l o a d i n g

ഇന്ത്യ

പരിഹാസവും പ്രതിഷേധവും, പുതിയ ആയുധവുമായി കോണ്‍ഗ്രസ്

Thumbnail
Publisher By     Staff Reporter
September 18, 2026

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സര്‍ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ത്തിക്കൊണ്ടുവരികയും രാജ്യത്തെ ബിരുദധാരികളുടെ തൊഴിലില്ലായ്മയെ അതുമായി ബന്ധിപ്പിച്ച് ജനങ്ങളിലേക്കിറങ്ങാനും യൂത്ത് കോണ്‍ഗ്രസ്. പ്രധാനമന്ത്രിയുടെ ജന്മദിനം വിപുലമായി ആഘോഷിക്കാന്‍ ബി.ജെ.പി തീരുമാനിച്ച സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ ബദല്‍ തന്ത്രം. മോദിയുടെ ജന്മദിനത്തില്‍ രാജ്യവ്യാപക തൊഴിലില്ലായ്മ വിരുദ്ധ പ്രചാരണത്തിന് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് തുടക്കമിട്ടു. 'മെരി ഡിഗ്രി കാ ക്യാ' (ഡിഗ്രി സര്‍ടിഫിക്കറ്റ് കൊണ്ട് എന്ത് കാര്യം?) എന്ന പേരിലാണ് പ്രചാരണം. പ്രതിവര്‍ഷം രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന മോദിയുടെ പഴയ രാഷ്ട്രീയ വാഗ്ദാനവും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിക്കാട്ടി. കോടിക്കണക്കിന് യുവാക്കള്‍ വിദ്യാഭ്യാസം നേടിയിട്ടും സര്‍ക്കാര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതെന്തുകൊണ്ടാണെന്ന ചോദ്യവും സംഘടന ഉന്നയിച്ചു.
തൊഴിലില്ലായ്മക്കെതിരായ രാജ്യവ്യാപക പ്രചാരണത്തിന്റെ ഭാഗമായി ജോബ് മാര്‍ച്ച്, ഡിഗ്രി മാര്‍ച്ച്' തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. ആവശ്യമായിവന്നാല്‍ മുഖ്യമന്ത്രിമാരുടെ ഓഫീസുകളിലേക്കും പ്രധാനമന്ത്രിയുടെ വസതിയിലേക്കും പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തുമെന്നും നേതൃത്വം വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദവും പ്രചാരണത്തിന്റെ പേരിലൂടെ യൂത്ത് കോണ്‍ഗ്രസ് ഉന്നയിച്ചു. നിരവധി ബിരുദങ്ങള്‍ നേടിയിട്ടും തൊഴില്‍ ലഭിക്കാതെ യുവാക്കള്‍ അലയേണ്ടിവരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസത്തിന്റെ പ്രയോജനം എന്താണെന്ന ചോദ്യമാണ് 'മെരി ഡിഗ്രി കാ ക്യാ' എന്ന മുദ്രാവാക്യത്തിലൂടെ ഉന്നയിക്കുന്നതെന്ന് സംഘടന വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലെ ഒഴിവുകള്‍ നികത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കുമെന്നും, അടുത്ത വര്‍ഷം സെപ്റ്റംബര്‍ 17നകം ഒഴിവുകള്‍ നികത്തിയില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വളയുമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. തൊഴിലില്ലായ്മയെ രാഷ്ട്രീയ പ്രചാരണത്തിന്റെ പ്രധാന വിഷയമാക്കി മാറ്റാനാണ് യൂത്ത് കോണ്‍ഗ്രസ് പുതിയ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളില്‍ നിലവിലുള്ള എല്ലാ ഒഴിവുകള്‍ക്കും വ്യക്തമായ സമയപരിധിയോടെയുള്ള റിക്രൂട്ട്‌മെന്റ് കലണ്ടര്‍ പ്രഖ്യാപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
രാജ്യത്തെ സര്‍ക്കാര്‍ മേഖലകളില്‍ 50,05,850 അംഗീകൃത തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായി യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദമായ ഔദ്യോഗിക കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കടുത്ത തൊഴിലില്ലായ്മ യുവാക്കള്‍ക്കിടയില്‍ നിരാശ സൃഷ്ടിക്കുകയാണെന്ന് ഡല്‍ഹി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അക്ഷയ് ലക്ര ആരോപിച്ചു. സര്‍ക്കാര്‍ മേഖലയില്‍ ഇത്രയധികം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുമ്പോഴും നിയമന നടപടികള്‍ കാര്യക്ഷമമായി നടക്കുന്നില്ല. ഒഴിവുകള്‍ നികത്തുന്നത് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനൊപ്പം സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ പൊതുസേവന മേഖലകളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026