ജിസാന്‍: സൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് പ്രിന്‍സ് മുഹമ്മദ് ബിന്‍ നാസര്‍ ഹോസ്പിറ്റലുമായി സഹകരിച്ച് കെ.എം.സി.സി ജിസാന്‍ സെന്‍ട്രല്‍ കമ്മിറ്റി നടത്തിയ ഏകദിന രക്തദാന ക്യാമ്പിനെ പ്രശംസിച്ചുകൊണ്ട് ജിസാന്‍ കെ.എം.സി.സിക്ക് ആരോഗ്യ വകുപ്പിന്റെ പ്രത്യേക ബഹുമതി ലഭിച്ചു. പ്രിന്‍സ് മുഹമ്മദ് ബിന്‍ നാസര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ സ്വബ്രി അല്‍ ഗാവിയുടെ അംഗീകാരപത്രം, ഡെപ്യൂട്ടി ഡയറക്ടര്‍ ഇബ്രാഹീം ശഹ്രിയും ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഹസന്‍ ഖര്‍ദലിയും ചേര്‍ന്ന് ജിസാന്‍ കെ.എം.സി.സി പ്രസിഡന്റ് ശംസു പൂക്കോട്ടൂരിന് സമ്മാനിച്ചു.
ഹെല്‍ത്ത് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും പങ്കെടുത്ത ചടങ്ങില്‍ കെ.എം.സി.സി നാഷണല്‍ സെക്രട്ടറിയേറ്റ് മെമ്പര്‍ ഗഫൂര്‍ വാവൂര്‍, സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ ഡോ. മന്‍സൂര്‍ നാലകത്ത്, മുസ്തഫ കുറ്റിക്കാട്ടൂര്‍ എന്നിവരും സംബന്ധിച്ചു.
Related News