l o a d i n g

ഗൾഫ്

ജിദ്ദയില്‍ 'ദം ദം ബിരിയാണി' സെമി ഫൈനല്‍ ഇന്ന്: സംഗീത വിരുന്നൊരുക്കാന്‍ കണ്ണൂര്‍ ശരീഫും ക്രിസ്റ്റകലയുമെത്തി

Thumbnail

: ജിദ്ദ വിമാനത്താവളത്തില്‍ പ്രമുഖ ഗായകരായ കണ്ണൂര്‍ ശരീഫിനെയും ക്രിസ്റ്റകലയെയും സംഘാടകര്‍ വരവേറ്റപ്പോള്‍.

Publisher By     Staff Reporter
September 11, 2026

ജിദ്ദ: സൗദി അറേബ്യ കണ്ട ഏറ്റവും വലിയ ബിരിയാണി പാചകപ്പോരാട്ടമായ 'ദം ദം ബിരിയാണി'യുടെ ജിദ്ദ സെമി ഫൈനല്‍ ഇന്ന് (വെള്ളിയാഴ്ച) ആവേശകരമായി അരങ്ങേറും. ഗള്‍ഫ് മാധ്യമവും മീഫ്രണ്ടും സംയുക്തമായി ഒരുക്കുന്ന ഈ മഹാമാമാങ്കത്തില്‍ നാവില്‍ കൊതിയൂറുന്ന രുചിപ്പോരിനൊപ്പം ഹൃദയം കീഴടക്കുന്ന സംഗീതവിരുന്നും കാണികളെ കാത്തിരിക്കുന്നുണ്ട്. ജിദ്ദയിലെ പ്രദര്‍ശന നഗരി ഇതുവരെ കാണാത്ത വലിയ ആഘോഷത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ജിദ്ദ മര്‍വയിലെ ലുലു മാളില്‍ വൈകീട്ട് 6.30-ഓടെ പരിപാടികള്‍ക്ക് തുടക്കമാകും. പ്രവേശനം സൗജന്യമാണ്.

മത്സരാര്‍ത്ഥികള്‍ തയാറാക്കിയ വിവിധ തരം ബിരിയാണികള്‍ പ്രദര്‍ശന നഗരിയില്‍ നിരക്കുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് പ്രഗത്ഭരായ വിധികര്‍ത്താക്കള്‍ വേദിയിലെത്തി ഔദ്യോഗിക വിധിനിര്‍ണയം ആരംഭിക്കും. ബിരിയാണിക്കൊപ്പം സംഗീത മധുരം വിളമ്പാന്‍ പ്രമുഖ ഗായകരായ കണ്ണൂര്‍ ശരീഫും ക്രിസ്റ്റകലയും ജിദ്ദയിലെത്തിച്ചേര്‍ന്നു. വിമാനത്താവളത്തില്‍ സംഘാടകര്‍ ഇരുവര്‍ക്കും ഊഷ്മളമായ വരവേല്‍പ് നല്‍കി. പ്രാദേശിക കലാകാരന്മാരുടെ ഒപ്പനയും മുട്ടിപ്പാട്ടും ഉള്‍പ്പെടുന്ന സ്വാഗത നൃത്തത്തോടെയാണ് സാംസ്‌കാരിക പരിപാടികള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥികളും പ്രായോജകരും പങ്കെടുക്കും.

ഇതിനു പിന്നാലെയാണ് കണ്ണൂര്‍ ശരീഫ്, ക്രിസ്?റ്റകല എന്നിവര്‍ നയിക്കുന്ന വമ്പന്‍ സംഗീതവിരുന്ന് അരങ്ങുണര്‍ത്തുന്നത്. ഇതിനിടയില്‍ വിധിനിര്‍ണയ വേദിയില്‍ നിന്നുള്ള ആവേശകരമായ തത്സമയ വിശേഷങ്ങള്‍ അവതാരകര്‍ കാണികളിലേക്ക് എത്തിക്കും. ജിദ്ദ സെമി ഫൈനലിലെ വിജയികളെയും റിയാദില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയിലേക്ക് യോഗ്യത നേടുന്നവരെയും വേദിയില്‍ വെച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ പരിപാടികള്‍ക്ക് കൊടിയിറങ്ങും.

Latest News

റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026