l o a d i n g

ഇന്ത്യ

അനുനയ ഭാഷയില്‍ ആര്‍.എസ്.എസ് മേധാവി, ആരോടുള്ള സന്ദേശം?

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 30, 2026

ന്യൂയോര്‍ക്ക് - ആര്‍.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ ഭാഗവത് ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടത്തിയ പ്രസംഗം ഒരേ സമയം അന്താരാഷ്ട്ര സമൂഹത്തിനുള്ള ഇന്ത്യയുടെ സന്ദേശവും ഇന്ത്യന്‍ ഭരണകൂട നയങ്ങള്‍ക്കെതിരായ താക്കീതുമായി. ആര്‍.എസ്.എസ് മേധാവിയുടെ വാക്കുകളും ഇന്ത്യയില്‍ അവര്‍ നിയന്ത്രിക്കുന്ന ഭരണകൂടത്തിന്റെ നടപടികളും ഇതോടെ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുമെന്നുറപ്പായി.
ഇന്ത്യയില്‍ നിന്ന് മുസലിംകളെ പുറത്താക്കാമെന്ന് കരുതുന്ന ഹിന്ദു യഥാര്‍ഥ ഹിന്ദുവല്ലന്നും,
വൈവിധ്യത്തെ ആഘോഷിക്കുകയും അതിനുള്ളിലെ ഏകത തിരിച്ചറിയുകയും വേണമെന്നും, അനുസരിക്കുന്നവരെ മാത്രം സംരക്ഷിക്കുന്നവര്‍ രാക്ഷസന്മാരാണെന്നും ഭാഗവത് പ്രഖ്യാപിച്ചു. ഇന്ത്യ ലോകത്തെ ഉപദേശത്തിലൂടെയല്ല, മാതൃകയിലൂടെയാണ് നയിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വലിയ വിമര്‍ശനങ്ങള്‍ക്കിടെയാണ് ഭാഗവത് ന്യൂയോര്‍ക്കില്‍ പ്രസംഗിച്ചത്. ആര്‍.എസ്.എസ്. ശതാബ്ദി ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന ഈ പ്രസംഗം അന്താരാഷ്ട്ര സമൂഹത്തിനും ഇന്ത്യയിലെ ഭരണകൂടത്തിനും ഒരുപോലെ നല്‍കുന്ന രാഷ്ട്രീയസാംസ്‌കാരിക സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്.
സമീപകാലത്ത് ആര്‍.എസ്.എസിനെതിരെ ഉയര്‍ന്നുവരുന്ന ഭൂരിപക്ഷവാദവും ന്യൂനപക്ഷ ആശങ്കകളും ലക്ഷ്യമിട്ടുള്ള മറുപടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ന്യൂയോര്‍ക്ക് മേയര്‍ സുഹ്‌റാന്‍ മംദാനിയും വിവിധ മനുഷ്യാവകാശ സംഘടനകളും ആര്‍.എസ്.എസ്. പരിപാടിക്കെതിരെ രംഗത്തുവന്നിരുന്നു. തങ്ങള്‍ കണ്ടു വളര്‍ന്ന ഇന്ത്യ ബഹുസ്വരതയുടേതാണെന്നും ഒരു പ്രത്യേക വിശ്വാസം അടിച്ചേല്‍പിക്കുന്ന രീതിയാണ് ഇപ്പോഴത്തേതെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു.
ഈ സന്ദേശം ഇന്ത്യയിലെ ഭരണാധികാരികളിലേക്കും നീളുന്നുവെന്ന വിലയിരുത്തലും ശക്തമാണ്. മതസാമൂഹിക ധ്രുവീകരണവും വിദ്വേഷ പ്രസംഗങ്ങളും ന്യൂനപക്ഷങ്ങള്‍ ഉയര്‍ത്തുന്ന ആശങ്കകളും രാജ്യത്തിനകത്തും പുറത്തും വിമര്‍ശനത്തിന് ഇടയാക്കുന്ന ഘട്ടത്തിലാണ് 'വൈവിധ്യത്തില്‍ ഏകത'യും 'എല്ലാവരെയും ഒരുപോലെ സംരക്ഷിക്കണം' എന്ന സന്ദേശവും ഭാഗവത് മുന്നോട്ടുവെക്കുന്നത്. ഇന്ത്യയുടെ ആഗോള പ്രതിച്ഛായ മെച്ചപ്പെടണമെങ്കില്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളിലും ആ നിലപാട് പ്രതിഫലിക്കണമെന്ന പരോക്ഷ ഓര്‍മ്മപ്പെടുത്തലായി ഇതിനെ കാണാം.
പ്രവാസി ഇന്ത്യക്കാരോട് അമേരിക്കയെ 'കര്‍മഭൂമി'യായി കണ്ട് ആദ്യം അവിടത്തെ പൗരധര്‍മ്മം നിറവേറ്റണമെന്ന ആഹ്വാനവും ശ്രദ്ധേയമാണ്. ദേശീയതയെ അന്ധമായ രാഷ്ട്രീയ പിന്തുണയായി കാണാതെ ഉത്തരവാദിത്തമുള്ള പൗരത്വവുമായി ബന്ധിപ്പിക്കാനുള്ള ശ്രമമാണത്.
പ്രസംഗത്തിലെ ആശയങ്ങളും രാജ്യത്തെ യാഥാര്‍ഥ്യ രാഷ്ട്രീയവും തമ്മിലുള്ള അന്തരം ചര്‍ച്ചയാകുമെന്നതും ഉറപ്പാണ്. അതുകൊണ്ടുതന്നെ ഭാഗവതിന്റെ പ്രസംഗത്തിന്റെ യഥാര്‍ത്ഥ വിലയിരുത്തല്‍ വാക്കുകളിലല്ല, ഭരണത്തിലും സാമൂഹിക ജീവിതത്തിലും ഈ ഉള്‍ക്കൊള്ളല്‍ എത്രത്തോളം പ്രതിഫലിക്കുന്നു എന്നതിലായിരിക്കും. അതാണ് അന്താരാഷ്ട്ര സമൂഹവും ഇന്ത്യന്‍ ജനാധിപത്യവും ഒരുപോലെ ഉറ്റുനോക്കുന്നത്.

Latest News

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026