l o a d i n g

കായികം

വിനിസിയൂസ്, റഫീഞ്ഞ ടീമില്‍, മുന്‍നിര ബ്രസീല്‍ ടീം ഇന്ത്യയിലെത്തും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 10, 2026

ന്യൂദല്‍ഹി - ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. വിനിസിയൂസ് ജൂനിയര്‍, റഫീഞ്ഞ, എന്‍ഡ്രിക് തുടങ്ങിയ മുന്‍നിര താരങ്ങളുള്‍പ്പെട്ട ടീമിനെ ബ്രസീല്‍ പ്രഖ്യാപിച്ചു. മലയാളി സ്‌ട്രൈക്കര്‍ സഹല്‍ അബ്ദുല്‍ സമദ് ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീമിനെ കോച്ച് ഖാലിദ് ജമീല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ 3ന് കൊല്‍ക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രീരംഗണിലാണ് ഇന്ത്യയും അഞ്ചുതവണ ലോകചാമ്പ്യന്‍മാരായ ബ്രസീലും ചരിത്രത്തിലാദ്യമായി സീനിയര്‍ പുരുഷ അന്താരാഷ്ട്ര മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.
മത്സരത്തിനുള്ള 26 അംഗ ടീമിനെ ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യപരിശീലകന്‍ കാര്‍ലോ ആന്‍ചലോട്ടയാണ് പ്രഖ്യാപിച്ചത്. 2026 ലോകകപ്പിന് ശേഷമുള്ള കാര്‍ലോ ആന്‍ചലോട്ടിയുടെ ആദ്യ ടീമാണിത്. ലോകകപ്പ് ടീമിലുണ്ടായിരുന്ന 26 താരങ്ങളില്‍ ഒമ്പത് പേര്‍ക്ക് മാത്രമാണ് പുതിയ ടീമില്‍ ഇടം ലഭിച്ചത്. വിനീസിയൂസ് ജൂനിയര്‍, റഫീഞ്ഞ, എന്‍ഡ്രിക് എന്നിവരാണ് ടീമിലെ പ്രധാന ആകര്‍ഷണങ്ങള്‍. ഏറ്റവും പുതിയ ഫിഫ ലോക റാങ്കിങ്ങില്‍ ബ്രസീല്‍ അഞ്ചാം സ്ഥാനത്തും ഇന്ത്യ 138ാം സ്ഥാനത്തുമാണ്.
റിയല്‍ മാഡ്രിഡിന്റെ വിനീസിയൂസ് ജൂനിയര്‍, ബാഴ്‌സലോണയുടെ റഫീ്ഞ്ഞ, റിയല്‍ മാഡ്രിഡിന്റെ യുവതാരം എന്‍ഡ്രിക് എന്നിവരാണ് ബ്രസീലിന്റെ ആക്രമണനിരയ്ക്ക് നേതൃത്വം നല്‍കുന്നത്. ചെല്‍സിയുടെ എസ്‌റ്റേവാവോ, ജോവോ പെഡ്രോ, ബോണ്‍മൗത്തിന്റെ റയാന്‍, ഫ്‌ലമെംഗോയുടെ പെഡ്രോ, സാമുവല്‍ ലിനോ എന്നിവരും ടീമിലുണ്ട്.
പുതുതായി ആഴ്‌സണലില്‍ ചേര്‍ന്ന ബ്രൂണോ ഗിമേറേസ് മധ്യനിരയിലെ പ്രധാന താരമാണ്. ന്യൂകാസില്‍ യുണൈറ്റഡ് മുന്‍ നായകനായ അദ്ദേഹം ഓഗസ്റ്റിലാണ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ആഴ്‌സണലില്‍ ചേര്‍ന്നത്.
