l o a d i n g

കേരള

പത്തനംതിട്ട ലൈഫ് പദ്ധതി പണം തട്ടിപ്പ്: ഒളിവിലായിരുന്ന ഗ്രാമസേവികയെ വീട് വളഞ്ഞ് പോലീസ് പിടികൂടി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 3, 2026

പത്തനംതിട്ട: ഗ്രാമീണ മേഖലയിലെ നിര്‍ധനര്‍ക്ക് അത്താണി ആകേണ്ട ലൈഫ് ഭവന പദ്ധതിയുടെ പണം സ്വന്തക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും വകമാറ്റി നല്‍കി അരക്കോടിയിലേറെ രൂപ തട്ടിയെടുത്ത കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (ഗ്രാമസേവിക) അറസ്റ്റില്‍. വകയാര്‍ മ്ലാന്തടം പുത്തന്‍വീട്ടില്‍ എം.ആര്‍. റാണി ലക്ഷ്മിയെയാണ് (40) കോന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ വി.എസ്. കിരണിന്റെ നേതൃത്വത്തിലുള്ള സംഘം വീടുവളഞ്ഞ് പിടികൂടിയത്. തട്ടിപ്പുവിവരം പുറത്തുവന്നതോടെ ഒളിവിലായിരുന്ന ഇവര്‍ രഹസ്യമായി വീട്ടിലെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

പഞ്ചായത്തുകളിലെ പുതിയ വീട് നിര്‍മാണത്തിനും നവീകരണത്തിനുമായി സര്‍ക്കാര്‍ അനുവദിച്ച തുകയിലാണ് വന്‍ ക്രമക്കേട് നടന്നത്. ഗുണഭോക്തൃ പട്ടികയില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരുകള്‍ വ്യാജമായി തിരുകിക്കയറ്റിയാണ് റാണി ലക്ഷ്മി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. തുടര്‍ന്ന് പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഈ തുക മാറ്റുകയായിരുന്നു.

സീതത്തോട് പഞ്ചായത്തില്‍ 51.23 ലക്ഷം രൂപയുടെ തിരിമറിയും തണ്ണിത്തോട് പഞ്ചായത്തില്‍ 2 ലക്ഷം രൂപയുടെ വകമാറ്റലും നടത്തി.

2024 മുതല്‍ സീതത്തോട് പഞ്ചായത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന റാണി ലക്ഷ്മി, 2026 ഫെബ്രുവരിയിലാണ് തണ്ണിത്തോട്ടേക്ക് സ്ഥലംമാറിയെത്തിയത്. അവിടെയും തട്ടിപ്പ് ആവര്‍ത്തിച്ചതോടെയാണ് വിവരങ്ങള്‍ പുറത്തറിയുന്നത്. സംശയം ഉയര്‍ന്നതോടെ പണം തിരികെ നല്‍കി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഉദ്യോഗസ്ഥ ശ്രമിച്ചെങ്കിലും പഞ്ചായത്ത് സെക്രട്ടറിമാര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. ചിറ്റാര്‍, തണ്ണിത്തോട് പോലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കിയത്.

ഇവര്‍ മുന്‍പ് ജോലി ചെയ്തിരുന്ന അരുവാപ്പുലം പഞ്ചായത്തിലും സമാനമായ രീതിയില്‍ സാമ്പത്തിക തിരിമറി നടത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവിടെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ, മുന്‍പ് ബന്ധുക്കള്‍ തമ്മിലുണ്ടായ അടിപിടി കേസിലും ഇവര്‍ക്കെതിരെ കോന്നി പോലീസില്‍ കേസ നിലവിലുണ്ട്.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026