l o a d i n g

ഗൾഫ്

കിംഗ് അബ്ദുല്‍ അസീസ് മസ്ജിദ് തലസ്ഥാനത്തിന്റെ പ്രമുഖ അടയാളമായി മാറും: ഇബ്രാഹിം അല്‍-സുല്‍ത്താന്‍

Thumbnail
Publisher By     Staff Reporter
September 24, 2026

റിയാദ്: റിയാദിന് വടക്ക് നിര്‍മ്മിക്കുന്ന കിംഗ് അബ്ദുല്‍ അസീസ് മസ്ജിദ് തലസ്ഥാന നഗരിയുടെ പ്രമുഖവും പ്രൗഢവുമായ അടയാളമായി മാറുമെന്ന് റിയാദ് സിറ്റി റോയല്‍ കമ്മീഷന്‍ സി.ഇ.ഒയും കാബിനറ്റ് അംഗവുമായ ഇബ്രാഹിം ബിന്‍ മുഹമ്മദ് അല്‍-സുല്‍ത്താന്‍ വ്യക്തമാക്കി. രാജ്യത്തുടനീളം മസ്ജിദുകളുടെ നിര്‍മ്മാണത്തിലും വാസ്തുവിദ്യയിലും അബ്ദുല്‍ അസീസ് രാജാവ് കാണിച്ച പ്രത്യേക ശ്രദ്ധയെയും അദ്ദേഹത്തിന്റെ ചരിത്രപരമായ പാരമ്പര്യത്തെയും ഓര്‍മ്മിപ്പിക്കുന്നതായിരിക്കും ഈ മസ്ജിദെന്ന് അദ്ദേഹം പറഞ്ഞു.

വടക്കന്‍ റിയാദില്‍ 88,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മ്മിക്കുന്ന മസ്ജിദ് സമുച്ചയത്തില്‍ ലൈബ്രറി, വിശുദ്ധ ഖുര്‍ആന്‍ പഠന കേന്ദ്രം, തുറസ്സായ പ്രാര്‍ത്ഥനാ മുറ്റങ്ങള്‍ തുടങ്ങി അത്യാധുനിക സൗകര്യങ്ങളും സേവനങ്ങളും ഉള്‍പ്പെടും. ആരാധനാക്രമങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും പുറമെ പ്രദേശവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്യുന്നത്. വടക്കന്‍ റിയാദില്‍ പുരോഗമിക്കുന്ന സംയോജിത നഗരവികസനത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നായി ഈ പദ്ധതി മാറും.

മസ്ജിദിന് 'കിംഗ് അബ്ദുല്‍ അസീസ്' എന്ന് നാമകരണം ചെയ്യാന്‍ അനുമതി നല്‍കിയ ഇരുഹറമുകളുടെ സൂക്ഷിപ്പുകാരനായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയും റിയാദ് സിറ്റി റോയല്‍ കമ്മീഷന്‍ ബോര്‍ഡ് ചെയര്‍മാനുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും അല്‍-സുല്‍ത്താന്‍ നന്ദിയും ആദരവും അറിയിച്ചു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026