l o a d i n g

ഇന്ത്യ

തൃണമൂലിന്റെ പേരും ചിഹ്നവും വിലക്കി, പക്ഷപാതമെന്ന് പ്രതിപക്ഷം

Thumbnail
Publisher By     Staff Reporter
September 18, 2026

കൊല്‍ക്കത്ത: പാര്‍ട്ടിയില്‍ ഒരു വിഭാഗം വിമതപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ താല്‍ക്കാലികമായി വിലക്കി. വിമതപ്രവര്‍ത്തനത്തിന്റെ പേരില്‍ നിലവിലുണ്ടായിരുന്ന പാര്‍ട്ടിയെ വിലക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നഗ്നമായ പക്ഷപാതമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.
പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കത്തില്‍ ഇടപെട്ടാണ് ഇലക്ഷന്‍ കമ്മീഷന്റെ തീരുമാനം. പാര്‍ട്ടിയുടെ പേരായ ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്', പതിവ് ചിഹ്നമായ പൂവും പുല്ലും എന്നിവ വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്നത് കമ്മീഷന്‍ വിലക്കി. മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന വിഭാഗത്തിനും എതിര്‍ വിഭാഗത്തിനും ഒരുപോലെ ഈ വിലക്ക് ബാധകമാണ്. ഒക്ടോബര്‍ ആറിന് നന്തിഗ്രാമിലും റേജിനഗറിലുമാണ് ഉപതിരഞ്ഞെടുപ്പ്.
ഇരു വിഭാഗങ്ങളും യഥാര്‍ത്ഥ തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളാണെന്ന് അവകാശപ്പെടുന്നതിനാലാണ് അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് കമ്മീഷന്റെ വിശദീകരണം. തിരഞ്ഞെടുപ്പ് ചിഹ്ന ഉത്തരവ്, 1968ലെ 15ാം പാരഗ്രാഫ് പ്രകാരം തര്‍ക്കത്തില്‍ വിശദമായ പരിശോധനയും ഇരുവിഭാഗങ്ങളുടെയും വാദം കേള്‍ക്കലും ആവശ്യമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പിന് മുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയപരിമിതിയുള്ളതിനാല്‍ ഇടക്കാല ക്രമീകരണം ഏര്‍പ്പെടുത്തിയതാണെന്നും ഉത്തരവില്‍ പറയുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ തന്നെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നതാണ് ഈ ഉത്തരവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിഭാഗം പാര്‍ട്ടിയുടെ നിലവിലുള്ള പേര്, സംഘടനാ ഘടന, അംഗീകൃത പ്രതിനിധികള്‍, പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന തിരഞ്ഞെടുപ്പ് ചിഹ്നം എന്നിവയുമായി ബന്ധപ്പെട്ട അവകാശം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ഈ ഇടക്കാല നടപടി. അതിനാല്‍, അന്തിമമായി ആരാണ് യഥാര്‍ത്ഥ പാര്‍ട്ടി എന്നത് തീരുമാനിക്കാതിരിക്കെ ഇരുവിഭാഗത്തെയും ഒരേ നിലയില്‍ നിര്‍ത്തുന്നത് മമത പക്ഷത്തിന് രാഷ്ട്രീയമായി പ്രതികൂലമാകാമെന്ന വിമര്‍ശനമാണ് ഉയരുന്നത്.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ നടപടി പക്ഷപാതപരമാണെന്ന് ആരോപിച്ചു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കമ്മീഷന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിക്കുകയും, കമ്മീഷന്‍ ബി.ജെ.പിയുടെ നിയന്ത്രണത്തിലുള്ളതുപോലെ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം ഉന്നയിക്കുകയും ചെയ്തു.
ഉത്തരവ് നിയമവിരുദ്ധവും പക്ഷപാതപരവുമാണെന്ന് മമത പക്ഷവും വിമര്‍ശിച്ചു. വിമത വിഭാഗം ഇടക്കാല ഉത്തരവ് സന്തോഷത്തോടെ സ്വീകരിക്കുകയാണ് ചെയ്തത്. അന്തിമ തീരുമാനത്തില്‍ തങ്ങള്‍ക്ക് യഥാര്‍ത്ഥ പാര്‍ട്ടിയുടെ പേരും ചിഹ്നവും ലഭിക്കുമെന്ന് അവര്‍ പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.
പുതിയ പാര്‍ട്ടി പേരിന്റെ മൂന്ന് ഓപ്ഷനുകളും സ്വതന്ത്ര ചിഹ്നങ്ങളുടെ മൂന്ന് ഓപ്ഷനുകളും സെപ്റ്റംബര്‍ 18 രാവിലെ 11 മണിക്ക് മുമ്പ് സമര്‍പ്പിക്കാന്‍ ഇരു വിഭാഗങ്ങളോടും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതിനുശേഷം ഓരോ വിഭാഗത്തിനും പ്രത്യേകം പേരും ചിഹ്നവും അനുവദിക്കും. അന്തിമ തീരുമാനം വരുന്നതുവരെ നിലവിലെ ഇടക്കാല ക്രമീകരണം തുടരും.
1998ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ചതിന് ശേഷം ആദ്യമായി പശ്ചിമ ബംഗാളിലെ ഈ ഉപതിരഞ്ഞെടുപ്പുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്' എന്ന പേര്, അതിന്റെ പരമ്പരാഗത ചിഹ്നം എന്നിവ രണ്ടുവിഭാഗത്തിന്റെയും ബാലറ്റില്‍ ഉണ്ടാകാത്ത സാഹചര്യമാണുണ്ടാകുന്നത്

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026