l o a d i n g

കായികം

സിക്‌സറടിച്ച് വിജയം പിടിച്ച് കേരള ബാറ്റര്‍, ട്രോളാക്രമണം നേരിട്ടത് പാക് താരം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 2, 2026

ലണ്ടന്‍: ഇംഗ്ലണ്ട് പെയ്‌സര്‍മാരുടെ ആക്രമണം ഭയന്ന് പരിക്കഭിനയിച്ച് മുടന്തി നടന്നുവെന്ന് പാക്കിസ്ഥാന്‍ ഓപ്പണര്‍ ഇമാമുല്‍ഹഖ് ട്രോളാക്രമണം നേരിടുന്നതിനിടെ പരിക്ക് അവഗണിച്ച് കളിക്കാനിറങ്ങിയ കേരളാ ബാറ്റര്‍ സിക്‌സറടിച്ചത് ലോക ക്രിക്കറ്റില്‍ ശ്രദ്ധേയമായ വാര്‍ത്തയായി. കേരളാ ക്രിക്കറ്റ് ലീഗിലാണ് പരിക്കേറ്റിട്ടും കളിക്കാനിറങ്ങിയ മലയാളി ബാറ്റര്‍ എ.കെ. അര്‍ജുന്‍ സിക്‌സറിലൂടെ ടീമിനെ വിജയിപ്പിച്ചത്. അര്‍ജുന്റെ പോരാട്ടവീര്യം സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രശംസ നേടി. ഇരു സംഭവങ്ങളും താരതമ്യം ചെയ്ത് ക്രിക്കറ്റ് പ്രേമികളും മുന്‍ താരങ്ങളും പാക്കിസ്ഥാന്‍ താരത്തെ പൊരിച്ചു.
ലോഡ്‌സില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ കാല്‍ക്കുഴക്ക് പരിക്കേറ്റ ഇമാമുല്‍ഹഖ് മത്സരത്തിന്റെ ശേഷിക്കുന്ന ദിവസങ്ങളില്‍ ബാറ്റ് ചെയ്യാനിറങ്ങിയില്ല. നാലാം ദിനം ഇടത് കാലില്‍ കനത്ത ബാന്‍ഡേജുമായി നിക്കര്‍ ധരിച്ച് ഗ്രൗണ്ടില്‍ എത്തി പരിശീലനം നടത്തിയ ഇമാമിന്റെ ദൃശ്യങ്ങള്‍ വലിയ ചര്‍ച്ചയായി.
ഇംഗ്ലണ്ടിന്റെ മുന്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ഇതിനെ പരിഹസിച്ചു. 'ഇത്തരം പരിശീലനം ഇന്‍ഡോര്‍ നെറ്റില്‍ നടത്താമായിരുന്നു. ക്യാമറകള്‍ക്ക് മുന്നില്‍ മുടന്തിനടക്കേണ്ട കാര്യമില്ല. ഇത് പരിഹാസ്യമാണ്,' എന്ന് ബ്രോഡ് കമന്ററി ബോക്‌സില്‍ പറഞ്ഞു. ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണും സമൂഹമാധ്യമങ്ങളിലെ നിരവധി മുന്‍ താരങ്ങളും ആരാധകരും ഇമാമിന്റെ സമീപനത്തെ വിമര്‍ശിച്ചു. മൂന്നാം ടെസ്റ്റിന് മുമ്പ് ഇമാമിനെ ടീമില്‍ നിന്ന് പുറത്താക്കുകയും നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. വിമാനത്താവളത്തില്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഇമാമുല്‍ ഹഖ് നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ 'പരിക്ക് അഭിനയമായിരുന്നോ' എന്ന ചോദ്യവും ശക്തമായി.
അത് വലിയ ചര്‍ച്ചയായ വേളയിലാണ് കേരള ക്രിക്കറ്റ് ലീഗില്‍ തൃശൂര്‍ ടൈറ്റന്‍സിനായി എ.കെ. അര്‍ജുന്‍ പരിക്കുമായി മികച്ച പ്രകടനം കാഴ്ചവെച്ചത്. കാലിന് ഗുരുതര പരിക്കേറ്റതിനാല്‍ ബാറ്റ് ഊന്നിയാണ് അര്‍ജുന്‍ ക്രീസിലെത്തിയത്. അവസാന പന്തില്‍ ജയിക്കാന്‍ നാല് റണ്‍സ് വേണ്ട സാഹചര്യത്തില്‍ വേദന സഹിച്ച് ബാറ്റ് വീശിയ അര്‍ജുന്‍ പന്ത് സിക്‌സറിന് പറത്തി ടീമിന് അവിശ്വസനീയ ജയം സമ്മാനിച്ചു.
അര്‍ജുന്റെ പോരാട്ടവീര്യത്തെ 'ഇതാണ് യഥാര്‍ഥ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്' എന്ന് ക്രിക്കറ്റ് പ്രേമികള്‍ അഭിനന്ദിച്ചു.
അതിനിടെ, പേശിവലിവിന്റെ പേരില്‍ രണ്ട് ഇന്നിംഗ്‌സിലും ബാറ്റ് ചെയ്യാതിരുന്ന ഇമാമിന്റെ നടപടി നിരാശാജനകമാണെന്നും അന്വേഷണം നേരിടേണ്ടി വരുമെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് ഡയറക്ടര്‍ ആഖിബ് ജാവേദ് പ്രഖ്യാപിച്ചു. 'ഇമാമിന്റെ പരിക്ക് വലിയ ചോദ്യചിഹ്നമാണ്. പഴയ കാല താരങ്ങള്‍ ഗുരുതര പരിക്കുകളുമായിപ്പോലും ടീമിനായി പോരാടുമായിരുന്നു. ഒരു പേശിവലിവ് കാരണം രണ്ട് ഇന്നിങ്‌സിലും ബാറ്റ് ചെയ്യാന്‍ കഴിയില്ലെന്ന് വിശ്വസിക്കാനാവില്ല. കുറഞ്ഞത് ഒരു ശ്രമമെങ്കിലും നടത്തേണ്ടതായിരുന്നു. അദ്ദേഹം അന്വേഷണം നേരിടേണ്ടിവരും,' ആഖിബ് ജാവേദ് പറഞ്ഞു.
ലോഡ്‌സ് ടെസ്റ്റിന്റെ ആദ്യ ദിനത്തിലാണ് ഇമാമിന് പരിക്കേറ്റത്. ഇമാം ഒരു ഇന്നിങ്‌സിലും ബാറ്റ് ചെയ്തില്ല. എന്നാല്‍ നാലാം ദിനം കാലില്‍ ബാന്‍ഡേജുമായി പരിശീലനത്തിനിറങ്ങിയതോടെ വിവാദം കത്തി. നാട്ടുകാരെ കാണിക്കാനുള്ള 'വെറും പ്രഹസനം' എന്ന് ഇതിനെ കമന്റേറ്റര്‍ ഇംഗ്ലണ്ടിന്റെ മുന്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് വിശേഷിപ്പിച്ചു. 'ഇന്‍ഡോര്‍ നെറ്റില്‍ ചെയ്യാവുന്ന പരിശീലനം ക്യാമറകള്‍ക്ക് മുന്നില്‍ നാടകീയമായി അവതരിപ്പിച്ചു,' എന്നാണ് ബ്രോഡ് പറഞ്ഞത്. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും സമൂഹമാധ്യമങ്ങളിലൂടെ ഇമാമിനെ പരിഹസിച്ചു. വിമാനത്താവളത്തില്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ നടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നതോടെ വിമര്‍ശനം ശക്തമായി.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026