l o a d i n g

ഇന്ത്യ

പൂട്ടി വെച്ച സ്വര്‍ണം 500 ലക്ഷം കോടിയുടേത്, ഉപയോഗിക്കാന്‍ വഴി തേടി കേന്ദ്രം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 30, 2026

ഇന്ത്യയില്‍ ഒളിഞ്ഞിരിക്കുന്ന വന്‍ നിധി ശേഖരം എങ്ങനെ രാജ്യത്തിന് ഗുണകരമാക്കണമെന്ന് ചിന്തിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ ഭവനങ്ങളില്‍ അമൂല്യ ശേഖരമായി സൂക്ഷിച്ചുവെച്ചിട്ടുള്ള സ്വര്‍ണാഭരണങ്ങള്‍ എങ്ങനെ രാജ്യത്തിന് ഭാരമാവാതെ നോക്കാമെന്നും അത് എങ്ങനെ വികസനത്തിന് ഉപയോഗിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുകയാണ്. പദ്ധതി പ്രാവര്‍ത്തികമാവുകയാണെങ്കില്‍ വലിയ സാധ്യതകളാണ് രാജ്യത്തിന് തുറന്നു കിട്ടുക. എന്നാല്‍ ഇന്ത്യക്കാര്‍ സ്വര്‍ണഭ്രമം അങ്ങനെ എളുപ്പം ഉപേക്ഷിക്കില്ലെന്നാണ് മുന്‍കാല അനുഭവം. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക സമസ്യയാണ് ഈ സ്വര്‍ണഭ്രമം. നമ്മുടെ ഓരോ ആഘോഷങ്ങള്‍ക്കും പൊലിമ നല്‍കുന്നത് സ്വര്‍ണാഭരണങ്ങളുടെ മിന്നിത്തിളക്കമാണ്. ഓരോ സമ്പന്ന ഭവനങ്ങളിലും സ്വര്‍ണം അലങ്കാരമായി സൂക്ഷിച്ചിട്ടുണ്ടാവും. ആ ഭ്രമത്തിന് രാജ്യം നല്‍കേണ്ടി വരുന്നത് കനത്ത വിലയാണ്. ഈ സമസ്യക്ക് ഒരു പരിഹാരം തേടുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ഓരോ പ്രദേശത്തെയും ജ്വല്ലറികളെക്കൂടി ഉള്‍പെടുത്തിയുള്ള പദ്ധതിയാണ് കേന്ദ്രം ആലോചിക്കുന്നത്. ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീമിലൂടെ ഓരോ വീടുകളിലും ഒളിച്ചുവെച്ച ലക്ഷക്കണക്കിന് ടണ്‍ സ്വര്‍ണം പുറത്തെത്തിക്കാനാവുമോയെന്നാണ് ശ്രമം.
അര ലക്ഷം ടണ്‍ വരെ സ്വര്‍ണം ഇന്ത്യന്‍ ഭവനങ്ങളില്‍ ഒളിഞ്ഞു കിടക്കുന്നുണ്ടാവുമെന്നണ് അനൗദ്യോഗിക കണക്ക്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ശേഖരം. അതിന് 500 ലക്ഷം കോടി രൂപ വില വരും. പ്രശ്‌നം ഈ സ്വര്‍ണം അധികവും ലോക്കറുകളിലും അലമാരകളിലും ക്ഷേത്രങ്ങളിലുമൊക്കെയായി പൂട്ടിട്ടു വെച്ചിരിക്കുകയാണ് എന്നതാണ്. എന്നിട്ട് ഓരോ വര്‍ഷവും വലിയ അളവില്‍ സ്വര്‍ണം രാജ്യം ഇറക്കുമതി ചെയ്യുന്നു. 2026 സാമ്പത്തിക വര്‍ഷം മാത്രം ഇന്ത്യ ഇറക്കുമതി ചെയ്തത് ഏഴ് ലക്ഷം കോടി രൂപയുടെ സ്വര്‍ണമാണ്. ഇത് വിദേശനാണയ ശേഖരത്തില്‍ കനത്ത ചോര്‍ച്ചയുണ്ടാക്കുന്നു. വ്യാപാരക്കമ്മി കുത്തനെ വര്‍ധിപ്പിക്കുന്നു. പെട്രോളിയവും സ്വര്‍ണവും കാരണമാണ് ലോകത്തെവിടെയെങ്കിലും പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ അതിന്റെ പ്രതിധ്‌വനി ഇന്ത്യന്‍ കമ്പോളത്തിലുണ്ടാവാന്‍ കാരണം.
ഒളിഞ്ഞുകിടക്കുന്ന സ്വര്‍ണം പുറത്തെത്തിക്കാന്‍ നേരത്തെയും ശ്രമം നടന്നിരുന്നു. ഒരു പതിറ്റാണ്ടിനിടയില്‍ വിവിധ പദ്ധതികള്‍ വഴി പുറത്തുവന്നത് വെറും 31 ടണ്‍ സ്വര്‍ണം മാത്രം.
ജ്വല്ലറികള്‍ വഴി സ്വര്‍ണം ശേഖരിക്കുകയും റിഫൈന്‍ ചെയ്യുകയും ചെയ്ത് അതിനെ ഔദ്യോഗിക സാമ്പത്തിക സംവിധാനത്തിന്റെ ഭാഗമാക്കുകയും ഇത് പുതിയ സ്വര്‍ണമാക്കി ഇന്ത്യന്‍ വിപണിയിലെത്തിക്കുകയും ചെയ്താല്‍ ഇറക്കുമതി വന്‍ തോതില്‍ കുറക്കാനാവുമെന്നാണ് കരുതുന്നത്.
പ്രശ്‌നം സ്വര്‍ണത്തോടുള്ള ഇന്ത്യക്കാരുടെ വൈകാരിക ബന്ധമാണ്. പാരമ്പര്യത്തിന്റെയും സാമ്പത്തിക സുരക്ഷയുടെയും കുടുംബ മഹിമയുടെയും സ്വത്തവകാശത്തിന്റെയുമൊക്കെ പ്രതീകമാണ് അത്. ചെറിയ കാലയളവില്‍ പണയം വെക്കുന്നതൊഴിച്ചാല്‍ സ്വര്‍ണം കൈവിടാന്‍ അധികമാരും ഒരുക്കമല്ല. ആ ശീലം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണെങ്കില്‍ ഇന്ത്യന്‍ രൂപ ശക്തിയാര്ജിക്കും, ഇറക്കുമതി കുറക്കാം, വികസനത്തിന് കൂടുതല്‍ വരുമാനം ലഭ്യമാവും. ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്ത് ലോക്കറുകളിലും അലമാരകളിലും ആര്‍ക്കും ഉപകാരമില്ലാതെ കിടക്കില്ല.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026