് കടേരി, അഷ്‌റഫ്, ഷബീര്‍, ഗഫൂര്‍ വയനാട്, റഷീദ് എന്നിവര്‍ പരിപാടിയുടെ ഏകോപനത്തിലും നടത്തിപ്പിലും സജീവമായി പ്രവര്‍ത്തിച്ചു. ബോളിവുഡ് ഗായകന്‍ ബസ്സാമിനെ പ്രേക്ഷകര്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. ജിദ്ദയിലെ പ്രമുഖ മുട്ടിപ്പാട്ട് ബാന്‍ഡ് 'ഗ്രീന്‍സ് ജിദ്ദ' അവതരിപ്പിച്ച മുട്ടിപ്പാട്ട് പരിപാടിയുടെ മാറ്റുകൂട്ടി. സലാഹു വാളക്കുടയായിരുന്നു പരിപാടിയുടെ അവതാരകന്‍.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026