l o a d i n g

ഗൾഫ്

വി.കെ. ശ്രീകണ്ഠന്‍ എംപി ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി; പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
September 24, 2026

റിയാദ്: റിയാദിലെത്തിയ വി.കെ. ശ്രീകണ്ഠന്‍ എംപി സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുലുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ എംബസിയില്‍ നടന്ന ചര്‍ച്ചയില്‍ സൗദിയിലെ പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി. ഉന്നയിച്ച വിഷയങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് അംബാസഡര്‍ ഉറപ്പുനല്‍കിയതായി കൂടിക്കാഴ്ചയില്‍ പങ്കെടുത്തവര്‍ അറിയിച്ചു.

പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍
വിമാനസര്‍വീസുകളും നിരക്കുകളും: റിയാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സൗദിയയുടെ നേരിട്ടുള്ള വിമാനസര്‍വീസ് പുനരാരംഭിക്കുക, തിരുവനന്തപുരം വിമാനത്താവളത്തിന് സൗദിയയുടെ പോയിന്റ് ഓഫ് കോള്‍ അനുമതി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു. അവധിക്കാലങ്ങളിലെ ഉയര്‍ന്ന വിമാനനിരക്ക് നിയന്ത്രിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

നിയമസഹായവും കോണ്‍സുലാര്‍ സേവനങ്ങളും: തൊഴില്‍ പ്രശ്‌നങ്ങളില്‍ പ്രവാസികള്‍ക്ക് സമയബന്ധിതമായി സഹായം ലഭ്യമാക്കുക, നിരപരാധികളായ പ്രവാസികള്‍ നിയമക്കുരുക്കുകളില്‍ അകപ്പെടുമ്പോള്‍ ആവശ്യമായ നിയമസഹായം ഉറപ്പാക്കുക എന്നിവ ചര്‍ച്ചയായി. റിയാദില്‍നിന്ന് അകലെയുള്ള പ്രദേശങ്ങളില്‍ കോണ്‍സുലാര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍: സൗദിയില്‍ മരണമടയുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കേണ്ടതിന്റെ ആവശ്യകതയും അംബാസഡറുടെ ശ്രദ്ധയില്‍പ്പെടുത്തി.

വിദ്യാഭ്യാസ-സാങ്കേതിക സര്‍ട്ടിഫിക്കറ്റുകള്‍: ഇന്ത്യയില്‍ ബി.ടെക് ബിരുദം നേടിയവര്‍ക്ക് സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സില്‍ 'എന്‍ജിനീയര്‍' വിഭാഗത്തില്‍ രജിസ്‌ട്രേഷന്‍ നേടുന്നതിലെ ബുദ്ധിമുട്ടുകള്‍ ചര്‍ച്ച ചെയ്തു. ബി.ഇ., ബി.ടെക് യോഗ്യതകളുടെ തുല്യത വ്യക്തമാക്കുന്ന ഔദ്യോഗിക രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു.

മറ്റു സേവനങ്ങള്‍: വി.എഫ്.എസ്. സേവനങ്ങളിലെ കാലതാമസം പരിഹരിക്കുക, റിയാദില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കപ്പെട്ടു. ഈ വിഷയങ്ങളില്‍ എംബസിയുടെ ഭാഗത്തുനിന്ന് സാധ്യമായ എല്ലാ പിന്തുണയും നല്‍കാമെന്ന് അംബാസഡര്‍ അറിയിച്ചു.

എംബസി കോണ്‍സുലര്‍ (കമ്മ്യൂണിറ്റി വെല്‍ഫെയര്‍) വൈ. സാബിര്‍, ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര, ഗ്ലോബല്‍ കമ്മിറ്റി അംഗം ഷിഹാബ് കോട്ടുകാട്, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, സീനിയര്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് അലി മണ്ണാര്‍ക്കാട്, ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സന്നിഹിതരായിരുന്നു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026