l o a d i n g

കായികം

റിബാക്കീനക്ക് രാജകീയ തിരിച്ചുവരവ്; ആദ്യ യു.എസ്. ഓപ്പണ്‍ കിരീടം

Thumbnail
Publisher By     Staff Reporter
September 13, 2026

ന്യൂയോര്‍ക്ക് : പരുക്കിന്റെ നിഴല്‍ പിന്തുടര്‍ന്ന അനിശ്ചിതത്വത്തിന്റെ യാത്രക്കൊടുവില്‍ ആര്‍തര്‍ ആഷ് സ്‌റ്റേയിഡത്തിലെ പ്രകാശഗോപുരത്തിന്റെ വെള്ളിവെളിച്ചത്തില്‍ എലീന റിബാക്കീന. ലോക ഒന്നാം നമ്പര്‍ താരം അരീന സബലെങ്കയുടെ ശക്തമായ വെല്ലുവിളി അതിജീവിച്ച് ഇരുപത്തേഴുകാരി ആദ്യമായി യു.എസ്. ഓപണ്‍ ടെന്നിസ് വനിതാ കിരീടമുയര്‍ത്തി. ഹാട്രിക് കിരീടം ലക്ഷ്യമിട്ടെത്തിയ സബലെങ്കയെ അതിശക്തമായ ആക്രമണത്തിലൂടെയണ് റിബാക്കീന മൂന്ന് സെറ്റ് നീണ്ട ആവേശപ്പോരാട്ടത്തില്‍ കീഴടക്കിയത് (6-4, 5-7, 6-2). കഴിഞ്ഞ 20 മത്സരങ്ങളിലായി സബലെങ്ക യു.എസ് ഓപണില്‍ പരാജയമറിഞ്ഞിരുന്നില്ല. ഇതോടെ റിബാക്കീന പുതിയ ലോക ഒന്നാം നമ്പര്‍ പദവിയിലേക്കുയരും. റഷ്യയില്‍ ജനിച്ച റിബാക്കീന ഇപ്പോള്‍ കസാഖിസ്താന്‍കാരിയാണ്.
പരിക്കുകള്‍ റിബാക്കീനക്ക് വെല്ലുവിളിയാവുമെന്നാണ് ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പുതന്നെ വിലയിരുത്തപ്പെട്ടത്. കണങ്കാലിനേറ്റ പരുക്ക് അവരെ തടസ്സപ്പെടുത്തിയിരുന്നു. എന്നാല്‍ വേദനയെ വഴിയരികിലാക്കി അവര്‍ റാക്കറ്റുമായി മുന്നേറി. ഓരോ റൗണ്ട് പിന്നിടുമ്പോഴും ആത്മവിശ്വാസം ഉയര്‍ന്നു. ഒടുവില്‍ ഫൈനലില്‍ സബലെങ്കയെ മറികടന്ന് ന്യൂയോര്‍ക്കിന്റെ ഹാര്‍ഡ്‌കോര്‍ട്ടില്‍ റിബാക്കീന സ്വന്തം പേരെഴുതി.
ഈ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും നേടിയ റിബാക്കീനയ്ക്ക് ഇത് ഇരട്ട മധുരമാണ്. സീസണിന്റെ തുടക്കത്തില്‍ മെല്‍ബണില്‍ തെളിഞ്ഞ തീപ്പൊരി ന്യൂയോര്‍ക്കിലും അണഞ്ഞില്ല. മുമ്പ് 2022ല്‍ വിംബിള്‍ഡണ്‍ കിരീടം നേടിയിട്ടുള്ള താരത്തിന് ഇത് മൂന്നാമത്തെ ഗ്രാന്‍ഡ് സ്ലാം കിരീടമാണ്.
ഫൈനലില്‍ മറുവശത്ത് നിന്നത് എളുപ്പത്തില്‍ കീഴടങ്ങുന്ന എതിരാളിയായിരുന്നില്ല. നിലവിലെ യു.എസ്. ഓപ്പണ്‍ ചാമ്പ്യനും ലോക ടെന്നിസിലെ ഏറ്റവും കരുത്തുറ്റ താരങ്ങളിലൊരാളുമായ സബലെങ്കയുടെ ആക്രമണാത്മക ടെന്നിസിനെ നേരിടാന്‍ റിബാക്കീനയ്ക്ക് ശാന്തതയും കൃത്യതയും ഒരുപോലെ ആവശ്യമായിരുന്നു. ശക്തമായ സര്‍വീസുകളും കോര്‍ട്ടിന്റെ ആഴം കൃത്യമായി ഉപയോഗിച്ചുള്ള ഷോട്ടുകളും അവരുടെ ആയുധങ്ങളായി.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026