l o a d i n g

ഗൾഫ്

വസ്ല്‍-26ല്‍ പുരസ്‌കാരദാനം; ഡോ. ഡാനിഷ് സലീമിനും മുഹ്തസിം ബില്ലാഹിനും എസ്.കെ.പി.എഫിന്റെ അംഗീകാരം

Thumbnail
Publisher By     Staff Reporter
September 27, 2026

ജിദ്ദ: സൗദി കേരള ഫാര്‍മസിസ്റ്റ്‌സ് ഫോറം (SKPF) ലോക ഫാര്‍മസിസ്റ്റ് ദിനാഘോഷവും വാര്‍ഷികാഘോഷവുമായി സംഘടിപ്പിച്ച 'വസ്ല്‍ 2026' വേദിയില്‍ ആരോഗ്യ രംഗത്തും ഫാര്‍മസി മേഖലയിലും സംഘടനാ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്ക് വിവിധ പുരസ്‌കാരങ്ങളും പ്രത്യേക അംഗീകാരങ്ങളും സമ്മാനിച്ചു.

ആരോഗ്യ രംഗത്തും പൊതുസമൂഹത്തിലും നല്‍കിയ ശ്രദ്ധേയ സംഭാവനകള്‍ മാനിച്ച് ഡോ. ഡാനിഷ് സലീമിന് SKPFന്റെ വിശിഷ്ട ചികിത്സക പുരസ്‌കാരം സമ്മാനിച്ചു. ചികിത്സാരംഗത്തെ സേവനങ്ങള്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കിടയില്‍ ആരോഗ്യ ബോധവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിനായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് ആദരം നല്‍കിയത്.

ഫാര്‍മസി മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങളെയും പ്രൊഫഷണല്‍ മികവിനെയും അംഗീകരിക്കുന്നതിനായി SKPF ഏര്‍പ്പെടുത്തിയ 'കേരള ബെസ്റ്റ് ഫാര്‍മസിസ്റ്റ് അവാര്‍ഡ് 2026' മുഹ്തസിം ബില്ലാഹിന് സമ്മാനിച്ചു. SKPF സീനിയര്‍ അംഗവും ഉപദേശക സമിതി അംഗവുമായ ഹനീഫ പറക്കല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ രംഗത്തെ മികവിനൊപ്പം പൊതുജനാരോഗ്യ - സാമൂഹിക മേഖലകളിലെ ഇടപെടലുകള്‍ ഉള്‍പ്പെടെയുള്ള വിവിധ മാനദണ്ഡങ്ങള്‍ വിലയിരുത്തിയുള്ള ജൂറി നടപടിക്രമങ്ങളിലൂടെയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

കേരളത്തിലെ ഫാര്‍മസി വിദ്യാര്‍ത്ഥികളുടെ അറിവും മത്സരക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനായി SKPF സംഘടിപ്പിച്ച 'QuizBlitz '26' ഓണ്‍ലൈന്‍ ഫാര്‍മസി ക്വിസ് മത്സരത്തിലെ വിജയികളെയും വസ്ല്‍ 2026 വേദിയില്‍ പ്രഖ്യാപിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ ഫാര്‍മസി കോളേജുകളില്‍ നിന്നായി അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്ത മത്സരത്തില്‍ ആകെ ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡാണ് ഏര്‍പ്പെടുത്തിയിരുന്നത്.

മുഹ്തസം ബില്ലാഹ്, ഷബാന എസ്.
മുഹ്തസം ബില്ലാഹ്, ഷബാന എസ്.

SKPF മുന്‍ പ്രസിഡന്റും ഉപദേശക സമിതി അംഗവുമായ ഡോ. അബൂബക്കര്‍ സിദ്ദീഖ് വിജയികളെ പ്രഖ്യാപിച്ചു: ഒന്നാം സ്ഥാനം: ഷബാന എസ്. (കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്, ഗവ. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം), രണ്ടാം സ്ഥാനം: രുദ്ര പി. (കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്, ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട്), മൂന്നാം സ്ഥാനം: അഫ്‌റ പി. (അല്‍ ശിഫ കോളേജ് ഓഫ് ഫാര്‍മസി, പെരിന്തല്‍മണ്ണ), നാലാം സ്ഥാനം: ഷമ്മ (അല്‍ ശിഫ കോളേജ് ഓഫ് ഫാര്‍മസി, പെരിന്തല്‍മണ്ണ), അഞ്ചാം സ്ഥാനം: ഫിദ ഫാത്തിമ ബഷീര്‍ (മൂകാംബിക കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച്, മൂവാറ്റുപുഴ)

SKPF-ന്റെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ ശ്രദ്ധേയ സംഭാവനകള്‍ പരിഗണിച്ച് യഹിയ കാട്ടുകണ്ടത്തില്‍, യൂനുസ് മണ്ണിശ്ശേരി, നസീഫ് ഉമ്മര്‍ എന്നിവര്‍ക്കും പ്രത്യേക അംഗീകാരങ്ങള്‍ നല്‍കി. സംഘടനാ പ്രവര്‍ത്തനങ്ങളുടെ വിജയകരമായ ഏകോപനത്തില്‍ പങ്കുവഹിച്ച നുഫൈല്‍, റിഫാദ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.

ആരോഗ്യരംഗത്തെ സാമൂഹിക സംഭാവനകള്‍ക്ക് ആദരം നല്‍കുന്നതിനൊപ്പം ഫാര്‍മസി പ്രൊഫഷണലുകളുടെ മികവും വിദ്യാര്‍ത്ഥികളുടെ കഴിവുകളും സംഘടനാ പ്രവര്‍ത്തകരുടെ സേവനങ്ങളും ഒരേ വേദിയില്‍ അംഗീകരിച്ച പുരസ്‌കാര പ്രഖ്യാപനങ്ങള്‍ വസ്ല്‍ 2026-ന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി മാറി.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026