l o a d i n g

ഇന്ത്യ

നമുക്ക് രണ്ടാള്‍ക്കും ഡിഗ്രി സര്‍ടിഫിക്കറ്റ് കാണിച്ചാലോ? വെല്ലുവിളിച്ച് പാറ്റപ്പാര്‍ട്ടി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 3, 2026

ന്യൂഡല്‍ഹി: തന്റെ ഡിഗ്രി സര്‍ടിഫിക്കറ്റ് സംബന്ധിച്ച സംശയങ്ങളോട് ഉരുളക്കുപ്പേരി പോലെ മറുപടി പറഞ്ഞ് കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജീത് ദിപ്‌കെ. ബോസ്‌റ്‌റണ്‍ സര്‍വകലാശാലയില്‍ നിന്ന് ലഭിച്ച ബിരുദ സര്‍ടിഫിക്കറ്റ് താന്‍ പ്രദര്‍ശിപ്പിക്കാമെന്നും എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തന്റെ വിദ്യാഭ്യാസ യോഗ്യത പ്രദര്‍ശിപ്പിക്കണമെന്നും ദീപ്‌കെ വെല്ലുവിളിച്ചു. ബോസ്റ്റണ്‍ സര്‍വകലാശാല ബിരുദം തെളിയിക്കാന്‍ താന്‍ തയ്യാറാണെന്നും, പ്രധാനമന്ത്രിയും തന്റെ വിദ്യാഭ്യാസ രേഖകള്‍ രാജ്യത്തിന് മുന്നില്‍ വെക്കണമെന്നും ദിപ്‌കെ ആവശ്യപ്പെട്ടു.
സമൂഹമാധ്യമമായ എക്‌സിലും വീഡിയോ സന്ദേശത്തിലുമാണ് ദിപ്‌കെ വെല്ലുവിളി ഉയര്‍ത്തിയത്. 'എന്റെ ഡിഗ്രി കാണിക്കാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തന്റെ ഡിഗ്രി പുറത്തുവിടണം. രണ്ടുപേരും ഒരുമിച്ച് രേഖകള്‍ പരസ്യമാക്കി ഈ വിവാദത്തിന് വിരാമമിടാം,' എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ 12 വര്‍ഷമായി പ്രധാനമന്ത്രിയുടെ ഡിഗ്രിയെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനിടെ, ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ ദിപ്‌കെയുടെ ബിരുദത്തിന് രേഖകളില്ലെന്ന പോഡ്കാസ്റ്റര്‍ പ്രഖര്‍ ഗുപ്തയുടെ പരാമര്‍ശം പുതിയ വിവാദത്തിന് വഴിവെച്ചു. ഇതിന് മറുപടിയായി സ്‌കോളര്‍ഷിപ്പും പഠനവുമായി ബന്ധപ്പെട്ട രേഖകള്‍ ഉള്‍പ്പെടുത്തിയ വീഡിയോ ദിപ്‌കെ പുറത്തുവിട്ടു. തന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.
സി.ജെ.പി കോണ്‍ഗ്രസിന്റെയോ ആം ആദ്മി പാര്‍ട്ടിയുടെയോ 'ബി ടീം' ആണെന്ന ആരോപണം ദിപ്‌കെ തള്ളി. വിദ്യാര്‍ഥികളുടെയും വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെയും വിഷയങ്ങളാണ് സംഘടനയുടെ പ്രധാന അജന്‍ഡയെന്നും, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജന്തര്‍ മന്തറിലെ വിദ്യാര്‍ഥി സമരത്തിന് ശേഷവും വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങളില്‍ ജനപക്ഷ സമ്മര്‍ദശക്തിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026