l o a d i n g

ഇന്ത്യ

ഭാഗവതിന്റെ യു.എസ് പ്രസംഗം: പ്രതികരണവുമായി മുസ്‌ലിം നേതാക്കള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 30, 2026

ന്യൂദല്‍ഹി: ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നടത്തിയ പ്രസംഗത്തില്‍ മുസ്‌ലിം നേതാക്കള്‍ക്ക് സമ്മിശ്ര പ്രതികരണം. ഇന്ത്യയില്‍ നിന്ന് മുസ്‌ലിംകളെ പുറത്താക്കാമെന്ന് കരുതുന്ന ഹിന്ദു യഥാര്‍ഥ ഹിന്ദുവല്ലന്നും, വൈവിധ്യത്തെ ആഘോഷിക്കുകയും അതിനുള്ളിലെ ഏകത തിരിച്ചറിയുകയും വേണമെന്നും, അനുസരിക്കുന്നവരെ മാത്രം സംരക്ഷിക്കുന്നവര്‍ രാക്ഷസന്മാരാണെന്നും ഭാഗവത് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ ലോകത്തെ ഉപദേശത്തിലൂടെയല്ല, മാതൃകയിലൂടെയാണ് നയിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആര്‍.എസ്.എസ് ചരിത്രപരമായി സ്വീകരിച്ച നിലപാടുകളുമായി ഈ പ്രസ്താവന പൊരുത്തപ്പെടുന്നില്ലെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി ആരോപിച്ചു. ആര്‍.എസ്.എസ് സ്ഥാപകരുടെയും ആശയപ്രചാരകരുടെയും നിലപാടുകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. മതന്യൂനപക്ഷങ്ങളോടുള്ള സംഘടനയുടെ സമീപനം ചരിത്രപരമായി നിഷേധാത്മകമാണെന്ന് ഉവൈസി പറഞ്ഞു. ജനാധിപത്യത്തോടുള്ള ആര്‍.എസ്.എസ് സമീപനത്തെയും അദ്ദേഹം വിമര്‍ശിച്ചു. ഒ
ഭാഗവതിന്റെ പ്രസ്താവനയെ ഓള്‍ ഇന്ത്യ ഷിയ പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം മൗലാന യാസൂബ് അബ്ബാസ് സ്വാഗതം ചെയ്തു. 'ഹിന്ദുക്കളും മുസ്‌ലിംകളും രാജ്യത്തിന്റെ രണ്ട് കണ്ണുകളാണ്' എന്ന് പറഞ്ഞ് ഭാഗവതിന്റെ പരാമര്‍ശത്തെ അദ്ദേഹം അഭിനന്ദിച്ചു.
പ്രസ്താവന നല്ല സന്ദേശമാണ് നല്‍കുന്നതെങ്കിലും അത് രാജ്യത്ത് പ്രായോഗിക തലത്തില്‍ നടപ്പാക്കപ്പെടണമെന്ന് ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം മൗലാന ഖാലിദ് റഷീദ് ഫിറങ്കി മഹലി അഭിപ്രായപ്പെട്ടു.
ബാബരി മസ്ജിദ് കേസിലെ കക്ഷിയായിരുന്ന ഇഖ്ബാല്‍ അന്‍സാരിയും ഭാഗവതിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്തു. ഹിന്ദു-മുസ്‌ലിം സൗഹാര്‍ദവും ദേശീയ ഐക്യവും ശക്തിപ്പെടുത്തുന്ന സന്ദേശമാണിതെന്നും അദ്ദേഹം പറഞ്ഞു.
യൂണിവേഴ്‌സല്‍ ഹാര്‍മണി ആന്‍ഡ് യൂണിവേഴ്‌സല്‍ വണ്‍നസ് എന്ന പരിപാടിയിലാണ് ഭാഗവത് പ്രസംഗിച്ചത്.
അഡോള്‍ഫ് ഹിറ്റ്‌ലറുടെ വംശീയ ആശയങ്ങളെ പ്രശംസിച്ച പ്രത്യയശാസ്ത്രമാണ് ആര്‍.എസ്.എസ് എന്നും മഹാത്മാ ഗാന്ധിയെ വധിച്ച ആശയധാരയുടെ ഭാഗമാണ് അവരെന്നും മറ്റു ചില നേതാക്കള്‍ ചൂണ്ടിക്കാട്ടി. മുസ്‌ലിംകള്‍ക്ക് ഹിന്ദുക്കളുടെ കരുണയില്‍ മാത്രമേ ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയൂവെന്ന് വിശ്വസിച്ച വി.ഡി. സവര്‍ക്കറുടെ ആശയങ്ങളാണ് ആര്‍.എസ്.എസ് പിന്തുടരുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026