l o a d i n g

ഇന്ത്യ

22,000 കോടിക്ക് പകരം ആറരക്കോടി, വിവാദ ഒത്തുതീര്‍പ്പ് പുനഃപരിശോധിക്കുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 1, 2026

ന്യൂദല്‍ഹി: ഇരുപത്തിരണ്ടായിരം കോടിയിലേറെ രൂപ വായ്പയെടുത്ത വ്യവസായിയില്‍നിന്ന് ആറരക്കോടി രൂപ സ്വീകരിച്ച് ഒത്തുതീര്‍പ്പിലെത്തിയ ദേശീയ കമ്പനി െ്രെടബ്യൂണലിന്റെ (എന്‍.സി.എല്‍.ടി) വിധി വന്‍ വിവാദത്തെത്തുടര്‍ന്ന് പുനഃപരിശോധിക്കുന്നു. എസ്സല്‍ ഗ്രൂപ്പ് സ്ഥാപകനും ബി.ജെ.പി പുന്തുണയോടെ മുമ്പ് രാജ്യസഭാ അംഗവുമായ സുഭാഷ് ചന്ദ്രയുടെ വ്യക്തിഗത പാപ്പരത്ത നടപടികളും ഒത്തുതീര്‍പ്പും പുനഃപരിശോധിക്കാന്‍ എന്‍.സി.എല്‍.ടി അഞ്ചംഗ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ഇന്‍ഡ്യാബുള്‍സ് ഹൗസിങ് ഫിനാന്‍സ് നല്‍കിയ ഹര്‍ജിയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കേസ് നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ ബെഞ്ച് രൂപീകരിച്ചത്.
എന്‍.സി.എല്‍.ടി പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ച് അംഗങ്ങളാണ് പ്രത്യേക ബെഞ്ചിലുള്ളത്. ജുഡീഷ്യല്‍ അംഗങ്ങളായ ബച്ചു വെങ്കട്ട് ബാലറാം ദാസ്, മഹേന്ദ്ര ഖണ്ഡേല്‍വാള്‍, ടെക്‌നിക്കല്‍ അംഗങ്ങളായ അതുല്‍ ചതുര്‍വേദി, രവീന്ദ്ര ചതുര്‍വേദി എന്നിവരാണ് മറ്റ് അംഗങ്ങള്‍.
2024ലാണ് ഇന്‍ഡ്യാബുള്‍സ് ഹൗസിങ് ഫിനാന്‍സിന്റെ ഹര്‍ജിയെ തുടര്‍ന്ന് ചന്ദ്രക്കെതിരായ വ്യക്തിഗത പാപ്പരത്ത നടപടികള്‍ ആരംഭിച്ചത്. എസ്സല്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികള്‍ എടുത്ത വായ്പകള്‍ക്ക് അദ്ദേഹം നല്‍കിയ വ്യക്തിഗത ഗ്യാരന്റികളാണ് കേസിന്റെ അടിസ്ഥാനം.
രണ്ടംഗ ബെഞ്ചിന്റെ ഭിന്നവിധി മൂന്നാമത്തെ അംഗത്തിന്റെ തീരുമാനത്തിലൂടെ പരിഹരിച്ചതിന് പിന്നാലെയാണ് ഓഗസ്റ്റ് 25ന് തിരിച്ചടവ് പദ്ധതി അംഗീകരിച്ചത്.
എന്നാല്‍ ബാങ്കുകളും മറ്റ് വായ്പദാതാക്കളും ഇത്രയും കുറഞ്ഞ തിരിച്ചടവിനെതിരെ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി. ചന്ദ്രയുടെ സ്വത്തുക്കളും സാമ്പത്തിക സ്ഥിതിയും മതിയായ രീതിയില്‍ പരിശോധിച്ചോയെന്നും ഫോറന്‍സിക് അന്വേഷണം ആവശ്യമാണോയെന്നും അവര്‍ ചോദ്യം ചെയ്തു.
ചെറിയ വായ്പകളുടെ തിരിച്ചടവില്‍ വീഴ്ച വരുത്തുന്ന കര്‍ഷകരും സാധാരണക്കാരും കടുത്ത നടപടികള്‍ നേരിടുമ്പോഴാണ് സീ ഗ്രൂപ്പ് സ്ഥാപകന്‍ സുഭാഷ് ചന്ദ്ര വായ്‌യെടുത്ത തുകയുടെ 99.97 ശതമാനവും എഴുതിത്തള്ളി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചത്. ഓരോ 100 രൂപ വായ്പക്കും സുഭാഷ് ചന്ദ്ര തിരിച്ചടക്കേണ്ടത് വെറും മൂന്നു പൈസ മാത്രം. വന്‍ വായ്പകളുടെ തിരിച്ചടവില്‍ രാജ്യത്തെ ബാങ്കിംഗ് സംവിധാനം സ്വീകരിക്കുന്ന നിലപാട് ഇതോടെ ചര്‍ച്ചയായി. 2016ല്‍ ബി.ജെ.പി പിന്തുണയോടെ ഹരിയാനയില്‍ നിന്ന് രാജ്യസഭാംഗമായ സുഭാഷ് ചന്ദ്ര 2022ലും ബി.ജെ.പി പിന്തുണയോടെ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
22,006 കോടി രൂപ വായ്പയെടുത്ത സുഭാഷ് ചന്ദ്ര അംഗീകാരം ലഭിച്ച തിരിച്ചടവ് പദ്ധതി പ്രകാരം നല്‍കേണ്ടത് വെറും 6.5 കോടി രൂപ മാത്രമാണ്. ഇതോടെ വായ്പദാതാക്കള്‍ക്ക് ലഭിക്കുന്നത് ആകെ തുകയുടെ 0.03 ശതമാനം മാത്രം.
ഇതില്‍ 1,322 കോടി രൂപ ലഭിക്കാനുള്ള എല്‍ഐസി ഹൗസിങ് ഫിനാന്‍സിന് ഏകദേശം 38 ലക്ഷം രൂപ മാത്രമാണ് ലഭിക്കുക. അവര്‍ ഒത്തുതീര്‍പ്പില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, 80.81 ശതമാനം വായ്പദാതാക്കളുടെ പിന്തുണയോടെ പദ്ധതി അംഗീകരിക്കപ്പെട്ടു. വായ്പയെടുത്ത കമ്പനി പാപ്പരായാല്‍ ഇതിലും കുറഞ്ഞ തുക മാത്രമേ വീണ്ടെടുക്കാനാകൂ എന്ന വാദമാണ് ഇത്തരം തീരുമാനങ്ങള്‍ക്ക് അടിസ്ഥാനമാക്കുന്നത്. എന്നാല്‍, ആയിരക്കണക്കിന് കോടി രൂപയുടെ വായ്പ അനുവദിക്കുമ്പോള്‍ ബാങ്കുകള്‍ സ്വീകരിച്ച ഈടുകളും റിസ്‌ക് വിലയിരുത്തലുകളും മതിയായിരുന്നോ എന്ന ചോദ്യം ഉയര്‍ന്നു. വന്‍കിട വായ്പകളില്‍ വലിയ ഇളവുകള്‍ ലഭിക്കുന്ന സാഹചര്യം സാമ്പത്തിക സംവിധാനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന ആശങ്കയും ശക്തമായി. ഇതോടെയാണ് കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കണമെന്ന തീരുമാനം ഉണ്ടായത്.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026