l o a d i n g

ഗൾഫ്

'റിയാദ് ഫാല്‍ക്കണ്‍ അസോസിയേഷന്‍' പ്രവര്‍ത്തനം ആരംഭിച്ചു

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
September 11, 2026

റിയാദ്: കലാ-സാംസ്‌കാരിക, കായിക, ജീവകാരുണ്യ മേഖലകളില്‍ സജീവമായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് റിയാദില്‍ 'റിയാദ് ഫാല്‍ക്കണ്‍ അസോസിയേഷന്‍' എന്ന പേരില്‍ പുതിയ കൂട്ടായ്മ പ്രവര്‍ത്തനമാരംഭിച്ചു. റിയാദിലെ സാമൂഹിക, കലാ-സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായ യുവാക്കളെ അണിനിരത്തിയാണ് സംഘടനയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. വിവിധ മേഖലകളില്‍ പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സംഘടന മുന്‍ഗണന നല്‍കും.

സംഘടനയുടെ പ്രസിഡന്റായി മുഹമ്മദ് സിയാദിനെയും ജനറല്‍ സെക്രട്ടറിയായി അരുണ്‍ കൃഷ്ണയെയും ട്രഷററായി സുധീഷ് കുമാര്‍ നായരെയും തെരഞ്ഞെടുത്തു. സജീര്‍ ചിതറ (വൈസ് പ്രസിഡന്റ്), ജെയിന്‍ ജോണ്‍ (ജോയിന്റ് ട്രഷറര്‍), പ്രീതി (ജോയിന്റ് സെക്രട്ടറി), അജീഷ് സജീര്‍ (ജോയിന്റ് സെക്രട്ടറി), നബീല്‍ ഷെരിഫ് (മീഡിയ കണ്‍വീനര്‍), ദിപു ജി. (മീഡിയ കോഓര്‍ഡിനേറ്റര്‍), ജാവീദ് ഇഹ്സാന്‍ (പ്രോഗ്രാം കണ്‍വീനര്‍), നിതിന്‍ ശ്രീധര്‍ (ജീവകാരുണ്യ കോഓര്‍ഡിനേറ്റര്‍), വിനേഷ് വിജയന്‍, ഡോ. വിദ്യ (പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാര്‍), പ്രണവ് (സ്‌പോര്‍ട്‌സ് കണ്‍വീനര്‍), സിനി നായര്‍ (വനിത കണ്‍വീനര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

അബ്ദുല്‍ റാസല്‍, സജീര്‍ ഷെരീഫ്, അന്‍വര്‍ ഷാ, ബിന്ദു സുധീര്‍, പ്രശാന്ത്, ടിന്‍സി, ശ്രുതി, അഞ്ജലി സുധീര്‍, അക്ഷയ് സുധീര്‍, കബീര്‍ കാടന്‍സ് എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. ഷിഹാബ് കൊട്ടുകാട്, ജോസഫ് അതിരുങ്കല്‍, സുഷമ ഷാന്‍ എന്നിവരാണ് ഉപദേശക സമിതി അംഗങ്ങള്‍. ഷജീര്‍ ആറ്റിങ്ങല്‍, അഫ്‌സല്‍ കണ്ണൂര്‍, മൃദുല വിനീഷ് എന്നിവരെ സംഘടനയുടെ രക്ഷാധികാരികളായും തെരഞ്ഞെടുത്തു.

റിയാദിലെ പ്രവാസി സമൂഹത്തെ കൂടുതല്‍ സജീവമായി ഒരുമിപ്പിക്കുന്ന കലാ-സാംസ്‌കാരിക പരിപാടികള്‍, കായിക പ്രവര്‍ത്തനങ്ങള്‍, സാമൂഹിക ഇടപെടലുകള്‍ എന്നിവയ്‌ക്കൊപ്പം അര്‍ഹരായവര്‍ക്ക് കൈത്താങ്ങാകുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും വരും ദിവസങ്ങളില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026