l o a d i n g

ബിസിനസ്

ഈന്തപ്പന അവശിഷ്ടങ്ങളെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റാന്‍ പദ്ധതി

Thumbnail
Publisher By     Staff Reporter
September 14, 2026

റിയാദ്: ഈന്തപ്പന അവശിഷ്ടങ്ങളെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റാന്‍ മദീന മേഖലയ്ക്ക് വലിയ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. സര്‍ക്കുലര്‍ ഇക്കോണമിയില്‍ പുതിയ നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഈന്തപ്പന മേഖലയിലെ തങ്ങളുടെ മുന്‍തൂക്കം പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. അല്‍-മദീന അല്‍-മുനവ്വറ ചേംബറിന്റെ സാമ്പത്തിക ബുള്ളറ്റിന്‍ പ്രകാരം, സൗദി അറേബ്യയുടെ ആകെ ഈന്തപ്പനകളുടെ ഏകദേശം 21 ശതമാനവും ഈ മേഖലയിലാണുള്ളത്.

ഇവിടെ ഏകദേശം 26,000 ഫാമുകളും 8.1 ദശലക്ഷത്തോളം ഈന്തപ്പനകളുമാണുള്ളത്. ഓരോ പനയും വര്‍ഷം തോറും 20 മുതല്‍ 23 കിലോഗ്രാം വരെ അവശിഷ്ടങ്ങള്‍ പുറന്തള്ളുന്നുണ്ട്. ഇതനുസരിച്ച് മേഖലയിലെ മൊത്തം വാര്‍ഷിക അവശിഷ്ടം 1,62,000 മുതല്‍ 1,86,000 ടണ്‍ വരെ വരുമെന്ന് കണക്കാക്കപ്പെടുന്നു.

ഈന്തപ്പന അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് തടിയും കോമ്പോസിറ്റ് ബോര്‍ഡുകളും നിര്‍മ്മിക്കാന്‍ സാധിക്കും. ജൈവ വളം, ബയോചാര്‍, ചാക്കോള്‍ ബ്രിക്കറ്റുകള്‍ എന്നിവ ഉത്പാദിപ്പിക്കാം. ജൈവ ഇന്ധന പെല്ലറ്റുകള്‍, പ്രകൃതിദത്ത നാരുകള്‍ എന്നിവയും തയ്യാറാക്കാം. ഇന്‍സുലേഷന്‍ മെറ്റീരിയലുകള്‍, ഈന്തപ്പഴ കുരു എണ്ണ എന്നിവയും ഇതില്‍ നിന്ന് ലഭ്യമാകും. കൂടാതെ മരത്തടി കൊണ്ടുളള ഉല്‍പ്പന്നങ്ങളും കരകൗശല വസ്തുക്കളും നിര്‍മ്മിക്കാന്‍ കഴിയും.

അവശിഷ്ടങ്ങള്‍ ശേഖരിക്കുക, തരംതിരിക്കുക, സംസ്‌കരിക്കുക മുതല്‍ ഉത്പാദനവും വിപണനവുമടങ്ങുന്ന പുതിയ ഉത്പാദന ശൃംഖലകള്‍ക്ക് ഈ വ്യവസായങ്ങള്‍ വഴിതുറക്കും. ഇത് മേഖലയില്‍ കൂടുതല്‍ നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും, ഈന്തപ്പന ഉല്‍പ്പന്നങ്ങളെ വൈവിധ്യവത്കരിക്കുന്നതിനും, വിഭവങ്ങളുടെ ഉപയോഗക്ഷമത പരമാവധി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026