l o a d i n g

ഇന്ത്യ

അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഒക്ടോബര്‍ ആറിന് ഉപതെരഞ്ഞെടുപ്പ്

Thumbnail
Publisher By     Staff Reporter
September 8, 2026

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലായി അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒക്ടോബര്‍ ആറിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ നാഗാവ് ലോക്‌സഭാ മണ്ഡലത്തിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് അരങ്ങേറുക. വോട്ടെണ്ണല്‍ ഒക്ടോബര്‍ 9ന് നടക്കും. തിരഞ്ഞെടുപ്പ് നടപടികള്‍ ഒക്ടോബര്‍ 11നകം പൂര്‍ത്തിയാക്കാനാണ് കമ്മീഷന്റെ തീരുമാനം.
പശ്ചിമ ബംഗാളില്‍ നന്ദിഗ്രാം, റെജിനഗര്‍ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. മുഖ്യമന്ത്രി സുവേന്ദു അധികാരി ഭബാനിപുര്‍ മണ്ഡലം നിലനിര്‍ത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് നന്ദിഗ്രാം സീറ്റ് ഒഴിഞ്ഞതോടെയാണ് അവിടെ തിരഞ്ഞെടുപ്പ് അനിവാര്യമായത്. റെജിനഗര്‍ മണ്ഡലം മുന്‍ എംഎല്‍എ ഹുമയൂണ്‍ കബീറിന്റെ രാജിയെ തുടര്‍ന്നാണ് ഒഴിവായത്.
തമിഴ്‌നാട്ടില്‍ മധുരാന്തകം (എസ്.സി), ധാരാപുരം (എസ്.സി) മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. എഐഎഡിഎംകെ ടിക്കറ്റില്‍ വിജയിച്ചിരുന്ന എംഎല്‍എമാര്‍ രാജിവച്ച് തമിഴക വെട്രി കഴകം (ടി.വി.കെ) പാര്‍ട്ടിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഈ മണ്ഡലങ്ങള്‍ ഒഴിവായത്. പുതുച്ചേരിയിലെ തട്ടാഞ്ചാവടി മണ്ഡലം മുഖ്യമന്ത്രി എന്‍. രംഗസ്വാമി രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ചതിനെ തുടര്‍ന്ന് രാജിവെച്ചതോടെയാണ് ഒഴിവായത്.
അസമിലെ നാഗാവ് ലോക്‌സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കും. കോണ്‍ഗ്രസ് നേതാവായിരുന്ന പ്രദ്യുത് ബോര്‍ഡലോയ് എംപി സ്ഥാനം രാജിവച്ച് പിന്നീട് ബിജെപിയില്‍ ചേര്‍ന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ലോക്‌സഭാ സീറ്റ് ഒഴിവായത്.
സെപ്റ്റംബര്‍ 9ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 16 ആണ്. 17ന് സൂക്ഷ്മപരിശോധനയും 19ന് പത്രിക പിന്‍വലിക്കാനുള്ള അവസാന അവസരവും ഉണ്ടായിരിക്കും.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026