l o a d i n g

ഗൾഫ്

ബഹ്‌റൈനിലെ നാവിക താവളത്തിന് കനത്ത നാശം സംഭവിച്ചെന്ന് യു.എസ്.

Thumbnail
Publisher By     Staff Reporter
September 11, 2026

വാഷിങ്ടണ്‍: ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ ബഹ്‌റൈനിലെ പ്രധാന അമേരിക്കന്‍ നാവിക താവളത്തിന് വ്യാപകമായ നാശനഷ്ടമുണ്ടായതായി മുതിര്‍ന്ന യു.എസ്. ഉദ്യോഗസ്ഥന്‍. ബഹ്‌റൈനിലെ നാവിക താവളം ഇനി എന്ത് ചെയ്യണമെന്നത് നാവികസേന വിലയിരുത്തുകയാണെന്നും, താവളം പുനര്‍നിര്‍മിക്കണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ഇപോക് ടൈംസുമായുള്ള അഭിമുഖത്തില്‍ യു.എസ് നേവി സെക്രട്ടറി ഹംഗ് കാവോ അറിയിച്ചു.
ബഹ്‌റൈനിലെ താവളം അവര്‍ തച്ചുതരിപ്പണമാക്കി എന്നായിരുന്നു അമേരിക്കന്‍ നാവികസേനയുടെ മിഡില്‍ ഈസ്റ്റ് പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രത്തെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചത്.
യു.എസ്. നേവല്‍ ഫോഴ്‌സസ് സെന്‍ട്രല്‍ കമാന്‍ഡിന്റെയും അഞ്ചാം കപ്പല്‍പ്പടയുടെയും ആസ്ഥാനമാണ് ബഹ്‌റൈനിലെ ഈ താവളം. മധ്യപൂര്‍വദേശത്തെ അമേരിക്കന്‍ നാവിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന ലോജിസ്റ്റിക്‌സ് കേന്ദ്രമായും ഇത് പ്രവര്‍ത്തിക്കുന്നു. ഫെബ്രുവരി അവസാനം അമേരിക്കയും ഇസ്രായേലും ഇറാനെതിരെ വ്യോമാക്രമണം ആരംഭിച്ചതിന് പിന്നാലെ താവളം ഇറാന്റെ ആക്രമണങ്ങള്‍ക്ക് ലക്ഷ്യമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
താവളത്തിന്റെ ഭാവിയെക്കുറിച്ച് നാവികസേന വിലയിരുത്തുകയാണെന്ന് കാവോ പറഞ്ഞു. താവളം പുനര്‍നിര്‍മിച്ച് ഉപയോഗിക്കണമോ, മറ്റേതെങ്കിലും സംവിധാനത്തിലേക്ക് മാറണമോ എന്നതടക്കമുള്ള സാധ്യതകള്‍ പരിശോധിക്കുന്ന പ്രത്യേക സംഘമാണ് പ്രവര്‍ത്തിക്കുന്നത്.
ബഹ്‌റൈന്‍ താവളത്തിലേക്കുള്ള മടങ്ങിവരവ് ഉടന്‍ ഉണ്ടാകില്ലെന്ന് യു.എസ്. നാവികസേനാ മേധാവി അഡ്മിറല്‍ ഡാരില്‍ കാഡില്‍ ഓഗസ്റ്റ് 31ന് വ്യക്തമാക്കിയിരുന്നു. സൈനികര്‍ക്ക് സ്വന്തം സാധനങ്ങള്‍ തിരിച്ചെടുക്കാന്‍ പോലും ഉടന്‍ താവളത്തിലേക്ക് മടങ്ങാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ജോര്‍ദാനിലെ മുവാഫഖ് അല്‍സാല്‍തി വ്യോമതാവളത്തിലും ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തില്‍ നിരവധി അമേരിക്കന്‍ വിമാനങ്ങള്‍ക്ക് കേടുപാടുണ്ടായതായി സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഒരു വിമാനത്തിന്റെ ചിറക് തകര്‍ന്നതായും എട്ട് എ15 യുദ്ധവിമാനങ്ങള്‍ക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തിനിടെ അമേരിക്ക 30ലധികം പാട്രിയറ്റ് മിസൈലുകള്‍ പ്രയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഹോര്‍മുസ് കടലിടുക്ക് ഉള്‍പ്പെടെയുള്ള പ്രധാന ഊര്‍ജകപ്പല്‍ഗതാഗത പാതകളും ആശങ്കയുടെ കേന്ദ്രമായി മാറുകയാണ്. യെമനിലെ ഇറാന്‍ അനുകൂല ഹൂതികള്‍ ചെങ്കടല്‍ മേഖലയിലെ പ്രവര്‍ത്തനം ശക്തമാക്കിയതോടെ ബാബ് അല്‍മന്ദബ് കടലിടുക്കിനും ആഗോള എണ്ണവിതരണത്തിനുമുള്ള ഭീഷണിയും വര്‍ധിച്ചിരിക്കുകയാണ്.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026