l o a d i n g

ഗൾഫ്

ബാബ് അല്‍-മന്ദബ് ഉപരോധിക്കാന്‍ ഹൂതികളെ സഹായിക്കാന്‍ ഇറാന്‍ ഐ.ആര്‍.ജി.സി സേനാംഗങ്ങള്‍ യമനിലേക്ക്; ആഗോള കപ്പല്‍ ഗതാഗതത്തിനും ഊര്‍ജ്ജ മേഖലയ്ക്കും കനത്ത ഭീഷണി

Thumbnail
Publisher By     Staff Reporter
September 11, 2026

ദുബായ്: തന്ത്രപ്രധാനമായ ബാബ് അല്‍-മന്ദബ് കടലിടുക്ക് വഴിയിലുള്ള അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുത്തുന്നതിനായി യമനിലെ ഹൂതി വിമതരെ സഹായിക്കാന്‍ ഇറാന്‍ നൂറുകണക്കിന് ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) അംഗങ്ങളെ യമനില്‍ വിന്യസിച്ചതായി റിപ്പോര്‍ട്ട്. സി.എന്‍.എന്‍ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് അമേരിക്കന്‍ ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവില്‍ ഹോര്‍മുസ് കടലിടുക്കില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കൊപ്പം ബാബ് അല്‍-മന്ദബ് കൂടി ഭീഷണിയിലാകുന്നത് ആഗോള സാമ്പത്തിക മേഖലയ്ക്കും ഇന്ധന വിതരണത്തിനും വലിയ ആഘാതമുണ്ടാക്കും.

യമനിലെ ഹൂതി വിമതര്‍ക്കൊപ്പം ഇറാന്റെ നൂറുകണക്കിന് ഐ.ആര്‍.ജി.സി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. സൗദി അറേബ്യയുടെ പിന്തുണയുള്ള യമന്‍ സര്‍ക്കാരുമായി നടന്ന ശക്തമായ ഏറ്റുമുട്ടലിനൊടുവില്‍ ബാബ് അല്‍-മന്ദബില്‍ നിന്ന് ഏകദേശം 80 കിലോമീറ്റര്‍ മാത്രം അകലെയുള്ള തന്ത്രപ്രധാനമായ 'മോഖ' റെഡ് സീ തുറമുഖം ഹൂതികള്‍ പിടിച്ചെടുത്തു. ഹൂതികളുടെ ഈ മുന്നേറ്റം യമന്‍ സംഘര്‍ഷത്തെ കൂടുതല്‍ അപകടകരമായ ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്ന് യു.എന്‍ പ്രതിനിധി ഹാന്‍സ് ഗ്രണ്ട്ബര്‍ഗ് മുന്നറിയിപ്പ് നല്‍കി.

ചെങ്കടലിനെയും ഏദന്‍ ഉള്‍ക്കടലിനെയും ബന്ധിപ്പിക്കുന്ന ബാബ് അല്‍-മന്ദബ്, സൂയസ് കനാലിലേക്കുള്ള പ്രധാന ഗതാഗത പാതയാണ്. ഇത് അടച്ചാല്‍ കപ്പലുകള്‍ക്ക് ആഫ്രിക്കന്‍ ഭൂഖണ്ഡം ചുറ്റി സഞ്ചരിക്കേണ്ടി വരും. ഇറാന്റെ ഐ.ആര്‍.ജി.സിയെ യൂറോപ്യന്‍ യൂണിയന്‍ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ട് സമുദ്ര പാതകളും ഭീഷണിയില്‍

വ്യാഴാഴ്ചയാണ് സൗദി പിന്തുണയുള്ള യമന്‍ സൈന്യത്തെ പരാജയപ്പെടുത്തി ഹൂതികള്‍ മോഖ തുറമുഖം കൈവശപ്പെടുത്തിയത്. തുടര്‍ന്ന് തന്ത്രപ്രധാനമായ ഹാനിഷ് ദ്വീപുകളിലേക്കും ഹൂതികള്‍ നീങ്ങുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യു.എസ്-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം സങ്കീര്‍ണ്ണമായിരിക്കുന്നതിനിടയിലാണ് രണ്ടാമതൊരു അന്താരാഷ്ട്ര കപ്പല്‍ പാത കൂടി സമാനമായ ഭീഷണി നേരിടുന്നത്.

ഇറാന്‍ ഡയറക്ട് കമാന്‍ഡിന് കീഴിലാണ് ഹൂതികളുടെ ഈ തീരദേശ മുന്നേറ്റമെന്ന് യമന്‍ സര്‍ക്കാര്‍, ഇറാനിയന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ ഹൂതികളുടെ സൈനിക തീരുമാനങ്ങള്‍ സ്വതന്ത്രമാണെന്നും തങ്ങള്‍ക്ക് ഇതില്‍ പങ്കില്ലെന്നുമാണ് ഇറാന്റെ വാദം. എങ്കിലും നൂറുകണക്കിന് ഐ.ആര്‍.ജി.സി ഉദ്യോഗസ്ഥരുടെ സാന്നിധ്യം അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തെ തടസ്സപ്പെടുത്തുന്നതില്‍ ഇറാന്റെ നേരിട്ടുള്ള പങ്കാളിത്തം വ്യക്തമാക്കുന്നു.

ആഗോള വിപണിയിലും ഇന്ധന മേഖലയിലും പ്രതിസന്ധി

ഗള്‍ഫ് മേഖലയില്‍ നിന്നുള്ള എണ്ണയും വാതകവും കയറ്റി അയക്കുന്ന പ്രധാന പാതയാണ് ഹോര്‍മുസ് എങ്കില്‍, ഏഷ്യക്കും യൂറോപ്പിനുമിടയിലുള്ള ചരക്ക് നീക്കത്തിന്റെ ജീവനാഡിയാണ് ബാബ് അല്‍-മന്ദബ്. ഇരു പാതകളും ഒരുപോലെ ഉപരോധിക്കപ്പെടുന്നത് വന്‍ ഊര്‍ജ്ജ-ചരക്ക് ഗതാഗത പ്രതസിന്ധിക്ക് വഴിവെക്കും. കപ്പലുകള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡം ചുറ്റി ദീര്‍ഘദൂരം സഞ്ചരിക്കേണ്ടി വരുന്നത് യാത്രച്ചെലവും ഇന്‍ഷുറന്‍സ് പ്രീമിയവും കുത്തനെ കൂട്ടും.

വാര്‍ത്തകള്‍ പുറത്തുവന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 107 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നു. അറേബ്യന്‍ ഉപദ്വീപിന്റെ ഇരുവശത്തുമുള്ള പ്രധാനപ്പെട്ട രണ്ട് സമുദ്ര പാതകളുടെയും നിയന്ത്രണം ഇറാന്റെ കൈകളിലെത്തുന്നത് ആഗോള വ്യാപാര മേഖലയ്ക്ക് വലിയ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026