l o a d i n g

ഗൾഫ്

ഹോര്‍മുസ് കടലിടുക്ക് തുറക്കല്‍; യു.എസിന്റെ ഔദ്യോഗിക പ്രതികരണം കാത്ത് ഇറാന്‍

Thumbnail
Publisher By     Staff Reporter
September 27, 2026

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറന്നു നല്‍കാനുള്ള ഇറാന്‍ നിര്‍ദ്ദേശത്തോടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രാരംഭ പ്രതികരണം ലഭിച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. എന്നാല്‍ മധ്യസ്ഥര്‍ വഴി വാഷിംഗ്ടണിന്റെ ഔദ്യോഗിക നിലപാട് അറിയാന്‍ കാത്തിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.എന്‍.എയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്ത്രപ്രധാനമായ ജലപാത വീണ്ടും തുറക്കുന്നതിനും ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുമുള്ള തങ്ങളുടെ വ്യവസ്ഥകള്‍ ന്യൂയോര്‍ക്കില്‍ നടന്ന ചര്‍ച്ചകളില്‍ അവതരിപ്പിച്ചതായി അരാഗ്ചി പറഞ്ഞു. മധ്യസ്ഥര്‍ മുഖേനയാണ് ഈ ആവശ്യങ്ങള്‍ അമേരിക്കയ്ക്ക് കൈമാറിയത്. ഇറാന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. കടലിടുക്കിന്റെ പൂര്‍ണ്ണ നിയന്ത്രണം അമേരിക്കയുടെ കയ്യിലാണെന്നും, കനത്ത തിരിച്ചടി നേരിടുന്നതുകൊണ്ടാണ് ഇറാന്‍ കരാറിന് ശ്രമിക്കുന്നതെന്നും വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് അവകാശപ്പെട്ടു.

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഏഴ് ദിവസത്തിനകം സാധാരണ നിലയിലാക്കാന്‍ ലക്ഷ്യമിട്ടുള്ള റോഡ്മാപ്പാണ് ഇറാന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ മോചിപ്പിക്കുക, എണ്ണ ഉപരോധം പിന്‍വലിക്കുക, ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള നാവിക ഉപരോധം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇറാന്ഡ മുന്നോട്ടുവെച്ചിട്ടുണ്ട്.

ജൂണ്‍ മാസത്തിലെ ധാരണാപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളിലേക്ക് കടക്കാനാകൂ എന്ന് ഇറാന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.

പരമാധികാരവും അന്തസ്സും സംരക്ഷിച്ചുകൊണ്ടുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്ക് മാത്രേമേ പ്രസക്തിയുള്ളൂവെന്നും, സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെട്ട് അവകാശങ്ങള്‍ വിട്ടുകൊടുക്കില്ലെന്നും അരാഗ്ചി കൂട്ടിച്ചേര്‍ത്തു. മധ്യസ്ഥര്‍ വഴി ലഭിക്കുന്ന അന്തിമ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇറാന്റെ അടുത്ത നടപടി.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026