ആന്‍ഡ്രേ സാന്റോസ്, ഡഗ്ലസ് ലൂയിസ്, ഡാനിലോ സാന്റോസ്, ബ്രേനോ ബിഡോണ്‍, ഗബ്രിയേല്‍ ബോണ്ടെംപോ എന്നിവരും മധ്യനിരയിലുണ്ട്. ഡഗ്ലസ് ലൂയിസ് ആസ്റ്റണ്‍ വില്ലയിലെ വായ്പാ കാലാവധി അവസാനിപ്പിച്ച് യുവന്റസിലേക്ക് മടങ്ങിയിട്ടുണ്ട്.
പ്രതിരോധനിരയില്‍ ആഴ്‌സണലിന്റെ ഗബ്രിയേല്‍ മഗലായിസ്, പാരിസ് സെന്റ് ജെര്‍മെയ്‌നിന്റെ മാര്‍ക്വിന്യോസ് എന്നിവരാണ് പരിചയസമ്പന്നര്‍. മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിറ്റോര്‍ റെയ്‌സ്, നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ ജെയര്‍, റോമയുടെ വെസ്ലി, പി.എസ്.വിയുടെ മൗറോ ജൂനിയര്‍ എന്നിവരും ടീമിലുണ്ട്.
നെയ്മാര്‍ ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. കാസെമിറോ, അലിസണ്‍, എഡേഴ്‌സണ്‍, ഡാനിലോ, വെവര്‍ട്ടണ്‍ തുടങ്ങിയ പ്രമുഖരും ഇത്തവണ ടീമിലില്ല.
ബ്രസീല്‍ ടീം ഓസ്‌ട്രേലിയക്കെതിരെ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിച്ച ശേഷമാണ്് ഇന്ത്യയെ നേരിടാന്‍ കൊല്‍ക്കത്തയിലെത്തുക.
പാനമ, ബ്രസീല്‍, ഉറുഗ്വേ ടീമുകളുമായാണ് ഇന്ത്യ സൗഹൃദ മത്സരങ്ങള്‍ കളിക്കുക. ഗുര്‍പ്രീത് സിംഗ് സന്ധു, അന്‍വര്‍ അലി, അനിരുദ്ധ് താപ്പ, സഹല്‍ അബ്ദുല്‍ സമദ്, മന്‍വീര്‍ സിംഗ് എന്നിവരാണ് ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങള്‍.
ബ്രസീല്‍ ടീം: ഹ്യൂഗോ സൗസ, പെഡ്രോ മൊറിസ്‌കോ, ഒട്ടാവിയോ, ആര്‍തര്‍ ഡയസ്, ഡഗ്ലസ് സാന്റോസ്, ഗബ്രിയേല്‍ മഗലായിസ്, ജെയര്‍, മാര്‍ക്വിന്യോസ്, മാത്യൂസിഞ്ഞോ, മൗറോ ജൂനിയര്‍, വിറ്റോര്‍ റെയ്‌സ്, വെസ്ലി, ആന്‍ഡ്രേ സാന്റോസ്, ബ്രേനോ ബിഡോണ്‍, ബ്രൂണോ ഗിമേറേസ്, ഡാനിലോ സാന്റോസ്, ഡഗ്ലസ് ലൂയിസ്, ഗബ്രിയേല്‍ ബോണ്ടെംപോ, എന്‍ഡ്രിക്, എസ്‌റ്റേവാവോ, ജോവോ പെഡ്രോ, പെഡ്രോ, റഫീഞ്ഞ, റയാന്‍, സാമുവല്‍ ലിനോ, വിനീസിയൂസ് ജൂനിയര്‍.ന്ത്യയിലെത്തും

