l o a d i n g

ഇന്ത്യ

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: രാജ്യവ്യാപക റെയ്ഡ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 4, 2026

ന്യൂദല്‍ഹി: 'ഡിജിറ്റല്‍ അറസ്റ്റ്' എന്ന പേരില്‍ രാജ്യത്തുടനീളം വ്യാപകമായി നടക്കുന്ന സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐ വന്‍ നടപടിക്ക് തുടക്കമിട്ടു. 'ഓപ്പറേഷന്‍ ചക്ര' എന്ന പ്രത്യേക ദൗത്യത്തിന്റെ ഭാഗമായി 20 സംസ്ഥാനങ്ങളിലായി 89 കേന്ദ്രങ്ങളില്‍ ഒരേസമയം നടത്തിയ റെയ്ഡില്‍ മൂന്ന് പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തു. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളും ഡിജിറ്റല്‍ രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തതായി സിബിഐ അറിയിച്ചു.
മൂന്ന് വ്യത്യസ്ത കേസുകളിലായി ഇരകളില്‍ നിന്ന് 42.36 കോടി രൂപ തട്ടിയെടുത്ത സംഘങ്ങളെയാണ് സിബിഐ ലക്ഷ്യമിട്ടത്. അറസ്റ്റിലായവര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ കൈമാറുകയും പണത്തിന്റെ ഉറവിടം മറച്ചുവെക്കാന്‍ പല തലങ്ങളിലായി ഇടപാടുകള്‍ നടത്തുകയും ചെയ്തവരാണെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.
പോലീസ്, സിബിഐ, കസ്റ്റംസ്, റിസര്‍വ് ബാങ്ക് തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളുടെ ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാര്‍ ഇരകളെ സമീപിച്ചിരുന്നത്. കള്ളക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍, മയക്കുമരുന്ന് കേസ് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി വീഡിയോ കോളുകളിലൂടെയും ഫോണ്‍ വിളികളിലൂടെയും ഭീഷണിപ്പെടുത്തി മണിക്കൂറുകളോ ദിവസങ്ങളോ 'ഡിജിറ്റല്‍ അറസ്റ്റ്' എന്ന പേരില്‍ നിയന്ത്രണത്തിലാക്കി പണം കൈമാറാന്‍ നിര്‍ബന്ധിക്കുന്ന രീതിയാണ് ഇവര്‍ പിന്തുടര്‍ന്നിരുന്നത്.
റെയ്ഡുകളില്‍ നിരവധി മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ബാങ്ക് രേഖകള്‍, സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍, ആശയവിനിമയ രേഖകള്‍ എന്നിവ സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. ഇവ പരിശോധിച്ച് രാജ്യത്തിനകത്തും വിദേശത്തുമുള്ള മറ്റ് പ്രതികളിലേക്കും തട്ടിപ്പ് ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
സമീപകാലത്ത് രാജ്യത്ത് 'ഡിജിറ്റല്‍ അറസ്റ്റ്' തട്ടിപ്പുകള്‍ കുത്തനെ വര്‍ധിച്ചതിനെ തുടര്‍ന്നാണ് സിബിഐ രാജ്യവ്യാപകമായി പ്രത്യേക നടപടികള്‍ ശക്തമാക്കിയത്. അപരിചിതരില്‍ നിന്ന് ഇത്തരത്തിലുള്ള ഫോണ്‍വിളികളോ വീഡിയോ കോളുകളോ ലഭിച്ചാല്‍ ഭയപ്പെടാതെ ഉടന്‍ പ്രാദേശിക പോലീസിനെയോ ദേശീയ സൈബര്‍ െ്രെകം ഹെല്‍പ്‌ലൈനിനെയോ സമീപിക്കണമെന്ന് അന്വേഷണ ഏജന്‍സികള്‍ പൊതുജനങ്ങളോട് വീണ്ടും അഭ്യര്‍ഥിച്ചിട്ടുണ്ട്.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026