l o a d i n g

ഗൾഫ്

കൊല്ലം സ്വദേശി റിയാദിലും, ജീവകാരുണ്യ പ്രവര്‍ത്തകനായ ആലുവ സ്വദേശി നാട്ടിലും നിര്യാതരായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 2, 2026

റിയാദ്: സൗദി അറേബ്യയിലെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി രണ്ട് പ്രവാസികളുടെ വേർപാട്. ദീർഘകാലം റിയാദിൽ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി ദീപക് ഭാസ്‌കര കുറുപ്പ് (50), പ്രമുഖ സാമൂഹിക-ജീവകാരുണ്യ പ്രവർത്തകനും ആലുവ തായിക്കാട്ടുകര സ്വദേശിയുമായ കെ.എച്ച്. സിദ്ദീഖ് (59) എന്നിവരാണ് നിര്യാതരായത്.

കൊല്ലം കമുകഞ്ചേരി ആവണീശ്വരം ഉത്രം വീട്ടിൽ ദീപക് ഭാസ്‌കര കുറുപ്പ് റിയാദിലെ താമസസ്ഥലത്താണ് മരിച്ചത്. 18 വർഷമായി റിയാദിൽ പ്രവാസിയായ അദ്ദേഹം മലസിലെ അൻവർ തയിബ ട്രേഡിങ് കമ്പനിയിൽ പർച്ചേസിങ് അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു. ഭാസ്‌കരകുറുപ്പ് - ലളിതാഭായ് ദമ്പതികളുടെ മകനാണ്. ശ്രീലേഖയാണ് ഭാര്യ. മക്കൾ: ദിയ ദീപക്, ദക്ഷ ദീപക്. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം ശുമൈസിയിലെ കിങ് സഊദ് മെഡിക്കൽ സിറ്റി മോർച്ചറിയിലേക്ക് മാറ്റി. പ്രമുഖ സാമൂഹിക പ്രവർത്തകരായ സിദ്ധിഖ് തൂവൂർ, അഖിനാസ് കരുനാഗപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.

റിയാദിൽ മൂന്ന് പതിറ്റാണ്ടോളം സജീവമായിരുന്ന പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ആലുവ തായിക്കാട്ടുകര കാഞ്ഞിരത്തിങ്കൽ കെ.എച്ച്. സിദ്ദീഖ് (59) നാട്ടിൽ വെച്ചാണ് അന്തരിച്ചത്. കുറച്ചു കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം 2022-ലാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. റിയാദിലെ മലയാളി സമൂഹത്തിനിടയിൽ ഏറെ സുപരിചിതനും പ്രവാസി ക്ഷേമപ്രവർത്തനങ്ങളിൽ എപ്പോഴും മുൻപന്തിയിലുമുണ്ടായിരുന്ന വ്യക്തിയുമായിരുന്നു. പ്രവാസി വെൽഫെയർ റിയാദ് ഈസ്റ്റ് മേഖല മുൻ സെക്രട്ടറിയായും സെൻട്രൽ കമ്മിറ്റി അംഗമായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരേതനായ ഹംസയുടെ മകനാണ്. ഭാര്യ: ഷഫീന. മക്കൾ: ഫാദിൽ, ഫുർഖാൻ (വിദ്യാർഥി, അസ്ഹറുൽ ഉലൂം ഇസ്ലാമിയാ കോളജ്).

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026