l o a d i n g

ഇന്ത്യ

മൂന്നിലൊന്ന് പേരെയും നീക്കി ദല്‍ഹി വോട്ടര്‍ പട്ടിക, പരിഹസിച്ച് കേജ്‌രിവാള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 1, 2026

ന്യൂദല്‍ഹി -ദല്‍ഹിയിലെ വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധന പൂര്‍ത്തിയായപ്പോള്‍ മൂന്നിലൊന്ന് പേരും പുറത്ത്. കരട് വോട്ടര്‍പട്ടികയില്‍ 47,56,722 പേരെ ഒഴിവാക്കി. ദല്‍ഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലായി 97,53,577 വോട്ടര്‍മാരുടെ പേരുകളാണ് കരട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏകദേശം 33 ശതമാനം പേരെ ഒഴിവാക്കി. ശതമാനക്കണക്കില്‍ രാജ്യത്ത് ഏറ്റവുമധികം പേരെ കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ദല്‍ഹിയിലാണ്.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരല്ലാത്ത വലിയൊരു വിഭാഗം ജനങ്ങളുള്ളതിനാല്‍ വോട്ടര്‍പട്ടികയിലെ ഒഴിവാക്കല്‍ എണ്ണം ഉയര്‍ന്നതാകാമെന്നാണ് ഇതിന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്ന ന്യായീകരണം. എന്നാല്‍ കര്‍ണാടകയിലും സ്ഥിതി വ്യത്യസ്തമല്ല. കര്‍ണാടകയില്‍ 4.46 കോടി വോട്ടര്‍മാരില്‍ 1.07 കോടി പേരുടെ പേരുകള്‍ കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, ഏതാണ്ട് നാലിലൊന്ന് പേരെ. ആന്ധ്രപ്രദേശില്‍ ഒഴിവാക്കപ്പെട്ടവരുടെ എണ്ണം 44.89 ലക്ഷമാണ്. ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി, ദാമന്‍ ആന്‍ഡ് ദിയുവില്‍ ആകെ വോട്ടര്‍മാരുടെ 30 ശതമാനം പേരും കരട് പട്ടികയില്‍ നിന്ന് പുറത്തായി.
കരട് പട്ടികയില്‍ നിന്ന് പേര് ഒഴിവായവര്‍ക്ക് വീണ്ടും ഉള്‍പ്പെടുത്തുന്നതിനായി അപേക്ഷ സമര്‍പ്പിക്കാം. സെപ്റ്റംബര്‍ 30 വരെ ആവശ്യമായ രേഖകളുമായി അപേക്ഷ നല്‍കാനാകും. ദല്‍ഹിയിലെ അന്തിമ വോട്ടര്‍പട്ടിക നവംബര്‍ 4ന് പ്രസിദ്ധീകരിക്കുമെന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.
പട്ടികയിലെ കൂട്ട ഒഴിവാക്കലിനെതിരെ മുന്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ രംഗത്തു വന്നു. കേന്ദ്ര സര്‍ക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
രാജ്യത്തെ ജനസംഖ്യയെക്കുറിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആശങ്കകള്‍ തെറ്റായ ദിശയിലാണെന്നും വോട്ടര്‍പട്ടികയില്‍ നിന്ന് ഇത്രയധികം പേരുകള്‍ ഒഴിവാക്കുന്നത് ഗുരുതരമായ വിഷയമാണെന്നും കെജ്രിവാള്‍ ആരോപിച്ചു. ഇങ്ങനെ പോയാല്‍ രാജ്യത്തെ 140 കോടിയെന്ന ജനസംഖ്യ തന്നെ 50 കോടിയായി കുറയുമെന്ന് കേജ്‌രിവാള്‍ പരിഹസിച്ചു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026