l o a d i n g

ഗൾഫ്

സുഹൈല്‍ നക്ഷത്രം ഉദിച്ചു; സൗദിയില്‍ ചൂടിന് ആശ്വാസമായി ശരത്കാലത്തിലേക്ക് മാറ്റം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 2, 2026

ജിദ്ദ: സൗദി അറേബ്യയുടെ തെക്കന്‍ ആകാശത്ത് 'സുഹൈല്‍' നക്ഷത്രം ദൃശ്യമായി. കടുത്ത വേനല്‍ച്ചൂടിന് ശമനം ലഭിച്ച് മിതമായ ശരത്കാല കാലാവസ്ഥയിലേക്ക് രാജ്യം മാറുകയാണെന്നതിന്റെ പരമ്പരാഗത സൂചനയാണിത്. സെപ്റ്റംബര്‍ 5 വരെ തുടരുന്ന 'അല്‍-തര്‍ഫ' കാലയളവിലാണ് നക്ഷത്രത്തിന്റെ വരവ്. ഈ സമയത്ത് പകല്‍ ചൂടും രാത്രിയില്‍ മിതമായ കാലാവസ്ഥയും മലയോര മേഖലകളില്‍ ഈര്‍പ്പവും അനുഭവപ്പെടാറുണ്ട്.

സുഹൈല്‍ നക്ഷത്രത്തിന്റെ വരവിനെത്തുടര്‍ന്ന് സീസണ്‍ മാറ്റങ്ങളുമായി ബന്ധപ്പെട്ട പരമ്പരാഗത നക്ഷത്ര കാലയളവുകള്‍ ആരംഭിക്കുമെന്ന് കാര്‍ഷിക കലണ്ടര്‍ ഗവേഷകനായ മുഹമ്മദ് അല്‍-വദായി പറഞ്ഞു:

അല്‍-ജഭ (സെപ്റ്റംബര്‍ 6 - 18): ശരത്കാലത്തിന്റെ യഥാര്‍ത്ഥ തുടക്കമായി കണക്കാക്കുന്നു. വൈകുന്നേരങ്ങളില്‍ കാറ്റിന് തണുപ്പ് അനുഭവപ്പെടും.

അല്‍-സുബ്ര (സെപ്റ്റംബര്‍ 19 - ഒക്ടോബര്‍ 1): രാവും പകലും തുല്യദൈര്‍ഘ്യത്തിലാകുന്നു. മലയോര മേഖലകളില്‍ പുലര്‍ച്ചെ തണുപ്പ് അനുഭവപ്പെടും.

അല്‍-സര്‍ഫ (ഒക്ടോബര്‍ 2 - 14): വേനല്‍ച്ചൂട് പൂര്‍ണ്ണമായി പിന്‍വാങ്ങുകയും കാലാവസ്ഥ കൂടുതല്‍ മിതമാകുകയും ചെയ്യും.

ബാഷ്പീകരണ തോത് കുറയുന്ന ഈ ഘട്ടത്തിലാണ് സമതലങ്ങളിലെയും മലയോര തട്ടുകളിലെയും കര്‍ഷകര്‍ മണ്ണ് ഒരുക്കുകയും ശീതകാല പച്ചക്കറികളും ഇലക്കറികളും നട്ടുപിടിപ്പിക്കുകയും ചെയ്യുന്നത്. 'സുഹൈല്‍ ഉദിക്കുമ്പോള്‍ വെള്ളപ്പൊക്കം ശക്തമാകുന്നു' എന്ന പഴയ നാടന്‍ ചൊല്ല് ഈ സമയത്തെ മഴ സാധ്യതയെയാണ് സൂചിപ്പിക്കുന്നത്. അസീര്‍, ജിസാന്‍, അല്‍-ബാഹ എന്നീ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, നക്ഷത്രത്തിന്റെ ഉദയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത സമയങ്ങളിലാണെന്ന് ജ്യോതിശാസ്ത്ര വിദഗ്ദ്ധന്‍ മജീദ് അല്‍-സഹൂബി വ്യക്തമാക്കി. ജിസാനില്‍ ഓഗസ്റ്റ് 7-ഓടെയും, മധ്യ സൗദിയില്‍ ഓഗസ്റ്റ് 24-ഓടെയും, വടക്കന്‍ അതിര്‍ത്തികളില്‍ സെപ്റ്റംബര്‍ 7 നും 10 നും ഇടയിലുമാണ് ഇത് ദൃശ്യമാകുന്നത്.

സുഹൈല്‍ നക്ഷത്രം കാലാവസ്ഥയെ നേരിട്ട് സ്വാധീനിക്കുന്നില്ലെന്നും, എന്നാല്‍ ഇത് അനുകൂല കാലാവസ്ഥയുടെ വരവറിയിക്കുന്ന ഒരു സൂചകമായി പുരാതന കാലം മുതല്‍ അറബികള്‍ കണക്കാക്കുന്നുവെന്നും അല്‍-സഹൂബി കൂട്ടിച്ചേര്‍ത്തു. മരുഭൂമി പ്രദേശങ്ങളില്‍ ഈ സമയത്ത് ക്രമരഹിതമായ മഴയാണ് ലഭിക്കാറുള്ളതെങ്കില്‍, അബഹ, അല്‍-ബാഹ തുടങ്ങിയ തെക്കന്‍ പ്രദേശങ്ങളില്‍ കൂടുതല്‍ സ്ഥിരതയുള്ള മഴ ലഭിക്കാറുണ്ട്.

Latest News

റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026