l o a d i n g

ഇന്ത്യ

വോട്ടര്‍ പട്ടകയില്‍ സ്ഥാനം നേടാനാവാതെ മുന്‍ ഇന്ത്യന്‍ കളിക്കാര്‍

Thumbnail
Publisher By     Staff Reporter
September 12, 2026

ഹൈദരാബാദ്: വോട്ടര്‍ പട്ടികയില്‍ സ്ഥാനം പിടിക്കാന്‍ രേഖകള്‍ ഹാജരാക്കേണ്ടി വരുന്ന പ്രമുഖരുടെ പട്ടികയിലേക്ക് കൂടുതല്‍ പേര്‍. കര്‍ണാടകയിലെ എസ്.ഐ.ആര്‍ പ്രക്രിയയില്‍ ഇന്‍ഫോസിസ് സ്ഥാപകന്‍ നന്ദന്‍ നിലേകാനിയും കുടുംബവും മുന്‍ ഭാരതരത്‌ന ജേതാവ് സി.ആര്‍. റാവുവും മറ്റും പുറത്തായതിന് പിന്നാലെ ആന്ധ്രയിലും സെലിബ്രിറ്റികള്‍ക്ക് കുരുക്ക്. വോട്ടര്‍പട്ടികയുടെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ നടപടിയുടെ ഭാഗമായി ഹൈദരാബാദിലെ പ്രമുഖര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കോച്ചുമായ വി.വി.എസ്. ലക്ഷ്മണ്‍, മുന്‍ ഇന്ത്യന്‍ വനിതാ ക്യാപ്റ്റന്‍ മിഥാലി രാജ്, നടന്മാരായ വെങ്കിടേഷ്, സാമന്ത റൂത്ത് പ്രഭു, മഹേഷ് ബാബു, മഹേഷ് ബാബുവിന്റെ ഭാര്യ നമ്രത ശിരോദ്കര്‍, ബാഹുബലി സംവിധായകന്‍ എസ്.എസ്. രാജമൗലി തുടങ്ങി പ്രമുഖര്‍ക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. ബാഡ്മിന്റണ്‍ താരങ്ങളായ പുല്ലേല ഗോപിചന്ദ്, സൈന നെവാള്‍, പരുപള്ളി കശ്യപ് എന്നിവരും പട്ടികയിലുണ്ട്.
ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേകനി, കുടുംബാംഗങ്ങള്‍, ഭാരതരത്‌ന ജേതാവും പ്രശസ്ത സ്ഥിതിവിവരശാസ്ത്രജ്ഞനുമായ സി.ആര്‍. റാവു, ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായി മുരളികൃഷ്ണ ദിവി, അപ്പോളോ ഗ്രൂപ്പുമായി ബന്ധപ്പെട്ട ഉപാസന കൊനിഡേല തുടങ്ങിയവരുടെ പേരുകളും പരിശോധനാ നടപടികളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നു.
പേരുകളിലോ മാതാപിതാക്കളുടെ പേരുകളിലോ ഉണ്ടായ അക്ഷരവ്യത്യാസം, വിലാസത്തിലെ ചെറിയ പൊരുത്തക്കേട്, മുന്‍ എസ്.ഐ.ആര്‍ രേഖകളുമായി നിലവിലെ വോട്ടര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയാത്തത് തുടങ്ങിയ ഭരണപരമായ പൊരുത്തക്കേടുകള്‍ പരിഹരിക്കുന്നതിനായാണ് നോട്ടീസുകള്‍ നല്‍കിയതെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വി.വി.എസ്. ലക്ഷ്മണിന്റെയും സാമന്തയുടെയും പേരുകളിലും മാതാപിതാക്കളുടെ പേരുകളിലും അക്ഷരവ്യത്യാസമാണ് ചൂണ്ടിക്കാട്ടിയത്. എസ്.എസ്. രാജമൗലിക്കും മിഥാലി രാജിനും മുന്‍ എസ്.ഐ.ആര്‍ രേഖകളുമായി പേരുകള്‍ ബന്ധിപ്പിക്കാന്‍ കഴിയാത്തതിനാലാണ് നോട്ടീസ് നല്‍കിയതെന്ന് അധികൃതര്‍ അറിയിച്ചു.
നോട്ടീസ് ലഭിച്ചവര്‍ ഒക്ടോബര്‍ ഏഴിനകം ആവശ്യമായ വിശദീകരണവും പരിശോധനാ രേഖകളും സമര്‍പ്പിക്കണമെന്ന് ഹൈദരാബാദ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആര്‍.വി. കര്‍ണന്‍ വ്യക്തമാക്കി. തിരക്കേറിയ പൊതുപ്രവര്‍ത്തകരും പ്രമുഖരും നേരിട്ട് ഹാജരാകേണ്ടതില്ലെന്നും കുടുംബാംഗങ്ങള്‍ക്കോ അംഗീകൃത പ്രതിനിധികള്‍ക്കോ രേഖകള്‍ സമര്‍പ്പിക്കാമെന്നും അധികൃതര്‍ അറിയിച്ചു.
ഇത് ക്രിമിനല്‍ നോട്ടീസായി കാണേണ്ടതില്ലെന്നും വോട്ടര്‍ വിവരങ്ങളിലെ ചെറിയ പൊരുത്തക്കേടുകള്‍ പരിഹരിക്കുന്നതിനുള്ള സാധാരണ ഭരണനടപടിയുടെ ഭാഗമാണിതെന്നുമാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ വിശദീകരണം.
ജൂണ്‍ 25ന് എസ്.ഐ.ആര്‍ നടപടികള്‍ ആരംഭിച്ചതിന് ശേഷം ഹൈദരാബാദില്‍ മാത്രം 12.5 ലക്ഷത്തിലധികം പേര്‍ക്ക് തിരുത്തല്‍ ഫോമുകള്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 3.3 കോടിയിലധികം വോട്ടര്‍മാരുടെ വിവരങ്ങളാണ് പരിശോധിക്കുന്നത്. ഇതില്‍ 2.64 കോടിയിലധികം പേര്‍ ഫോമുകള്‍ സമര്‍പ്പിച്ചതായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്ക്.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026