l o a d i n g

ഇന്ത്യ

എസ്.ഐ.ആറില്‍ കുടുങ്ങി ഇന്‍ഫോസിസ് സ്ഥാപകനും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 10, 2026

ബംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപ്പാക്കുന്ന സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ നടപടിയില്‍ കുടുങ്ങി ഭാഗമായി പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയി ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേക്കാനിയും കുടുംബാംഗങ്ങളും. സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ നടപടിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ രേഖകളില്‍ പൊരുത്തക്കേടുള്ളവരുടെ പട്ടികയിലാണ് നിലേക്കാനിയും കുടുംബാംഗങ്ങളും. ഇതോടെ രേഖകള്‍ ഹാജരാക്കി വോട്ടര്‍ പട്ടികയിലെ പേര് സ്ഥിരീകരിക്കേണ്ടവരുടെ പട്ടികയിലാണ് ഇവര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 2014ല്‍ ബെംഗളൂരു സൗത്ത് ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച നന്ദന്‍ നിലേക്കാനി മുന്‍ കേന്ദ്രമന്ത്രി അനന്ത് കുമാറിനോട് പരാജയപ്പെട്ടിരുന്നു. ആധാര്‍ പദ്ധതി നടപ്പാക്കിയ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ സ്ഥാപക ചെയര്‍മാനുമായിരുന്നു അദ്ദേഹം.
നിലേക്കാനിക്കപു പുറമെ ഭാരതരത്‌ന ജേതാവ് പ്രൊഫ. സി.എന്‍.ആര്‍. റാവു, പത്മശ്രീ ജേതാവ് ഹരേക്കള ഹജബ്ബ എന്നിവരുടെയും പേരുകള്‍ പൊരുത്തക്കേട് പട്ടികയില്‍ വന്നിരുന്നു. എന്നാല്‍ സി.എന്‍.ആര്‍. റാവുവിന് നോട്ടീസ് നല്‍കിയിട്ടില്ലെന്നും അദ്ദേഹത്തെ അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ബെംഗളൂരു അര്‍ബന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഹരേക്കള ഹജബ്ബയ്ക്ക് പേരിലെ പൊരുത്തക്കേട് സംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.
71കാരനായ നന്ദന്‍ നിലേക്കാനി, ഭാര്യ റോഹിണി നിലേക്കാനി,, മക്കളായ ജാന്‍വി നിലേക്കാനി, നിഹാര്‍ നിലേക്കാനി എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്. ഇവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടില്ല. എന്നാല്‍, രേഖാ പരിശോധനയുടെ ഭാഗമായി ഇവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ് നല്‍കും.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണമനുസരിച്ച്, ഇവരുടെ പേരുകള്‍ രേഖകളില്‍ പൊരുത്തക്കേടുള്ളവരുടെ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2002ലെ അടിസ്ഥാന വോട്ടര്‍ പട്ടികയുമായി പൊരുത്തപ്പെടാത്തവരെയോ അതില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവരെയോ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
നിലേക്കാനി കുടുംബം ബംഗളൂരുവിലെ ബിടിഎം ലേഔട്ട് മണ്ഡലത്തിലെ വോട്ടര്‍മാരാണ്. അന്തിമ വോട്ടര്‍ പട്ടികയില്‍ പേര് നിലനിര്‍ത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ച 11 രേഖകളില്‍ ഏതെങ്കിലും ഒന്ന് സമര്‍പ്പിക്കേണ്ടതുണ്ട്. അന്തിമ പട്ടിക ഒക്ടോബര്‍ 27ന് പ്രസിദ്ധീകരിക്കും.
സംസ്ഥാനത്തെ 4.46 കോടി കരട് വോട്ടര്‍മാരില്‍ 43.81 ലക്ഷം പേര്‍ക്കാണ് രേഖാ പരിശോധനയ്ക്കായി നോട്ടീസ് തയ്യാറാക്കിയിരിക്കുന്നത്. ഒക്ടോബര്‍ 22 വരെ രേഖകള്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ടാകും. ഈ നടപടിയുടെ ലക്ഷ്യം വോട്ടര്‍ പട്ടിക കൂടുതല്‍ കൃത്യമാക്കുകയാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026