l o a d i n g

ഗൾഫ്

ലണ്ടനില്‍ സൗദി പൗരനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം: അക്രമിക്കെതിരെ വധശ്രമത്തിന് കേസെടുത്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 7, 2026

ലണ്ടന്‍ സെന്‍ട്രല്‍ ലണ്ടനിലെ മെയ്ഫെയര്‍ ഏരിയയില്‍ വെച്ച് സൗദി പൗരനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ 58-കാരനായ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസ്. 'മോഷണശ്രമത്തിനിടെയുള്ള ആക്രമണം' എന്ന പേരിലായിരുന്ന മുന്‍ കേസ്, അന്വേഷണ പുരോഗതിയെ തുടര്‍ന്ന് പോലീസ് 'വധശ്രമം' എന്ന് മാറ്റി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

മെജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയുടെ ജാമ്യാപേക്ഷ തള്ളുകയും റിമാന്‍ഡ് കാലാവധി നീട്ടുകയും ചെയ്തു. ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കൂടുതല്‍ അധികാരപരിധിയുള്ള ക്രൗണ്‍ കോടതിയിലേക്ക് കേസ് ഫയലുകള്‍ കൈമാറിയിട്ടുണ്ട്.

മേഫെയര്‍ ബെര്‍ക്ക്ലി സ്‌ക്വയറിന് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സൗദി സ്വദേശിയായ നാല്പതുകാരന് കുത്തേറ്റത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഡംബര വാച്ച് കവരാനുള്ള ശ്രമത്തിനിടയിലാണ് അക്രമി കത്തികൊണ്ട് ആക്രമണം നടത്തിയത്. സൗദി പൗരന് ഗുരുതരമായി പരിക്കേറ്റിരുന്നു.

വാച്ച് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതി സൗദി പൗരനെ കുത്തിയത്. എന്നാല്‍, പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ തന്ത്രപൂര്‍വം വാച്ച് അഴിച്ച് ബാഗില്‍ സുരക്ഷിതമായി സൂക്ഷിച്ചിരുന്നതിനാല്‍ അക്രമിയക്ക് അത് കണ്ടെത്താനായില്ല. വാച്ച് കൈക്കലാക്കാന്‍ കഴിയാതെ വന്നതോടെ വെറുംകയ്യോടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സുരക്ഷാ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.

സംഭവത്തില്‍ പരിക്കേറ്റ സൗദി വിനോദസഞ്ചാരിക്ക് നീതി ഉറപ്പാക്കുന്നതിനായി ലണ്ടനിലെ സൗദി എംബസിയുടെ നിയമസംഘം കേസ് നേരിട്ട് നിരീക്ഷിച്ചുവരികയാണ്. ആക്രമണങ്ങളുടെ ഇരയാകാതിരിക്കാന്‍ ലണ്ടന്‍ തെരുവുകളില്‍ സഞ്ചരിക്കുമ്പോള്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ കൈവശം വെക്കരുതെന്ന് സൗദി എംബസി പൗരന്മാര്‍ക്ക് വീണ്ടും മുന്നറിയിപ്പ് നല്‍കി.

Latest News

റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026