l o a d i n g

ഇന്ത്യ

സാമ്പത്തിക വളര്‍ച്ചയുടെ നിജസ്ഥിതി, ഏറ്റുമുട്ടി മന്ത്രിയും മുന്‍ സെക്രട്ടറിയും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 3, 2026


ന്യൂദല്‍ഹി: ഇന്ത്യ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 7.8 ശതമാനം വളര്‍ച്ച നേടിയെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തിന്റെ മുനയൊടിച്ച് എന്‍.ഡി.എ സര്‍ക്കാരിലെ തന്നെ മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്. ജി.ഡി.പി കണക്കുകളുടെ വിശ്വാസ്യതയില്‍ അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ചോദ്യം ചെയ്ത് മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് രംഗത്തെത്തി. കഴിഞ്ഞ വര്‍ഷത്തെ ജി.ഡി.പി നിലവിലെ മൂല്യമനുസരിച്ച് 86 ട്രില്യണ്‍ രൂപയായിരുന്നെങ്കിലും പിന്നീട് അത് 80 ട്രില്യണ്‍ രൂപയായി താഴ്ത്തിയിരുന്നു. ഈ തിരുത്തല്‍ കാരണമാണ് ഈ വര്‍ഷത്തെ വളര്‍ച്ച 7.8 ശതമാനമായതെന്ന് അദ്ദേഹം എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ജിഡിപി കണക്കുകള്‍ താഴേക്ക് പരിഷ്‌കരിച്ചില്ലായിരുന്നെങ്കില്‍ ഈ വര്‍ഷത്തെ വളര്‍ച്ച നിലവിലെ മൂല്യമനുസരിച്ച് ഏകദേശം 2.6 ശതമാനം മാത്രമായേനെ എന്നാണ് ഗാര്‍ഗിന്റെ വിലയിരുത്തല്‍.
ഗാര്‍ഗിന്റെ പരാമര്‍ശം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കി. കണക്കുകളുടെ വിശ്വാസ്യത ചോദ്യം ചെയ്ത വിമര്‍ശകരെ കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ രൂക്ഷമായി വിമര്‍ശിച്ചു. തൊഴിലില്ലാത്ത ചിലര്‍ സ്വയം സാമ്പത്തിക വിദഗ്ധരെന്ന് വിശേഷിപ്പിച്ച് ടെലിവിഷന്‍ ചാനലുകളില്‍ എത്തി രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. അത്തരം പ്രചാരണങ്ങളില്‍ വീഴരുത്,' എന്നായിരുന്നു ഗോയലിന്റെ പ്രതികരണം. 140 കോടി ഇന്ത്യക്കാരുടെ അധ്വാനത്തിന്റെ ഫലമാണ് രാജ്യത്തിന്റെ റെക്കോര്‍ഡ് സാമ്പത്തിക വളര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, വളര്‍ച്ച സംബന്ധിച്ച സര്‍ക്കാരിന്റെ അവകാശവാദം മുന്‍ ധനകാര്യ സെക്രട്ടറി തന്നെ ചോദ്യം ചെയ്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര, ജിഡിപി ആരോപിച്ചു. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ താഴ്ത്തിക്കാണിച്ചാണ് ഇത്തവണത്തെ വളര്‍ച്ച പെരുപ്പിച്ച് അവതരിപ്പിക്കുന്നതെന്നുമാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം.
ജിഡിപി കണക്കുകള്‍ മന്ത്രിമാര്‍ തയ്യാറാക്കുന്നതല്ലെന്നും ബന്ധപ്പെട്ട ഏജന്‍സികളാണ് ശാസ്ത്രീയ രീതിയില്‍ കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നതെന്നും ഗോയല്‍ വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തെ മോശമായി ചിത്രീകരിക്കാന്‍ ചില പ്രതിപക്ഷ നേതാക്കള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇതിന് ഗാര്‍ഗ് മറുപടി നല്‍കി. സാമ്പത്തിക കണക്കുകള്‍ തയ്യാറാക്കുന്ന അടിസ്ഥാന വര്‍ഷമോ രീതിയോ (ജിഡിപി സീരീസ്) മാറുമ്പോള്‍ ഉല്‍പ്പാദന മൂല്യത്തില്‍ വ്യത്യാസം വരുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ ഇത്തവണത്തെ കണക്കില്‍ വന്ന വലിയ കുറവാണ് ആശങ്കയുണ്ടാക്കുന്നതെന്നും, അതിന് വ്യക്തമായ വിശദീകരണം സര്‍ക്കാര്‍ നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുതിയ ജിഡിപി സീരീസിലേക്ക് മാറിയതോടെ 2023-24 സാമ്പത്തിക ജിഡിപി ഏകദേശം 12 ലക്ഷം കോടി രൂപയോളം കുറഞ്ഞതായി ഗാര്‍ഗ് ചൂണ്ടിക്കാട്ടി. ഇത്രയും വലിയ തിരുത്തല്‍ എന്തുകൊണ്ടാണ് ഉണ്ടായതെന്നും, അതിന് അടിസ്ഥാനമായ ഘടകങ്ങള്‍ എന്തൊക്കെയാണെന്നും വിശദമായി വ്യക്തമാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
പഴയ ജിഡിപി സീരീസും പുതിയ സീരീസും തമ്മില്‍ എന്തൊക്കെ അടിസ്ഥാനപരമായ മാറ്റങ്ങളാണ് വരുത്തിയതെന്ന് സര്‍ക്കാര്‍ വിശദമായി വ്യക്തമാക്കണമെന്നും, അപ്പോഴേ പുതിയ വളര്‍ച്ചാ കണക്കുകളുടെ യഥാര്‍ഥ ചിത്രം പൊതുജനങ്ങള്‍ക്ക് മനസ്സിലാക്കാനാകൂ എന്നും ഗാര്‍ഗ് അഭിപ്രായപ്പെട്ടു.

ആരാണ് സുഭാഷ് ചന്ദ്ര ഗാര്‍ഗ്?
1960ല്‍ ജനിച്ച സുഭാഷ് ചന്ദ്ര ഗാര്‍ഗ് രാജസ്ഥാന്‍ കേഡറിലെ വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറിയായിരുന്ന അദ്ദേഹം 2019ല്‍ കേന്ദ്ര ധനകാര്യ സെക്രട്ടറിയായിരുന്നു. സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറിയായിരിക്കെ നികുതി നയം, ധനവിപണികള്‍, സര്‍ക്കാര്‍ വായ്പാ മാനേജ്‌മെന്റ് എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന സാമ്പത്തിക നയരൂപീകരണങ്ങളില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. ലോകബാങ്കില്‍ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും പ്രവര്‍ത്തിച്ച അദ്ദേഹം ഇന്ത്യയ്‌ക്കൊപ്പം ബംഗ്ലാദേശ്, ഭൂട്ടാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളെയും പ്രതിനിധീകരിച്ചിരുന്നു.
2019 ഒക്ടോബറില്‍ വിരമിച്ച ശേഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ, ധനനയം, പൊതുസാമ്പത്തികം എന്നീ വിഷയങ്ങളില്‍ അദ്ദേഹം സജീവമായി എഴുതുകയും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ സാധ്യതകളും വെല്ലുവിളികളും വിലയിരുത്തുന്ന പുസ്തകത്തിന്റെ രചയിതാവെന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനാണ്.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026