l o a d i n g

ഗൾഫ്

ഡിപ്ലോമാറ്റുകളെ ഞെട്ടിച്ച് ട്രംപ്, ഇറാനെ തുടച്ചുനീക്കുമെന്ന ഭീഷണി യു.എന്നില്‍

Thumbnail
Publisher By     Staff Reporter
September 23, 2026

യു.എന്‍: സമാധാനത്തിനുള്ള വേദിയായ യു.എന്നില്‍ ഒരു അംഗരാഷ്ട്രത്തെ തുടച്ചുനീക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനം നയതന്ത്ര ലോകത്തെ ഞെട്ടിച്ചു. രണ്ടാം ലോകയുദ്ധത്തിന് ശേഷം രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനായി രൂപീകരിച്ച ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ വേദിയില്‍ ഇറാനെതിരെ അതിരൂക്ഷമായ ഭീഷണിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയത്. ഇറാനുമായി കരാറിലെത്താനാകാത്ത പക്ഷം രാജ്യത്തെ തുടച്ചുനീക്കാന്‍ കഴിയുമെന്ന് ട്രംപ് വെല്ലുവിളിച്ചു. യു.എന്‍. പൊതുസഭയുടെ 81ാം സമ്മേളനത്തിലായിരുന്നു പ്രസ്താവന. പ്രസംഗത്തിനിടെ ഇറാന്‍ പ്രതിനിധികള്‍ ഇറങ്ങിപ്പോയി. വന്‍ശക്തികള്‍ക്ക് സ്വന്തം സൈനിക, സാമ്പത്തിക, സാങ്കേതിക ശക്തി മാത്രം ഉപയോഗിച്ച് ലോകപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകില്ലെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നല്‍കി.
40 മിനിറ്റോളം നീണ്ട ട്രംപിന്റെ പ്രസംഗത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഇറാന്‍ പ്രധാന വിഷയമായി. ഇറാനുമായി ധാരണയിലെത്തി രാജ്യത്തിന് പുനര്‍നിര്‍മാണത്തിനും മുന്നേറ്റത്തിനും അവസരം നല്‍കണോ, അതോ ഇസ്ലാമിക് റിപ്പബ്ലിക്കിനെ വേഗത്തില്‍ നിര്‍മാര്‍ജനം ചെയ്യണോ എന്നതാണ് തന്റെ മുന്നിലുള്ള ചോദ്യമെന്ന് ട്രംപ് പറഞ്ഞു. ഇറാനെ രക്ഷപ്പെടാനുള്ള സാധ്യതയോ ഭാവിയോ ഇല്ലാത്ത അവസ്ഥയിലേക്ക് തള്ളുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇറാന്റെ ആണവശേഷി തടയുക, മേഖലയില്‍ അവരുടെ സ്വാധീനം നിയന്ത്രിക്കുക എന്നിവയാണ് അമേരിക്കന്‍ നിലപാടിന്റെ പ്രധാന കാരണങ്ങളായി ട്രംപ് അവതരിപ്പിച്ചത്. ഇറാനെതിരായ സമ്പൂര്‍ണ സാമ്പത്തിക ഒറ്റപ്പെടുത്തലിന് മറ്റു രാജ്യങ്ങളുടെ പിന്തുണയും അദ്ദേഹം ആവശ്യപ്പെട്ടു. കരാറിനുള്ള സാധ്യതയും പ്രസംഗത്തില്‍ ട്രംപ് തുറന്നുവെച്ചു. തിരഞ്ഞെടുപ്പിന് ശേഷം ഇറാനുമായി ധാരണയിലെത്താനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
വസ്തുതാപരമായ പിശകുകള്‍ നിറഞ്ഞതായിരുന്നു ട്രംപിന്റെ പ്രസംഗം. ഇറാനിലെ നിലവിലെ ഭരണകൂടം 51 വര്‍ഷമായി അധികാരത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. 1979ലെ ഇസ്ലാമിക വിപ്ലവത്തിലൂടെയാണ് നിലവിലെ ഭരണക്രമം അധികാരത്തിലെത്തിയത്; അതായത് 2026ല്‍ 47 വര്‍ഷമാണ് പിന്നിട്ടത്. ഇറാനിലെ ജനകീയ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 72,000 ആണെന്ന കണക്കിനും സ്ഥിരീകരിച്ച തെളിവില്ല.
ഇറാനെ കൂടാതെ ക്യൂബ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളെയും ട്രംപ് പ്രസംഗത്തില്‍ കടുത്ത ഭാഷയില്‍ പരാമര്‍ശിച്ചു. ക്യൂബന്‍ ഭരണകൂടം തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും വെനസ്വേലയിലെ അമേരിക്കന്‍ നടപടികള്‍ യു.എസ്. താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
ട്രംപിന്റെ കടുത്ത വാക്കുകള്‍ക്ക് പിന്നാലെയായിരുന്നു യു.എസ്.-ഇറാന്‍ ബന്ധത്തില്‍ നയതന്ത്ര നീക്കവും നടന്നു. ട്രംപിന്റെ പ്രത്യേക ദൂതന്‍മാരായ സ്റ്റീവ് വിറ്റ്‌കോഫും ജാരഡ് കുഷ്‌നറും ഇറാന്‍ പ്രതിനിധികളുമായി ഏകദേശം മൂന്ന് മണിക്കൂര്‍ ചര്‍ച്ച നടത്തിയതായി പിന്നീട് ട്രംപ് അറിയിച്ചു. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള സാധ്യതകളും ചര്‍ച്ചയായെങ്കിലും ഉടന്‍ ധാരണയിലെത്തിയില്ല.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026