l o a d i n g

ഇന്ത്യ

സിന്ധു ജലകരാര്‍ പാലിക്കണമെന്ന് മധ്യസ്ഥ കോടതി; വിധി തള്ളി ഇന്ത്യĺĺ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 31, 2026

ദ ഹേഗ്: പാകിസ്താനുമായുള്ള സിന്ധു ജലകരാര്‍ ഇന്ത്യ പാലിക്കണമെന്നും, ജമ്മുകശ്മീരിലെ റാറ്റ്‌ലെ ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണത്തില്‍ കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കരുതെന്നും ദ ഹേഗിലെ അന്താരാഷ്ട്ര സ്ഥിരം മധ്യസ്ഥ കോടതി വിധിച്ചു.

കഴിഞ്ഞ വര്‍ഷം കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ, ആക്രമണത്തില്‍ പങ്കെടുത്തവരില്‍ രണ്ടുപേര്‍ പാകിസ്താന്‍ സ്വദേശികളാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ സിന്ധു ജലകരാര്‍ ഏകപക്ഷീയമായി സസ്‌പെന്‍ഡ് ചെയ്തതും കശ്മീരിലെ രണ്ട് ജലവൈദ്യുത പദ്ധതികളില്‍ ജലസംഭരണ ശേഷി വര്‍ധിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചതും. പാകിസ്താന്‍ ഇതിനെതിരെ നിയമനടപടി സ്വീകരിക്കുകയായിരുന്നു.
1960ല്‍ ഒപ്പുവെച്ച സിന്ധു ജലകരാര്‍ മൂന്ന് യുദ്ധങ്ങളും നിരവധി അതിര്‍ത്തി സംഘര്‍ഷങ്ങളും ഉണ്ടായിട്ടും ഇരു രാജ്യങ്ങളും പാലിച്ചിരുന്ന സുപ്രധാന കരാറാണ്. പാകിസ്താനിലെ കാര്‍ഷിക ഭൂമിയുടെ ഏകദേശം 80 ശതമാനത്തിനും ഈ കരാറിലൂടെ ലഭിക്കുന്ന ജലമാണ് പ്രധാന ആശ്രയം.
കരാര്‍ ഇപ്പോഴും പൂര്‍ണമായി പ്രാബല്യത്തിലാണെന്നും അത് റദ്ദാക്കാന്‍ ചെയ്യാന്‍ ഇന്ത്യയ്ക്ക് നിയമപരമായ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. പടിഞ്ഞാറന്‍ നദികളിലെ ജലവൈദ്യുത പദ്ധതികളുടെ രൂപകല്‍പനയും പ്രവര്‍ത്തനവും കരാറിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം, കോടതിയുടെ അധികാരം അംഗീകരിക്കുന്നില്ലെന്നും വിധി പൂര്‍ണമായും തള്ളിക്കളയുന്നു എന്നും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. രാജ്യത്തിന്റെ പരമാധികാരപരമായ തീരുമാനങ്ങളില്‍ ഇടപെടാന്‍ ഈ മധ്യസ്ഥ കോടതിക്ക് അധികാരമില്ലെന്നും, ഈ വിധി ഇന്ത്യയുടെ പദ്ധതികളെ യാതൊരു വിധത്തിലും ബാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ലോകബാങ്ക് നിയമിച്ച നിഷ്പക്ഷ വിദഗ്ധന്‍ 2027 ജൂലൈയ്ക്കകം റാറ്റ്‌ലെ ഉള്‍പ്പെടെയുള്ള ജലവൈദ്യുത പദ്ധതികള്‍ കരാറിന് അനുസൃതമാണോയെന്ന് വിലയിരുത്തുമെന്നാണ് അന്താരാഷ്ട്ര കോടതി വിധി. അതുവരെ റാറ്റ്‌ലെ പദ്ധതിയിലെ അണക്കെട്ട് മതിലും വൈദ്യുതി സ്വീകരണ സംവിധാനവും നിശ്ചിത ഉയരത്തിന് മുകളില്‍ നിര്‍മിക്കരുതെന്നും കോടതി ഉത്തരവിട്ടു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026