ന്യൂദല്‍ഹി - ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. വിനിസിയൂസ് ജൂനിയര്‍, റഫീഞ്ഞ, എന്‍ഡ്രിക് തുടങ്ങിയ മുന്‍നിര താരങ്ങളുള്‍പ്പെട്ട ടീമിനെ ബ്രസീല്‍ പ്രഖ്യാപിച്ചു. മലയാളി സ്‌ട്രൈക്കര്‍ സഹല്‍ അബ്ദുല്‍ സമദ് ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീമിനെ കോച്ച് ഖാലിദ് ജമീല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ 3ന് കൊല്‍ക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രീരംഗണിലാണ് ഇന്ത്യയും അഞ്ചുതവണ ലോകചാമ്പ്യന്‍മാരായ ബ്രസീലും ചരിത്രത്തിലാദ്യമായി സീനിയര്‍ പുരുഷ അന്താരാഷ്ട്ര മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.
മത്സരത്തിനുള്ള 26 അംഗ ടീമിനെ ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യപരിശീലകന്‍ കാര്‍ലോ ആന്‍ചലോട്ടയാണ് പ്രഖ്യാപിച്ചത്. 2026 ലോകകപ്പിന് ശേഷമുള്ള കാര്‍ലോ ആന്‍ചലോട്ടിയുടെ ആദ്യ ടീമാണിത്. ലോകകപ്പ് ടീമിലുണ്ടായിരുന്ന 26 താരങ്ങളില്‍ ഒമ്പത് പേര്‍ക്ക് മാത്രമാണ് പുതിയ ടീമില്‍ ഇടം ലഭിച്ചത്. വിനീസിയൂസ് ജൂനിയര്‍, റഫീഞ്ഞ, എന്‍ഡ്രിക് എന്നിവരാണ് ടീമിലെ പ്രധാന ആകര്‍ഷണങ്ങള്‍. ഏറ്റവും പുതിയ ഫിഫ ലോക റാങ്കിങ്ങില്‍ ബ്രസീല്‍ അഞ്ചാം സ്ഥാനത്തും ഇന്ത്യ 138ാം സ്ഥാനത്തുമാണ്.
റിയല്‍ മാഡ്രിഡിന്റെ വിനീസിയൂസ് ജൂനിയര്‍, ബാഴ്‌സലോണയുടെ റഫീ്ഞ്ഞ, റിയല്‍ മാഡ്രിഡിന്റെ യുവതാരം എന്‍ഡ്രിക് എന്നിവരാണ് ബ്രസീലിന്റെ ആക്രമണനിരയ്ക്ക് നേതൃത്വം നല്‍കുന്നത്. ചെല്‍സിയുടെ എസ്‌റ്റേവാവോ, ജോവോ പെഡ്രോ, ബോണ്‍മൗത്തിന്റെ റയാന്‍, ഫ്‌ലമെംഗോയുടെ പെഡ്രോ, സാമുവല്‍ ലിനോ എന്നിവരും ടീമിലുണ്ട്.
പുതുതായി ആഴ്‌സണലില്‍ ചേര്‍ന്ന ബ്രൂണോ ഗിമേറേസ് മധ്യനിരയിലെ പ്രധാന താരമാണ്. ന്യൂകാസില്‍ യുണൈറ്റഡ് മുന്‍ നായകനായ അദ്ദേഹം ഓഗസ്റ്റിലാണ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ആഴ്‌സണലില്‍ ചേര്‍ന്നത്.
ആന്‍ഡ്രേ സാന്റോസ്, ഡഗ്ലസ് ലൂയിസ്, ഡാനിലോ സാന്റോസ്, ബ്രേനോ ബിഡോണ്‍, ഗബ്രിയേല്‍ ബോണ്ടെംപോ എന്നിവരും മധ്യനിരയിലുണ്ട്. ഡഗ്ലസ് ലൂയിസ് ആസ്റ്റണ്‍ വില്ലയിലെ വായ്പാ കാലാവധി അവസാനിപ്പിച്ച് യുവന്റസിലേക്ക് മടങ്ങിയിട്ടുണ്ട്.
പ്രതിരോധനിരയില്‍ ആഴ്‌സണലിന്റെ ഗബ്രിയേല്‍ മഗലായിസ്, പാരിസ് സെന്റ് ജെര്‍മെയ്‌നിന്റെ മാര്‍ക്വിന്യോസ് എന്നിവരാണ് പരിചയസമ്പന്നര്‍. മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിറ്റോര്‍ റെയ്‌സ്, നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ ജെയര്‍, റോമയുടെ വെസ്ലി, പി.എസ്.വിയുടെ മൗറോ ജൂനിയര്‍ എന്നിവരും ടീമിലുണ്ട്.
നെയ്മാര്‍ ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. കാസെമിറോ, അലിസണ്‍, എഡേഴ്‌സണ്‍, ഡാനിലോ, വെവര്‍ട്ടണ്‍ തുടങ്ങിയ പ്രമുഖരും ഇത്തവണ ടീമിലില്ല.
ബ്രസീല്‍ ടീം ഓസ്‌ട്രേലിയക്കെതിരെ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിച്ച ശേഷമാണ്് ഇന്ത്യയെ നേരിടാന്‍ കൊല്‍ക്കത്തയിലെത്തുക.
പാനമ, ബ്രസീല്‍, ഉറുഗ്വേ ടീമുകളുമായാണ് ഇന്ത്യ സൗഹൃദ മത്സരങ്ങള്‍ കളിക്കുക. ഗുര്‍പ്രീത് സിംഗ് സന്ധു, അന്‍വര്‍ അലി, അനിരുദ്ധ് താപ്പ, സഹല്‍ അബ്ദുല്‍ സമദ്, മന്‍വീര്‍ സിംഗ് എന്നിവരാണ് ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങള്‍.
ബ്രസീല്‍ ടീം: ഹ്യൂഗോ സൗസ, പെഡ്രോ മൊറിസ്‌കോ, ഒട്ടാവിയോ, ആര്‍തര്‍ ഡയസ്, ഡഗ്ലസ് സാന്റോസ്, ഗബ്രിയേല്‍ മഗലായിസ്, ജെയര്‍, മാര്‍ക്വിന്യോസ്, മാത്യൂസിഞ്ഞോ, മൗറോ ജൂനിയര്‍, വിറ്റോര്‍ റെയ്‌സ്, വെസ്ലി, ആന്‍ഡ്രേ സാന്റോസ്, ബ്രേനോ ബിഡോണ്‍, ബ്രൂണോ ഗിമേറേസ്, ഡാനിലോ സാന്റോസ്, ഡഗ്ലസ് ലൂയിസ്, ഗബ്രിയേല്‍ ബോണ്ടെംപോ, എന്‍ഡ്രിക്, എസ്‌റ്റേവാവോ, ജോവോ പെഡ്രോ, പെഡ്രോ, റഫീഞ്ഞ, റയാന്‍, സാമുവല്‍ ലിനോ, വിനീസിയൂസ് ജൂനിയര്‍.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍

October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍

റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു

രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി

പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്

മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം

സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