l o a d i n g

ഇന്ത്യ

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ സ്വതന്ത്ര ഭരദ്വാജ് അറസ്റ്റില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 5, 2026

ന്യൂദല്‍ഹി: കോക്ക്‌റോച്ച് ജനതാ പാര്‍ട്ടിയുടെ ജന്ദര്‍ മന്ദര്‍ പ്രതിഷേധത്തിനിടെ ഒരാളുടെ തലയോട്ടി തകര്‍ത്തുവെന്ന് വീരവാദം മുഴക്കിയ ഹിന്ദുത്വ ആക്ടിവിസ്റ്റ് സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്യാന്‍ ഒടുവില്‍ പോലീസ് നിര്‍ബന്ധിതമായി. ഓണ്‍ലൈനില്‍ ലഭ്യമായ അഭിമുഖങ്ങളില്‍ ഇക്കാര്യം പരസ്യമായി സമ്മതിച്ച ഭരദ്വാജിനെ 72 മണിക്കൂറിനകം അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസും കോക്ക്‌റോച്ച് ജനതാ പാര്‍ട്ടിയും ആവശ്യപ്പെട്ടിരുന്നു.
കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) സംഘടിപ്പിച്ച ജന്തര്‍മന്ദര്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ ദളിത് യുവാവായ സഞ്ജയ് ആസാദിനെ ക്രൂരമായി ആക്രമിച്ചെന്നും 'തലയോട്ടി തകര്‍ത്തു'വെന്നുമാണ് സ്വതന്ത്ര ഭരദ്വാജ് പരസ്യമായി വീമ്പുപറഞ്ഞത്. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഭരദ്വാജിനെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തത്.
കോണ്‍ഗ്രസും സി.ജെ.പിയും പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനു മുന്നില്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് 72 മണിക്കൂറിനകം അറസ്റ്റ് ചെയ്യാമെന്ന് പൊലീസ് ഉറപ്പുനല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടി.
ഭരദ്വാജിനെതിരായ നിലവിലെ എഫ്.ഐ.ആറില്‍ മരണഭീഷണിയും ഗുരുതര പരിക്കേല്‍പ്പിക്കുമെന്ന ഭീഷണിയും സംബന്ധിച്ച ബി.എന്‍.എസ് വകുപ്പുകളും എസ്.സി/എസ്.ടി അതിക്രമ നിരോധന നിയമവും ചേര്‍ത്തതായി സി.ജെ.പി വക്താവ് സൗരവ് ദാസ് അറിയിച്ചു. കൊലപാതകശ്രമം അല്ലെങ്കില്‍ നരഹത്യാശ്രമം സംബന്ധിച്ച വകുപ്പുകളും ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെയുണ്ടായ ഭീഷണിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരവും പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സഞ്ജയ് ആസാദിന്റെ തലയോട്ടി താന്‍ തകര്‍ത്തെന്നും അതിന് കൊലപാതകശ്രമക്കേസ് വരേണ്ടതായിരുന്നുവെന്നും, എന്നിട്ടും ജയിലില്‍ പോയില്ലെന്നും രണ്ടുദിവസം മുമ്പ് പുറത്തുവന്ന ഒരു അഭിമുഖത്തിലാണ് ഭരദ്വാജ് അവകാശപ്പെട്ടത്. ബി.ജെ.പി നേതാവ് കപില്‍ മിശ്രയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനും തനിക്ക് പിന്തുണയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ വിവാദം ശക്തമായതോടെ ഭരദ്വാജ് നിലപാട് മാറ്റി. ആത്മരക്ഷയ്ക്കായാണ് ആക്രമിച്ചതെന്നും, അല്ലാത്തപക്ഷം ആള്‍ക്കൂട്ടം തന്നെ കൊലപ്പെടുത്തുമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
തന്റെ പേര് ദുരുപയോഗം ചെയ്തതാണെന്നും സഞ്ജയ് ആസാദിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു. ലോക് ജനശക്തി പാര്‍ട്ടിയുടെ നിയമവിഭാഗവും ഭരദ്വാജിനെതിരെ പ്രത്യേക പരാതി നല്‍കി.
ഭരദ്വാജ് പ്രധാനമന്ത്രി മോദിയുടെ സ്ഥാനാരോഹണ ചടങ്ങിലേക്കുള്ള ക്ഷണക്കത്ത് പങ്കുവെച്ച ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത് പ്രതിപക്ഷം രാഷ്ട്രീയ വിവാദമാക്കിയിട്ടുണ്ട്.
സഞ്ജയ് ആസാദിന്റെ തലയോട്ടി പൊട്ടിയെന്ന പ്രചാരണം മെഡിക്കല്‍ റിപ്പോര്‍ട്ട് പിന്തുണയ്ക്കുന്നില്ലെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. കൈയിലെ വള കൊണ്ടേറ്റ പരിക്ക് മാത്രമാണെന്നും പരിക്കുകള്‍ ഗുരുതരമല്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ ഓണ്‍ലൈനില്‍ നടത്തിയ പരസ്യ സമ്മതവും തുടര്‍ന്നുള്ള ഭീഷണികളും കേസിന്റെ ഗൗരവം വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് ഒടുവില്‍ അറസ്റ്റ് നടന്നത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സഞ്ജയ് ആസാദിനും കുടുംബത്തിനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026