l o a d i n g

ഇന്ത്യ

തൃണമൂല്‍ സ്ഥാനാര്‍ഥി കൂറുമാറി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അറസ്റ്റില്‍

Thumbnail
Publisher By     Staff Reporter
September 18, 2026

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരും ചിഹ്നവും സംസ്ഥാന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കരുതെന്ന് ഇലക്ഷന്‍ കമ്മീഷന്‍ ഉത്തരവിട്ടതിന് പിന്നാലെ നന്ദിഗ്രാം തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഇടപെടല്‍. തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി പിന്തുണ പ്രഖ്യാപിച്ച നന്ദിഗ്രാമിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ അറസ്റ്റ് ചെയ്തു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിലന്‍ പ്രധാന്‍ അറസ്റ്റിലായതോടെ പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ വിവാദം ശക്തമായി. തൃണമൂല്‍ സ്ഥാനാര്‍ഥി പാര്‍ട്ടിയുടെ പേരും ചിഹ്നവും ഉപയോഗിക്കരുതെന്ന് കഴിഞ്ഞ ദിവസമാണ് ഇലക്ഷന്‍ കമ്മീഷന്‍ ഉത്തരവിട്ടത്. തൃണമൂല്‍ വിമതര്‍ ചിഹ്നത്തിനായി അവകാശവാദം ഉന്നയിച്ചതോടെയാണ് ഇത്. ഇതോടെ തൃണമൂല്‍ സ്ഥാനാര്‍ഥി സഞ്ചിത പ്രധാന്‍ ഡേ നാമനിര്‍ദേശപത്രിക പിന്‍വലിച്ചു. പിന്നാലെ, മമതാ ബാനര്‍ജി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു. മണിക്കൂറുകള്‍ക്കകമാണ് പ്രധാന്‍ അറസ്റ്റിലായത്.
2007ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കല്‍ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട പഴയ കൊലക്കേസിലാണ് മിലന്‍ പ്രധാന്‍ അറസ്റ്റിലായതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. 2007ലെ നന്ദിഗ്രാം സമരം മമതാ ബാനര്‍ജിയുടെ രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണായക അധ്യായമായിരുന്നു. ഇടതുമുന്നണി സര്‍ക്കാറിനെതിരായ സമരത്തിലൂടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായ രാഷ്ട്രീയ മുന്നേറ്റം നടത്തിയത്.
തൃണമൂല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കമാണ് പുതിയ സംഭവ വികാസങ്ങളുടെ തുടക്കം. മമതാ വിഭാഗം നന്തിഗ്രാമില്‍ സ്ഥാനാര്‍ഥിയാക്കിയ അധ്യാപിക സഞ്ചിത പ്രധാന്‍ ഡേ കൂറുമാറുകയായിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വെള്ളിയാഴ്ച ഇവര്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. ഇതോടെ മമത വിഭാഗത്തിന് സ്ഥാനാര്‍ഥിയില്ലാതായി. തുടര്‍ന്ന് കാളിഘട്ടിലെ വസതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മമത കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിലന്‍ പ്രധാന് പിന്തുണ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിനെ 'സഹോദര പാര്‍ട്ടി'യായി വിശേഷിപ്പിച്ച മമത, പ്രതിപക്ഷമായ ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പറഞ്ഞു.
എന്നാല്‍ മമതയുടെ പിന്തുണ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നില്ലെന്നും മമതയ്ക്ക് സ്വന്തം നിലപാട് പ്രഖ്യാപിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ 'ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്' എന്ന പേരും 'പൂവും പുല്ലും' ചിഹ്നവും താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. തുടര്‍ന്ന് മമത വിഭാഗത്തിന് 'മമത ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്' എന്ന പേരും ഫുട്‌ബോള്‍ കളിക്കാരന്‍ ചിഹ്നവും അനുവദിച്ചു. എതിര്‍ വിഭാഗത്തിന് 'ഡെമോക്രാറ്റിക് തൃണമൂല്‍ കോണ്‍ഗ്രസ്' എന്ന പേരും കവര്‍ ചിഹ്നവുമാണ് ലഭിച്ചത്.
ഒക്ടോബര്‍ ആറിനാണ് നന്തിഗ്രാം ഉപതിരഞ്ഞെടുപ്പ്. പുതിയ സംഭവവികാസങ്ങള്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിയിരിക്കുകയാണ്.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026