l o a d i n g

ഇന്ത്യ

സോണിയയുടെ ആത്മകഥ തടയാന്‍ കേന്ദ്രം ശ്രമിച്ചോ? എന്താണ് വിവാദ ഭാഗങ്ങളില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 29, 2026

ന്യൂദല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ ആത്മകഥയുടെ പ്രസിദ്ധീകരണം ഇന്ത്യയില്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണം ശക്തമാവുന്നു. ബിലോംഗിംഗ്: എ ജേര്‍ണി ഇന്‍ ലവ് എന്ന പുസ്തകം നവംബര്‍ പത്തിന് പുറത്തിറങ്ങാനിരിക്കെയാണ് ചില ഭാഗങ്ങള്‍ തിരുത്താന്‍ കേന്ദ്രം സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണമുയരുന്നത്. പുസ്തകത്തില്‍ ചില തിരുത്തല്‍ വരുത്താന്‍ പെന്‍ഗ്വിന്‍ സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടെന്നും അവര്‍ തയാറാവാത്തതിനാല്‍ പ്രസിദ്ധീകരണത്തില്‍നിന്ന് പ്രസാധകര്‍ പിന്മാറിയെന്നുമായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം പെന്‍ഗ്വിന്‍ നിഷേധിച്ചു. ഇതേ രൂപത്തില്‍ അന്താരാഷ്ട്ര പ്രസിദ്ധീകരണത്തിന് പെന്‍ഗ്വിന്‍ തയാറാണെന്നും ഇന്ത്യയില്‍ മാത്രമാണ് തിരുത്തല്‍ ആവശ്യപ്പെട്ടതെന്നുമാണ് കോണ്‍ഗ്രസ് വിശദീകരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍.എസ്.എസ്, മോദിയുടെ കാലത്തെ ഇന്ത്യന്‍ മണ്ണിലെ ചൈനീസ് അധിനിവേശങ്ങള്‍ എന്നീ ഭാഗങ്ങളിലാണ് പെന്‍ഗ്വിന്‍ തിരുത്തല്‍ ആവശ്യപ്പെട്ടതെന്നും കോണ്‍ഗ്രസ് പറയുന്നു.
ലോകമെമ്പാടും അതേ രൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ പെന്‍ഗ്വിന്റെ അമേരിക്കന്‍ വിഭാഗമായ തയ്യാറാകുമ്പോള്‍, ഇന്ത്യയില്‍ മാത്രം മാറ്റം ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് ചോദിച്ചു.
സോണിയ ഗാന്ധി എഡിറ്റോറിയല്‍ നിര്‍ദേശങ്ങള്‍ അംഗീകരിക്കാത്തതിനാലാണ് പുസ്തകം പ്രസിദ്ധീകരിക്കാതിരുന്നതെന്ന വാദം വസ്തുതാപരമല്ലെന്ന് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് വ്യക്തമാക്കി. വസ്തുതകള്‍ പരിശോധിക്കുകയും എഴുത്തുകാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നത് പ്രസാധന പ്രക്രിയയുടെ സാധാരണ ഭാഗമാണെന്നും, പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഇപ്പോഴും താല്‍പര്യപ്പെടുന്നുണ്ടെന്നും കമ്പനി അറിയിച്ചു. എഴുത്തുകാരിയുമായുള്ള ചര്‍ച്ചകള്‍ രഹസ്യസ്വഭാവമുള്ളതാണെന്ന് അവര്‍ വിശദീകരിച്ചു.
പെന്‍ഗ്വിന്റെ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എക്‌സാം വാരിയേഴ്‌സ് ഉള്‍പ്പെടെയുള്ള പുസ്തകങ്ങളും പ്രസിദ്ധീകരിച്ച അതേ പ്രസാധകര്‍ക്ക് സോണിയ ഗാന്ധിയുടെ ആത്മകഥയില്‍ മാത്രം വസ്തുതാപരിശോധനയുടെ പേരില്‍ തിരുത്തല്‍ ആവശ്യപ്പെടേണ്ടിവന്നത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് ചോദിച്ചു. ബിജെപി സര്‍ക്കാര്‍ പുസ്തകത്തെ ഭയക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ആത്മകഥയില്‍ വസ്തുതാപരിശോധന ആവശ്യമായത് എന്തുകൊണ്ടാണെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ ചോദിച്ചു. നവംബര്‍ 10ന് പുസ്തകം അന്താരാഷ്ട്രതലത്തില്‍ പുറത്തിറങ്ങാനിരിക്കെയാണ് വിവാദം രൂക്ഷമായത്. ഇന്ത്യയിലെ പ്രസാധനാവകാശം മറ്റൊരു പ്രസാധക സ്ഥാപനമായ ഹാര്‍പ്പര്‍കോളിന്‍സിന് ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest News

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026