l o a d i n g

ഇന്ത്യ

2029ന് മുമ്പ് ഏക സിവില്‍കോഡ്; ആദിവാസി ആശങ്കകള്‍ വെല്ലുവിളി

Thumbnail
Publisher By     Staff Reporter
September 14, 2026

ന്യൂദല്‍ഹി: 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് എന്‍.ഡി.എ. ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും ഏക സിവില്‍കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൊതു തെരഞ്ഞെടുപ്പിന് മുമ്പ് ഇത് വലിയ ചര്‍ച്ചയാക്കാനും തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ ഏകീകരണമുണ്ടാക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തല്‍. വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ തുടങ്ങിയ വ്യക്തിനിയമ മേഖലകളില്‍ ഏകീകൃത ചട്ടക്കൂടാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും വിശ്വാസ സ്വാതന്ത്ര്യത്തിലുള്ള ഇടപെടലായി ഇത് വലിയ നിയമയുദ്ധത്തിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
ഉത്തരാഖണ്ഡ് ഇതിനകം നടപ്പാക്കിയ മാതൃകയാണ് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മുന്നിലുള്ള പ്രധാന അനുഭവം. അവിടത്തെ ഏക സിവില്‍ കോഡില്‍ പട്ടികവര്‍ഗക്കാരെ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ട പല ആദിവാസി ആചാരങ്ങളും കുടുംബനിയമങ്ങളും വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നതിനാല്‍ അവയെ ഒരേ നിയമത്തിലേക്ക് കൊണ്ടുവരുന്നത് പ്രായോഗികമായും രാഷ്ട്രീയമായും സങ്കീര്‍ണമാണ്. നാഗാലാന്‍ഡ്, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിലെ ആചാരങ്ങള്‍ക്കും പ്രത്യേക ഭരണഘടനാ സംരക്ഷണമുണ്ട്.
വിവാഹം, സ്വത്തവകാശം, കുടുംബഘടന തുടങ്ങിയ വിഷയങ്ങളില്‍ തലമുറകളായി തുടരുന്ന ആചാരങ്ങള്‍ നഷ്ടപ്പെടുമോ എന്ന ഭയമാണ് പല ഗോത്രസംഘടനകളും നേരത്തെ പ്രകടിപ്പിച്ചത്. 2023ല്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന വിവിധ ന്യൂനപക്ഷ, ദളിത്, ആദിവാസി സംഘടനകളുടെ യോഗം തങ്ങളുടെ പാരമ്പര്യങ്ങളിലും ആചാരങ്ങളിലും ഇടപെടരുതെന്ന് ആവശ്യപ്പെട്ടിരുന്നു.
ആദിവാസി സമൂഹവുമായി നടത്തിയ ആശയവിനിമയത്തില്‍ ഭൂരിപക്ഷവും ഏക സിവില്‍കോഡിനെ അനുകൂലിച്ചുവെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അവകാശപ്പെടുന്നു. ആദിവാസി സമൂഹം ഏക സിവില്‍കോഡിനെ എതിര്‍ക്കില്ലെന്നും എന്നാല്‍ ഓരോ സംസ്ഥാനത്തെയും ഗോത്രസമൂഹങ്ങളുടെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിക്കേണ്ടിവരുമെന്നും കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു.
ന്യൂനപക്ഷങ്ങളുടെ എതിര്‍പ്പാണ് മറ്റൊരു പ്രധാന വെല്ലുവിളി. ഉത്തരാഖണ്ഡില്‍ മുസ്ലിം സംഘടനകള്‍ കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആദിവാസികള്‍ക്ക് ഒഴിവ് നല്‍കുമ്പോള്‍ മുസ്ലിം വ്യക്തിനിയമത്തിന് സമാന പരിഗണന നല്‍കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ഉയര്‍ത്തി. മതസ്വാതന്ത്ര്യത്തെയും വ്യക്തിനിയമാവകാശങ്ങളെയും ബാധിക്കുമെന്ന ആശങ്കയാണ് പ്രധാനമായും ഉന്നയിക്കപ്പെട്ടത്.
പൊതു സിവില്‍ കോഡ് വഴി ആദിവാസികളുടെ അവകാശങ്ങളിലോ ആചാരങ്ങളിലോ കടന്നുകയറില്ലെന്ന് അമിത് ഷാ തന്നെ 2026 മേയില്‍ ഉറപ്പുനല്‍കിയിരുന്നു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026