l o a d i n g

ഗൾഫ്

സൗദി അറേബ്യയ്ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ മക്ക പ്രതിരോധ സഖ്യം ഒന്നിച്ച് നേരിടുമെന്ന് പാകിസ്ഥാന്‍ മുന്നറിയിപ്പ്

Thumbnail

മന്ത്രി ഖവാജ ആസിഫ്‌

Publisher By     Staff Reporter
September 9, 2026

ഇസ്ലാമാബാദ്: സഖ്യരാജ്യങ്ങളായ സൗദി അറേബ്യ, തുര്‍ക്കി, പാകിസ്ഥാന്‍ എന്നിവയിലൊന്നിന് നേരെ ഉണ്ടാകുന്ന ഏതൊരു ആക്രമണവും മൂന്ന് രാജ്യങ്ങള്‍ക്കും എതിരെയുള്ള അധിനിവേശമായി കണക്കാക്കുമെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. അടുത്തിടെ സൗദി അറേബ്യയ്ക്ക് നേരെ യെമനിലെ ഹൂത്തി വിമതര്‍ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, നവീകൃത 'മക്ക പ്രതിരോധ സഖ്യ'ത്തിലെ സംയുക്ത പ്രതിരോധ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരുത്താന്‍ മടിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളെയും ഊര്‍ജ്ജ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഹൂത്തികള്‍ നടത്തിയ ശക്തമായ ആക്രമണങ്ങളില്‍ 73 സാധാരണക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്റെ പ്രതികരണം വന്നത്.

കഴിഞ്ഞ മാസമാണ് പാകിസ്ഥാന്‍, സൗദി അറേബ്യ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് മക്കയില്‍ വെച്ച് ചരിത്രപരമായ ഈ പ്രതിരോധ കരാറില്‍ ഒപ്പുവെച്ചത്. കരാറിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ പാകിസ്ഥാന്‍ ബാധ്യസ്ഥരാണെന്നും അത് പൂര്‍ണ്ണമായും നടപ്പിലാക്കുമെന്നും ഖവാജ ആസിഫ് വ്യക്തമാക്കി.

ഈ കരാര്‍ പൂര്‍ണ്ണമായും പ്രതിരോധ അധിഷ്ഠിതമാണെന്നും, ഒരു രാജ്യത്തെയും തനിയെ അങ്ങോട്ട് ആക്രമിക്കാന്‍ വ്യവസ്ഥ ചെയ്യുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. യെമനിലെ ആഭ്യന്തര സംഘര്‍ഷം സൗദി അറേബ്യന്‍ മണ്ണിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമിച്ചാല്‍ സഖ്യസേനയുടെ സംയുക്ത തിരിച്ചടി ഉണ്ടാകും. സൈനിക നടപടിയേക്കാള്‍ ഉപരിയായി മൂന്ന് രാജ്യങ്ങളുടെയും സംയുക്ത ശേഷി ഒരു പ്രതിരോധ കവചമായി പ്രവര്‍ത്തിക്കാനാണ് സഖ്യം ലക്ഷ്യമിടുന്നത്.

യെമനില്‍ അടുത്തിടെ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണ് തങ്ങളുടെ നടപടിയെന്നാണ് ഹൂത്തി വിമതരുടെ അവകാശവാദം. എന്നാല്‍, മേഖലയില്‍ നയതന്ത്രതലത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും പാകിസ്ഥാന്‍ പങ്കുവെച്ചു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026