l o a d i n g

ഗൾഫ്

ഇറാന്റെ എണ്ണക്കപ്പലുകള്‍ തകര്‍ത്തു, യു.എസ് താവളത്തിന് നേരെ ഇറാന്‍ മിസൈല്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 9, 2026

തെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ കൂടുതല്‍ രൂക്ഷമാവുന്നു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് അമേരിക്കന്‍ നാവികസേനയുടെ യുദ്ധക്കപ്പലിന് നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതായും തിരിച്ചടിയായി അഞ്ച് ഇറാനിയന്‍ ക്രൂഡ് ഓയില്‍ ടാങ്കറുകള്‍ തകര്‍ത്തതായും യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇതിന് പിന്നാലെ ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തിയതായി ഇറാന്‍ സ്ഥിരീകരിച്ചു.
ഒമാന്‍ ഉള്‍ക്കടലില്‍ ഇറാന്‍ ബന്ധമുള്ള നാല് എണ്ണക്കപ്പലുകളും ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാരിജ് ദ്വീപിന് സമീപത്തെ മറ്റൊരു ടാങ്കറുമാണ് അമേരിക്ക ലക്ഷ്യമിട്ടത്. ഈ കപ്പലുകള്‍ പ്രാദേശിക സായുധ ശൃംഖലകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന 'നിഴല്‍ എണ്ണക്കടത്ത് ശൃംഖലയുടെ' ഭാഗമാണെന്ന് സെന്‍ട്രല്‍ കമാന്‍ഡ് ആരോപിച്ചു.
അമേരിക്കന്‍ ആക്രമണത്തിന് മണിക്കൂറുകള്‍ക്കകം ജോര്‍ദാനിലെ യു.എസ്. സൈനിക താവളത്തിന് നേരെ ഇറാന്‍ മിസൈലുകള്‍ പ്രയോഗിച്ചു. എന്നാല്‍ ജോര്‍ദാന്‍ വ്യോമപ്രതിരോധ സംവിധാനം 20 മിസൈലുകളില്‍ 18 എണ്ണവും ആകാശത്ത് തന്നെ തകര്‍ത്തതായി അധികൃതര്‍ അറിയിച്ചു. രണ്ട് മിസൈലുകള്‍ ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ പതിച്ചതായും സൈന്യം അറിയിച്ചു. കിഴക്കന്‍ ജോര്‍ദാനില്‍ നിരവധി മിസൈല്‍ തടയല്‍ സ്‌ഫോടനങ്ങളുടെ ശബ്ദം കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഘര്‍ഷം വ്യാപിച്ചതോടെ ആഗോള എണ്ണവിപണിയിലും വലിയ പ്രത്യാഘാതം പ്രകടമായി. തുടര്‍ച്ചയായ നാലാം ദിവസവും എണ്ണവില ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 99.49 ഡോളറിലേക്കും യു.എസ്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് 94.63 ഡോളറിലേക്കും ഉയര്‍ന്നു. ഓഗസ്റ്റ് ആദ്യം മുതല്‍ ബ്രെന്റ് ക്രൂഡിന് 25 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. സംഘര്‍ഷം കൂടുതല്‍ വ്യാപിച്ചാല്‍ ബാരലിന് 100 ഡോളര്‍ മറികടക്കുമെന്ന ആശങ്ക വിപണിയിലുണ്ട്.
സൗദി അറേബ്യയിലെ എണ്ണസംഭരണ കേന്ദ്രങ്ങള്‍ക്കും ഊര്‍ജ അടിസ്ഥാനസൗകര്യങ്ങള്‍ക്കും നേരെ
യെമനിലെ ഇറാന്‍ അനുകൂല ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍മിസൈല്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് എണ്ണ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സൗദി അധികൃതര്‍ അറിയിച്ചു.
അമേരിക്കയുമായി ബന്ധപ്പെട്ട കപ്പലുകള്‍ കുവൈത്തിലും ബഹ്‌റൈനിലുമുള്ള തുറമുഖങ്ങളില്‍ നിന്ന് ഉടന്‍ മാറിനില്‍ക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയ ഇറാന്‍, ആവശ്യമായാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി തുടരുമെന്നും വ്യക്തമാക്കി.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026