l o a d i n g

കേരള

അനധികൃത സ്വത്ത് സമ്പാദനം: മുന്‍ ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരിക്ക് നാലു വര്‍ഷം തടവും 30.84 ലക്ഷം രൂപ പിഴയും ശിക്ഷ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 17, 2026

കോട്ടയം: ഔദ്യോഗിക പദവിയിലിരിക്കെ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ മുന്‍ ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരിക്ക് നാലു വര്‍ഷം തടവും 30,84,892 രൂപ പിഴയും ശിക്ഷ. കോട്ടയം വിജിലന്‍സ് കോടതി ജഡ്ജി കെ.വി. രനീഷിന്റേതാണ് സുപ്രധാന ഉത്തരവ്. അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്ന ഡി.ജി.പി റാങ്കിലുള്ള ആദ്യത്തെ ഉദ്യോഗസ്ഥനാണ് ടോമിന്‍ ജെ. തച്ചങ്കരി. ശിക്ഷാവിധിയെത്തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.

2003 ജനുവരി 1 മുതല്‍ 2007 ജൂലൈ 7 വരെയുള്ള ഔദ്യോഗിക കാലയളവിലാണ് കേസിനാസ്പദമായ സംഭവം. വെളിപ്പെടുത്തിയ വരുമാന സ്രോതസ്സുകളേക്കാള്‍ 64.70 ലക്ഷം രൂപയുടെ അധിക സ്വത്ത് തച്ചങ്കരി സമ്പാദിച്ചെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ഇത് വരവിനേക്കാള്‍ 135.80 ശതമാനം കൂടുതലായിരുന്നു. ബോബി കുരുവിള നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, 2007-ല്‍ തച്ചങ്കരി ഡി.ഐ.ജിയായി സ്ഥാനക്കയറ്റം ലഭിച്ച ഘട്ടത്തിലാണ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്.

2013-ല്‍ തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് ആദ്യമായി കുറ്റപത്രം സമര്‍പ്പിച്ചത്. പിന്നീട് കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലേക്കും തുടര്‍ന്ന് കോട്ടയത്തേക്കും മാറ്റുകയായിരുന്നു. മാതാപിതാക്കള്‍ വഴി ലഭിച്ച കുടുംബസ്വത്താണിതെന്നും കേസില്‍ നിന്നൊഴിവാക്കണമെന്നും ആവശ്യപ്പെട്ട് തച്ചങ്കരി സമര്‍പ്പിച്ച ഹര്‍ജികള്‍ വിജിലന്‍സ് കോടതിയും തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു.

കേസിന്റെ വിചാരണയ്ക്കിടെ ഔദ്യോഗിക പദവിയിലെ മൂന്ന് നക്ഷത്ര ചിഹ്നം പതിച്ച ബോര്‍ഡുവെച്ച സ്വകാര്യ കാറില്‍ കോട്ടയം വിജിലന്‍സ് കോടതിയില്‍ തച്ചങ്കരി എത്തിയത് ഏറെ വിവാദമായിരുന്നു.

വിചാരണയില്‍ ആകെ 96 സാക്ഷികളെ വിസ്തരിച്ചു. അധിക വരുമാനത്തിന് തൃപ്തികരമായ തെളിവോ വിശദീകരണമോ നല്‍കാന്‍ പ്രതിക്ക് സാധിച്ചില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷനു വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.കെ. ശ്രീകാന്ത് ഹാജരായി. വിധി പ്രസ്താവത്തിന് ശേഷം, പ്രതിക്ക് 30 ദിവസത്തിനുള്ളില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ നിയമപരമായ അവസരമുണ്ടെന്ന് പ്രോസിക്യൂട്ടര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. തുടര്‍നടപടികള്‍ വിജിലന്‍സ് ഡയറക്ടറുമായി ആലോചിച്ച് തീരുമാനിക്കും.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026